കുടുംബശ്രീ കെ 4 കെയര്‍ പദ്ധതി: വയോജന രോഗീ പരിചരണ സേവനങ്ങള്‍ക്ക് സജ്ജമായി കെ 4 കെയര്‍ എക്സിക്യൂട്ടീവുകള്‍ എല്ലാ ജില്ലകളിലും
വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതി സംസ്ഥാനത്ത് ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി വിദഗ്ധ പരിശീലനം ലഭിച്ച വനിതകള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവുകള്‍ എന്ന പേരില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കോള്‍ സെന്റര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. […]
ഞങ്ങള്‍ക്കുമുണ്ട് പറയാന്‍: കരുത്തുറ്റ ശബ്ദമായ് കുടുംബശ്രീ ബാലസദസ്
കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും തങ്ങളുടെ പ്രദേശത്തെ വിവിധ വികസന വിഷയങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്ത് സംസ്ഥാനത്തെ 19470 വാര്‍ഡുകളിലായി സംഘടിപ്പിച്ച കുടുംബശ്രീ ബാലസദസ് വേറിട്ട അനുഭവമായി. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ തദ്ദേശ സ്ഥാപപനതലങ്ങള്‍ വഴിയോ കുടുംബശ്രീ ബാലപാര്‍ലമെന്റ് വഴിയോ പരിഹാരമാര്‍ഗം കണ്ടെത്തുന്നതിനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നത് ലക്ഷ്യമിട്ടാണ് ബാലസദസ് സംഘടിപ്പിച്ചത്. ഇതോടൊപ്പം കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയെന്നതും ലക്ഷ്യമിടുന്നു. നാല് ലക്ഷത്തിലേറെ ബാലസഭാംഗങ്ങളാണ് ബാലസദസില്‍ പങ്കെടുത്തത്. 2.30ക്ക് […]
മാലിന്യമുക്തം നവകേരളം: സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടങ്ങളൊരുക്കാന്‍ കുടുംബശ്രീ രംഗത്ത്
‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയ്ന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷം വരുന്ന മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും ഹരിത അയല്‍ക്കൂട്ടങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ തുടക്കമിടുന്നു. പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വേയും ഗ്രേഡിങ്ങും നടത്തി സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ട പ്രഖ്യാപനത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അയല്‍ക്കൂട്ടങ്ങളുടെ സര്‍വേ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. വാര്‍ഡുതലത്തില്‍ തിരഞ്ഞെടുത്ത നാല്‍പ്പതിനായിരത്തോളം കുടുംബശ്രീ വൊളണ്ടിയര്‍മാരാണ് സര്‍വേ നടത്തുന്നത്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു […]
04.10.2024 വെള്ളിയാഴ്ച സംസ്ഥാന ആസൂത്രണബോർഡിലെ (പട്ടം) സമൃദ്ധി ഹാളില്‍ വച്ച് നടത്താനിരുന്ന കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
CC-intimation-04.10.24 CC Date postpond
തിരുവനന്തപുരം നഗരസഭ-അനധികൃത ഹാജരില്ലായ്മ-താൽക്കാലിക ശിക്ഷ- കാരണം കാണിക്കൽ നോട്ടീസ് സംബന്ധിച്ച്
LSGDPD36412023-VIGA2
ഓണം വിപണന മേള: കുടുംബശ്രീ ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാര്‍ഷിക പദ്ധതികള്‍ വഴി 10.8 കോടി രൂപയുടെ വിറ്റുവരവ്
ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് തുടക്കമിട്ട ‘ഓണക്കനി’ ‘നിറപ്പൊലിമ’ കാര്‍ഷിക പദ്ധതികള്‍ വഴി കുടുംബശ്രീ നേടിയത് 10.8 കോടി രൂപയുടെ വിറ്റുവരവ്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 2014 വിപണന മേളകള്‍ വഴിയാണ് ഈ നേട്ടം. ‘ഓണക്കനി’ പച്ചക്കറി കൃഷി വഴി 7.82 കോടി രൂപയും ‘നിറപ്പൊലിമ’ പൂക്കൃഷിയിലൂടെ 2.98 കോടി രൂപയുമാണ് കര്‍ഷകരുടെ കൈകളിലെത്തിയത്. ഇരുപദ്ധതികളിലൂമായി പ്രവര്‍ത്തിക്കുന്ന ഇരുപത്തയ്യായിരത്തോളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ‘ഓണക്കനി’ പച്ചക്കറി കൃഷിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 6982.44 ഏക്കറില്‍ കൃഷി […]
തിരുവനന്തപുരം നഗരസഭ-അനധികൃത ഹാജരില്ലായ്മ-ഔപചാരിക അന്വഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച്
LSGDJDTVM49632023-B4
ലിംഗാധിഷ്ഠിത പ്രശ്നങ്ങള്‍ – അയല്ക്കൂട്ടാംഗങ്ങള്ക്ക് പിന്തുണയേകാന്‍ 3.16 ലക്ഷം കുടുംബശ്രീ ജെന്‍ഡര്‍ പോയിന്റ് പേഴ്സണ്‍മാര്‍ സജ്ജമാകുന്നു
ലിംഗാധിഷ്ഠിത പ്രശ്നങ്ങളില്‍ ഇടപെടലിന് ഒരുങ്ങി കുടുംബശ്രീയുടെ 3.16 ലക്ഷം ജെന്‍ഡര്‍ പോയിന്റ്പേഴ്സണ്മാര് (ജി.പി.പി) സജ്ജമാവുന്നു. ലിംഗ പദവി സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പിന്തുണയേകുകയും ഇത് സംബന്ധിച്ച സേവനങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ ഓരോ അയല്‍ക്കൂട്ട അംഗങ്ങളെയും സഹായിക്കുകയുമാണ് ജി.പി.പിയുടെ പ്രധാന ചുമതല. കുടുംബശ്രീ അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്തലങ്ങളിലെ ജി.പി.പിമാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള രൂപരേഖ നിശ്ചയിക്കുന്നതിനുള്ള ദ്വിദിന ശില്‍പ്പശാല തിരുവനന്തപുരത്ത് ഇന്നലെ (സെപ്റ്റംബര്‍ 20) പൂര്‍ത്തിയായി. ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരാളെ വീതമാണ് ജി.പി.പിയായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ […]
രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് പന്തളത്ത്

കൈപ്പുണ്യത്തിന്റെ മികവില്‍ രുചിയുടെ ലോകത്ത് വേറിട്ട മാതൃക സൃഷ്ടിച്ച കുടുംബശ്രീ പ്രീമിയം കഫേ ഇനി പന്തളത്തും. എം.സി റോഡില്‍ പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ അനിമിറ്റി സെന്ററിലാണ് പുതിയ പ്രീമിയം കഫേയുടെ പ്രവര്‍ത്തനം. സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രീമിയം കഫേ ശൃംഖലയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ എറണാകുളം അങ്കമാലി, തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍, വയനാട് ജില്ലയില്‍ മേപ്പാടി എന്നിവിടങ്ങളില്‍ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പന്തളത്ത് ആരംഭിച്ചത്. സംരംഭകര്‍ക്ക് വരുമാനവര്‍ദ്ധനവ് നേടുന്നതിനൊപ്പം വനിതകളുടെ […]
ഓണം വിപണന മേളകള്‍: 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണ വിപണന മേളകളില്‍ നിന്നും ഇക്കുറി 28.47 കോടി രൂപയുടെ വിറ്റുവരവ്. സൂക്ഷ്മസംരംഭ ഉല്പന്നങ്ങളുടെ വിപണനത്തിലൂടെ 19.58 കോടിയും കാര്ഷികോല്പന്നങ്ങളുടെ വിപണനത്തിലൂടെ 8.89 കോടി രൂപയുടെ വിറ്റുവരവുമാണ് ലഭിച്ചത്. സംസ്ഥാനമൊട്ടാകെ സി.ഡി.എസ്തലത്തിലും ജില്ലാതലത്തിലുമായി സംഘടിപ്പിച്ച 2014 ഓണം വിപണന മേളകള്‍ വഴിയാണ് ഈ നേട്ടം. മേളയില്‍ പങ്കെടുത്ത കുടുംബശ്രീ സംരംഭകര്‍ക്കാണ് ഈ വരുമാനമത്രയും ലഭിക്കുക. 3.6 കോടി രൂപ നേടി വിറ്റുവരവില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. 164 മേളകളില്‍ നിന്നും […]