വേഴാമ്പലുകൾക്ക് പേരിടാം..!!

ഡിജി കേരളം 2.0 – മാസ്കോട്ട് നാമകരണ മത്സരം.

കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിച്ച ‘ഡിജി കേരളം’ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. ഡിജി കേരളം 2.0-യുടെ പ്രചരണാർത്ഥം നമ്മുടെ സംസ്ഥാന പക്ഷിയായ വേഴാമ്പലിനെയാണ് മാസ്കോട്ടായി അവതരിപ്പിക്കുന്നത്.
ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായതിനാൽ, പുതിയ സാങ്കേതിക വിദ്യയുടെ ചിറകിലേറി രണ്ട് വേഴാമ്പലുകളാണ് മാസ്കോട്ടായി അണിനിരക്കുന്നത്. ഈ വേഴാമ്പലുകൾക്ക് അനുയോജ്യമായ പേരുകൾ കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ് പൊതുജനങ്ങളിൽ നിന്ന് നാമ നിർദ്ദേശങ്ങൾ ക്ഷണിക്കുകയാണ്.

ഡിജിറ്റൽ സാക്ഷരത, കേരളീയ സംസ്കാരം, ആധുനിക സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി (AI), സൈബർ സുരക്ഷ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ലളിതവും മനോഹരവുമായ രണ്ട് പേരുകളാണ് തേടുന്നത്.

നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം താഴെ കാണുന്ന ഇമെയിൽ വഴി നിങ്ങളുടെ നാമ നിർദ്ദേശങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്.
ഇമെയിൽ: pdschemes@gmail.com
അവസാന തീയതി: 13.02.2026

വരൂ, നമുക്ക് ഒന്നിക്കാം, നിങ്ങളുടെ സർഗ്ഗാത്മകത ഡിജിറ്റൽ കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകട്ടെ!

പ്രിൻസിപ്പൽ ഡയറക്ടർ,
തദ്ദേശ സ്വയംഭരണ വകുപ്പ്.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം