ദേശീയ നഗര ഉപജീവന ദൗത്യം (NULM)
ഭവന, നഗരകാര്യ മന്ത്രാലയത്തിന്‍റെ കേന്ദ്രാവിഷ്കൃത പദ്ധതിയായ DAY-NULM, കുടുംബശ്രീയെ നോഡല്‍ ഏജന്‍സിയാക്കികൊണ്ടു 2015 മെയ് മാസത്തില്‍ സംസ്ഥാനത്ത് ആരംഭിച്ചു. നഗരങ്ങളിലെ ദരിദ്രരുടെ, സാമൂഹികവും സാമ്പത്തികവും പാര്‍പ്പിടപരവുമായ പരാധീനതകള്‍ കുറയ്ക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനുമുമ്പ്, ഒരു മിഷന്‍റെ കുടക്കീഴില്‍, സാമൂഹ്യ ഉള്‍പ്പെടുത്തല്‍, ഉപജീവനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട്, സ്വയം സഹായ സംഘങ്ങളുടെ സംയുക്ത ശൃംഖലയുള്ള ഏക സംസ്ഥാനമായിരുന്നു കേരളം. പദ്ധതി നിര്‍വ്വഹണത്തിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍, തെരെഞ്ഞെടുത്ത പതിനാല് നഗര തദ്ദേശ സ്ഥാപനങ്ങളില്‍ ആരംഭിച്ച പദ്ധതി, 2016 നവംബറില്‍ എല്ലാ തൊണ്ണൂറ്റിമൂന്നു നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചു. പദ്ധതിയുടെ ഫണ്ട് പങ്കിടുന്നതിന്‍റെ അനുപാതം കേന്ദ്ര-സംസ്ഥാന വിഹിതത്തിന് യഥാക്രമം 60:40 ആണ്. കഴിഞ്ഞ 6 വര്‍ഷം തുടര്‍ച്ചയായി SPARK റാങ്കിംഗ് സിസ്റ്റത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് രണ്ട് പതിറ്റാണ്ടോളം നീണ്ട പ്രവര്‍ത്തനത്തിലൂടെ കുടുംബശ്രീ മിഷന്‍ വികസിപ്പിച്ചെടുത്ത സാമൂഹ്യ ശൃംഖലയുടെ സാധ്യതകളില്‍ പടുത്തുയര്‍ത്താനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്.
ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ സോഷ്യല്‍ മൊബിലൈസേഷന്‍ & ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡെവലപ്മെന്‍റ് ഘടകത്തിന് കീഴില്‍, 3.57 ലക്ഷം കുടുംബങ്ങളെ ഉള്‍ക്കൊള്ളുന്ന 27475 നഗര സ്വയം സഹായ സംഘങ്ങളുണ്ട്.
റിവോള്‍വിംഗ് ഫണ്ട് സഹായം, 10000/- രൂപ നിരക്കില്‍ 44064 സ്വയം സഹായ സംഘങ്ങളിലേക്കും 50000/- രൂപ നിരക്കില്‍ 3360 ഏരിയ ഡവലപ്മെന്‍റ് സൊസൈറ്റികളിലേക്കും (ADS) വ്യാപിപ്പിക്കുകയുണ്ടായി. നഗരങ്ങളിലെ ദരിദ്രരുടെ ചരക്കുകളും സേവനങ്ങളും വിപണനം ചെയ്യുന്നതിനായി, 14 നഗര ഉപജീവന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.തൊഴില്‍ നൈപുണ്യ പരിശീലനത്തിലൂടെയും നിയമന സേവനത്തിലൂടെയും തൊഴില്‍ എന്ന ഘടകത്തിലൂടെ, 26853 ഉദ്യോഗാര്‍ത്ഥികള്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുകയും, അതില്‍ 22149 ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും, 15080 ഉദ്യോഗാര്‍ത്ഥികള്‍ വേതന ജോലികള്‍ കരസ്ഥമാക്കുകയും ചെയ്തു. സ്വയം തൊഴില്‍ പദ്ധതി വഴിയായി, 50433 സ്വയം സഹായ സംഘങ്ങള്‍ക്ക് ലിങ്കേജ് ലോണുകള്‍ നല്‍കുന്നതിന് പുറമെ 5923 വ്യക്തിഗത സൂക്ഷ്മസംരംഭങ്ങളെയും 1293 ഗ്രൂപ്പ് സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിന് സഹായിച്ചു. നഗര ഭവന ദരിദ്രര്‍ക്കായുള്ള പാര്‍പ്പിടം (Shelter for Urban Homeless) എന്ന ഘടകത്തിന് കീഴില്‍ അനുവദിച്ച 41 പാര്‍പ്പിട പദ്ധതികളില്‍ 23 എണ്ണം പ്രവര്‍ത്തനക്ഷമമാക്കി. നഗര വഴിയോര കച്ചവടക്കാര്‍ക്കായുള്ള സഹായം ‘Support to Urban Street Vendors’ എന്ന ഘടകത്തിന് കീഴിലുള്ള സര്‍വ്വേയിലൂടെ കണ്ടെത്തിയ 19067 തെരുവ് കച്ചവടക്കാര്‍ക്കും 6615 തെരുവ് കച്ചവടക്കാര്‍ക്കും ഐഡന്‍റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്തു. 38458 വഴിയോര കച്ചവടക്കാരെ, പിഎം സ്വനിധി (PM SVANidhi) വായ്പകള്‍ ഉപയോഗിച്ച് പിന്തുണയ്ക്കുന്നു.