മാലിന്യ സംസ്കരണ നിയമ നടപടിക്രമങ്ങൾ
Handbook-Waste Management-Enforcement
ദേശീയ സരസ് മേള ആലപ്പുഴയില്‍ – ലോഗോ ടാഗ്‌ലൈന്‍ മത്സരത്തില്‍ നിതിന്‍ വിജയി ; മേളയുടെ ഭാഗ്യചിഹ്നം, തീം സോങ്, പോസ്റ്റര്‍ എന്നിവ തയാറാക്കി സമ്മാനങ്ങള്‍ നേടാം
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് ആലപ്പുഴ വേദിയാകും. 2025 ജനുവരി 20 മുതല്‍ 31 വരെ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേളയ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാക്കുന്ന അതിഗംഭീര ഫുഡ്‌കോര്‍ട്ടും കലാ സാംസ്‌ക്കാരിക പരിപാടികളും മാറ്റ് കൂട്ടും. 1.5 ലക്ഷം ചതുരശ്ര അടിയിലുള്ള പവലിയനിലൊരുക്കുന്ന മേളയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യവുമാണ്. സരസ് മേളയുടെ ലോഗോയും ടാഗ്‌ലൈനും കണ്ടെത്താന്‍ നടത്തിയ മത്സരത്തില്‍ പത്തനംതിട്ട സീതത്തോട് സ്വദേശിയായ നിതിന്‍. എസ് വിജയിയായി. ‘ഒന്നായി വളര്‍ന്ന് ആകാശ […]
സംസ്ഥാനത്തെ പാതേയാരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, ഹോർഡിംഗുകൾ മുതലായവ നീക്കം ചെയ്യുന്നതിന് നിയോഗിച്ചിട്ടുള്ള നോഡൽ ഓഫീസർമാരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച്
RC1/262/2024/ത.സ.ഭ.വ High Court Order Content highlight Regarding publication of information of Nodal Officers appointed to remove illegally erected boards, banners, flagpoles, hoardings, etc. on highways in the State
ആലപ്പുഴ ജില്ല-2024 ഓൺലൈൻ ജനറൽ ട്രാൻസ്ഫർ സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ക്ലാർക്ക് തസ്തികയിലേക്കുള്ള നിയമനങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച്.
Erratum Order Clerk
പൊതുസ്ഥലംമാറ്റം-2024-ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ നടപടിക്രമം
General transfer proceedings Content highlight General transfer-2024-Proceedings of District Joint Director
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 16.10.2024 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സംസ്ഥാന ആസൂത്രണബോർഡിൻ്റെ സമൃദ്ധി ഹാളില്‍ വച്ച് ചേരുന്നു
മേപ്പാടി പുനരധിവാസം – മൈക്രോ പ്ലാൻ തയ്യാറാക്കുന്ന ഫെസിലിറ്റേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു
ഉരുൾപൊട്ടൽ ദുരിതം നേരിട്ട വയനാട് മേപ്പാടിയിലെ പുനരധിവാസ പ്രവർത്തനത്തിന്റെ ഭാഗമായി മൈക്രോ പ്ലാൻ തയാറാക്കുന്നതിന് മുന്നോടിയായി ഫെസിലിറ്റേറ്റർമാർക്കുള്ള ദ്വദിന പരിശീലനം സംഘടിപ്പിച്ചു. ഒക്ടോബര് 3,4 തീയതികളിൽ വയനാട് കൽപ്പറ്റയിലായിരുന്നു പരിശീലനം. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ഐ.എ.എസ് ആമുഖ അവതരണം നടത്തി. മൈക്രോ പ്ലാനിന്റെ പ്രാധാന്യത്തെക്കുറിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഗീത ഐ.എ.എസ് വ്യക്തമാക്കി. വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഐ.എ. എസ്, അസിസ്റ്റന്റ് കളക്ടർ ഗൗതം രാജ് ഐ.എ.എസ്, കുടുംബശ്രീ ജില്ലാ മിഷൻ […]
കേരളം ഹാപ്പിയാക്കാന്‍ ദക്ഷിണകേരളത്തില്‍ 70 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തയാര്‍, ഉത്തരമേഖലാ പരിശീലനം 9 മുതല്‍
കേരള സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള കുടുംബശ്രീയുടെ ‘ ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ നിന്നുള്ള എഴുപത് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള ദക്ഷിണമേഖലാ ത്രിദിന പരിശീലനം കോട്ടയത്ത് ഒക്ടോബര്‍ 3 മുതല്‍ അഞ്ച് വരെയായിരുന്നു . ശേഷിച്ച ജില്ലകളിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം 9 മുതല്‍ 11 വരെയുള്ള തീയതികളില്‍ കോഴിക്കോട് വടകരയില്‍. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ […]
പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതി: സംസ്ഥാനത്ത് 89424 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് കുടുംബശ്രീ
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതു വരെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 89424 വീടുകള്‍. ആകെ 132327 വീടുകള്‍ നിര്‍മിക്കാന്‍ 5293.08 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രാനുമതി. ഇപ്രകാരം അനുമതി ലഭിച്ചതില്‍ നിര്‍മാണം ആരംഭിച്ച 112628 വീടുകളില്‍ 89424 എണ്ണത്തിന്‍റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ബാക്കിയുള്ള 23204 വീടുകളുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 2025 മാര്‍ച്ച് 31ന് മുമ്പായി ഇവയുടെ നിര്‍മാണവും പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് […]
കുടുംബശ്രീ കെ 4 കെയര്‍ പദ്ധതി: വയോജന രോഗീ പരിചരണ സേവനങ്ങള്‍ക്ക് സജ്ജമായി കെ 4 കെയര്‍ എക്സിക്യൂട്ടീവുകള്‍ എല്ലാ ജില്ലകളിലും
വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതി സംസ്ഥാനത്ത് ഊര്‍ജിതമാക്കി. ഇതിന്‍റെ ഭാഗമായി വിദഗ്ധ പരിശീലനം ലഭിച്ച വനിതകള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവുകള്‍ എന്ന പേരില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കോള്‍ സെന്‍റര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. […]