കേരള പഞ്ചായത്ത് രാജ് 2025 ( സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ ) ചട്ടം നിലവിൽ വന്നു

നിയമവിധേയമായ എല്ലാ സംരംഭങ്ങൾക്കും ലൈസൻസ്
നിയമവിധേയമായ  എല്ലാ സംരംഭങ്ങൾക്കും  ഇനി പഞ്ചായത്തുകളിൽ നിന്നും ലൈസൻസ് ലഭിക്കും. ലൈസൻസ് ഇല്ലാത്തതുകൊണ്ട്  പല സംരംഭങ്ങൾക്കും സബ്സിഡി, ബാങ്ക് ലോൺ, ഗ്രാൻഡുകൾ തുടങ്ങിയവർ നഷ്ടപ്പെടുന്ന സാഹചര്യം  മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ഓൺലൈൻ സർവീസുകൾ അടക്കം ലൈസൻസ് കൊടുക്കും. മൊബൈൽ സർവീസുകൾ, മൊബൈൽ റെസ്റ്ററന്റുകൾ, ഹൗസ് ബോട്ടുകൾ  തുടങ്ങിയ എല്ലാ സംരംഭങ്ങൾക്കും ലൈസൻസ് ലഭിക്കും.  ഇരുചക്ര മുചക്ര വാഹനങ്ങളിൽ നടത്തുന്ന ചെറിയ സംരംഭങ്ങളെ ലൈസൻസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 സംരംഭങ്ങൾ രണ്ട് കാറ്റഗറി ആയി തിരിച്ച് ലൈസൻസ്
 സംരംഭങ്ങളെ കാറ്റഗറി ഒന്ന് കാറ്റഗറി 2 രണ്ടായി തിരിച്ചു കൊണ്ടാണ്   ചട്ടത്തിലെ നിർദ്ദേശങ്ങൾ. കാറ്റഗറി ഒന്ന്  ഉൽപാദന യൂണിറ്റുകളും  കാറ്റഗറി 2  വ്യാപാര വാണിജ്യ  സേവന യൂണിറ്റുകളാണ്.
 കാറ്റഗറി ഒന്നിൽ  പൊലൂഷൻ കൺട്രോൾ ബോർഡിന്റെ വൈറ്റ് ഗ്രീൻ  എന്നിവയുള്ള യൂണിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസിന് പകരം  അവ രജിസ്റ്റർ ചെയ്താൽ മതിയാകും. എന്നാൽ കാറ്റഗറി ഒന്നിൽ  റെഡ്, ഓറഞ്ച് എന്നീ വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ അനുവാദവും സെക്രട്ടറി നൽകുന്ന ലൈസൻസും  ആവശ്യമാണ്.കാറ്റഗറി രണ്ട് വ്യാപാരം വാണിജ്യ യൂണിറ്റുകൾക്ക് സെക്രട്ടറിയുടെ ലൈസൻസ് മതിയാകും.
വീടുകളിൽ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്കും  ലൈസൻസ്
 മൂലധനം നിക്ഷേപം 10 ലക്ഷത്തിൽ കുറഞ്ഞതും  അഞ്ചു കുതിരശക്തിയിൽ കുറവുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്നതുമായ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിൽ പെടുന്ന  കാറ്റഗറി ഒന്ന് സംരംഭങ്ങൾക്ക്  കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള ഉപയോഗങ്ങളും നോക്കാതെ വീടുകളിൽ ഉൾപ്പെടെ ലൈസൻസ് നൽകും.
 ആൾതാമസം ഇല്ലാതെ  ഒഴിഞ്ഞു കിടക്കുന്ന വീടുകളിലെ 100% സ്ഥലവും, ആൾതാമസമുള്ള വീടുകളിലെ 50 ശതമാനം വരെ സ്ഥലവും സംരംഭങ്ങൾക്കായി ഉപയോഗിക്കാം. കാറ്റഗറി 2ലെ സംരംഭങ്ങളും, കാറ്റഗറി ഒന്നിലെ മൂലധന നിക്ഷേപം  10 ലക്ഷത്തിൽ കുറഞ്ഞതും അഞ്ചു കുതിരശക്തിയിൽ കുറവുള്ള  യന്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന വൈറ്റ് ഗ്രീൻ വിഭാഗത്തിൽ ഉൾപ്പെടുന്ന സംരംഭങ്ങൾക്കാണ് ഇത്തരം സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ കഴിയുക.
കാറ്റഗറി 1 ഉൽപാദന യൂണിറ്റുകൾക്ക്  ഇനി രജിസ്ട്രേഷൻ മതി
 വ്യവസായ പ്രദേശങ്ങളായി വ്യവസായ വകുപ്പ് അംഗീകരിച്ച സ്ഥലങ്ങളിലെ സംരംഭങ്ങൾക്കും, എല്ലാ ഇടങ്ങളിലും ഉള്ള  വൈറ്റ് ഗ്രീൻ കാറ്റഗറിയിലുള്ള  കാറ്റഗറി വൺ ഉത്പാദന ഇനി യൂണിറ്റുകൾക്കും  രജിസ്ട്രേഷൻ മാത്രം മതി  , ലൈസൻസുകളുടെ ആവശ്യമില്ല.
ഡീംഡ് ലൈസൻസ് സംവിധാനം
 ലൈസൻസ് / അനുമതി അപേക്ഷകളിൽ യഥാസമയം നടപടി സ്വീകരിച്ചില്ലെങ്കിൽ ഡീംഡ് ലൈസൻസ്  ലഭിക്കാൻ സംവിധാനം. സമയപരിധികം  ലൈസൻസ് / അനുമതി അപേക്ഷകന് ലഭിക്കാത്ത പക്ഷം  അപേക്ഷകനെ തന്റെ ലോക്കനിൽ നിന്നും  ഡീംഡ് ലൈസൻസ് / സാക്ഷ്യപത്രം ഡൗൺലോഡ് ചെയ്ത്  എടുക്കാൻ കഴിയുന്നതാണ്.  കാറ്റഗറി 2 വിഭാഗത്തിൽപ്പെട്ട ഒരു സംരംഭം തുടങ്ങുന്നതിനുള്ള ലൈസൻസിനും ഗ്രാമ പഞ്ചായത്തിൻ്റെ അനുമതി  ലഭിച്ച കാറ്റഗറി ഒന്ന് സംരംഭത്തിനുള്ള ലൈസൻസിനും അപേക്ഷ ലഭിച്ചാൽ 5 ദിവസത്തിനുള്ളിൽ ലൈസൻസ് നൽകണം.
 കാറ്റഗറി ഒന്ന് വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾ  തുടങ്ങുന്നതിനുള്ള പഞ്ചായത്തിന്റെ അനുമതിക്കുള്ള അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ അനുമതിയും നൽകേണ്ടതാണ്. ഈ സമയപരിധിക്കകം അവ നൽകിയില്ലെങ്കിൽ ലൈസൻസ്/ അനുമതി ലഭിച്ചതായി അപേക്ഷകന് കണക്കാക്കാം.
ലൈസൻസ് എളുപ്പം പുതുക്കാം
ലൈസൻസ് പുതുക്കൽ ഓട്ടോമേറ്റഡ് ആക്കി. സാധുവായ  ലൈസൻസുകൾ, ഫീസ് അടച്ച് സ്വയം സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ,  മറ്റ് നടപടിക്രമങ്ങൾക്ക് കാത്തുനിൽക്കാതെ പുതുക്കാനാവും.
 എല്ലാ ലൈസൻസുകൾക്കും ചുരുങ്ങിയത് ഒരു വർഷത്തെ കാലാവധി നിശ്ചയിച്ചു. ഒരുമിച്ച് അഞ്ച് വർഷം വരെയുള്ള ലൈസൻസ് എടുക്കാനാവും.
ഒരു സംരംഭത്തിന് ഒരിക്കല്‍ വാങ്ങിയ ലൈസൻസ്, സംരംഭകന്‍ മാറുമ്പോള്‍ പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാനാവും.  സംരംഭകത്വത്തിലും ലൈസൻസ് നിബന്ധനയിലും മാറ്റം വരാത്ത സാഹചര്യത്തിലാണ് ഈ ഇളവ് ലഭിക്കുക. നിലവിലെ സാഹചര്യത്തിൽ ഇത്തരം സന്ദർഭങ്ങളിൽ പുതിയ ലൈസൻസ് എടുക്കേണ്ട സ്ഥിതിയായിരുന്നു.
*ഒന്നിലധികം ഇനങ്ങളിൽ ലൈസൻസ് *
ഒരു സ്ഥലത്ത്/സ്ഥാപനത്തിൽ ഒന്നിലധികം ഇനങ്ങൾക്ക് ലൈസൻസ് ലഭ്യമാക്കാൻ വ്യവസ്ഥ . (സ്റ്റേഷനറി കടയുടെ ലൈസൻസിനൊപ്പം, അതേ കടയ്ക്കൊപ്പമുള്ള ഒരു ജ്യൂസ് കടയ്ക്ക് കൂടി വേണമെങ്കിൽ ലൈസൻസ് ലഭിക്കും). ലൈസൻസ് എടുക്കുമ്പോൾ തന്നെ ഇത് ചെയ്യണമന്നില്ല, ലൈസൻസ് കാലാവധിക്കിടെ കൂട്ടിച്ചേർക്കാനും അനുമതി ലഭിക്കും.
ജില്ലാതലത്തിൽ അപ്പീൽ കമ്മിറ്റി
തദ്ദേശ സർക്കാർ നൽകുന്ന അനുവാദങ്ങൾ, ലൈസൻസുകൾ സംബന്ധിച്ച അപ്പീൽ ബോഡി നിലവിൽ സംസ്ഥാനതല ട്രൈബ്യൂണൽ ആണ്. ഇത് പ്രായോഗികമായി വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സെക്രട്ടറി നൽകുന്ന ലൈസൻസുകൾ സംബന്ധിച്ച ആക്ഷേപങ്ങൾ പരിഹരിക്കാൻ ജില്ലാ തലത്തിൽ പ്രത്യേക അപ്പീൽ കമ്മിറ്റി നിലവിൽ വരാൻ തീരുമാനമായി.
അപേക്ഷക്കൊപ്പം കുറച്ച് രേഖകൾ
ലൈസൻസ് നേടാനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം കുറച്ചു. സംരംഭം നടത്തുന്ന സ്ഥലത്തിന്റെ കൈവശകാശ രേഖ മാത്രമേ ഇനി ഹാജരാക്കേണ്ടതുള്ളൂ. ഉത്പാദന യൂണിറ്റുകളുടെ അനുമതിക്കായി അപേക്ഷിക്കുമ്പോൾ പൊള്യൂഷൻ കൺട്രോൾ ബോർഡിന്റെ കൺസെന്റ് കൂടി ഹാജരാക്കേണ്ടതാണ്. മറ്റ് അനുമതികൾ സംരംഭകൻ സൂക്ഷിച്ചാൽ മതി, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ ഹാജരാക്കേണ്ടതില്ല
പരിശോധനയിൽ നിയന്ത്രണം
വ്യവസായ സ്ഥാപനങ്ങളിലും സംരംഭങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിശോധനകൾക്ക് നിയന്ത്രണം കൊണ്ടുവരും. ആവശ്യകതയെ മുൻനിർത്തി, കാര്യകാരണം നിർവചിച്ച ശേഷം മാത്രമേ പരിശോധന നടത്താനാവൂ. ചുമതലയിൽ വരുന്ന വിഷയങ്ങളിൽ മാത്രമേ പരിശോധന പാടുള്ളൂ.
ലൈസൻസ് ഫീസിൽ മാനദണ്ഡം
ലൈസന്‍സ് ഫീസ് പൂര്‍ണ്ണമായും മൂലധനനിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ആക്കും (മുൻപ് കുതിരശക്തിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു). മൂലധന നിക്ഷേപം എന്നത് ഭൂമിയുടെയും കെട്ടിടത്തിന്റെയും മൂല്യം ഒഴികെയുള്ളതാണ്. ലൈസൻസ് ഫീസിൽ വർധനവ് വരുത്താതെ സർക്കാർ സ്ലാബ് നിശ്ചയിച്ചു. സ്ലാബിൽ നിന്ന് എത്ര ഫീസ് വേണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം.
അപേക്ഷകൾ നിരസിക്കാൻ കഴിയില്ല
ഗ്രാമപഞ്ചായത്തുകൾക്ക് സംരംഭങ്ങളുടെ അനുമതി അപേക്ഷകൾ നിരസിക്കാനാവില്ല. നിയമപരമായി ആവശ്യപ്പെടാവുന്ന അധികരേഖകളോ വിശദീകരണമോ തേടി അനുമതി നൽകണം.,ലൈസൻസോ രജിസ്ട്രേഷനോ നിരസിച്ചാൽ അടച്ച തുക അപേക്ഷ നൽകിയാൽ തിരികെ ലഭിക്കും.
ഓഫീസുള്ള പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് എടുക്കാം
ഒന്നിലധികം ഗ്രാമപഞ്ചായത്തുകളിൽ പടർന്നുനിൽക്കുന്ന മൊബൈൽ സേവനത്തിന്റെ ലൈസൻസ് ഓഫീസ് ഉള്ള പഞ്ചായത്തിൽ നിന്ന് എടുത്താൽ മതിയാവും. ഓഫീസ് ഇല്ലെങ്കിൽ കൂടുതൽ പ്രവർത്തനമേഖലയുള്ള ഗ്രാമപഞ്ചായത്തിൽ നിന്നും ലൈസൻസ് എടുക്കാം. ലൈസൻസ് എടുക്കുന്ന പഞ്ചായത്ത് ഈ വിവരം, സംരംഭം പ്രവർത്തിക്കുന്ന മറ്റ് പഞ്ചായത്തുകളെയും ഓൺലൈനായി അറിയിക്കും. ഇത്തരത്തിൽ ലൈസൻസിന്റെ വിശദാംശങ്ങൾ സംരംഭം പ്രവർത്തിക്കുന്ന എല്ലാ പഞ്ചായത്തിലും ലഭ്യമാവുന്നതാണ്.
അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം