2025-26 സാമ്പത്തിക വർഷം – അയൽക്കൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് -ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ “2515-00-102-29 PV” ശീർഷകത്തിൽ കുടുംബശ്രീയുടെയും വിവിധ തുടർ പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ള 230 കോടി രൂപയ്ക്കും “4515-00-102-47 PV” ശീർഷകത്തിൽ അയൽക്കൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് നൽകുന്നതിനായി വകയിരുത്തിയിട്ടുള്ള 40 കോടി രൂപയ്ക്കുമുള്ള ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ കമ്മിറ്റി – ഉത്തരവ്

കൊച്ചി മെട്രോപൊളിറ്റൻ ഏരിയയിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ നിന്നും കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടെ എണ്ണവും അവരുടെ സംവരണസ്ഥാനങ്ങളും നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി – ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 

തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ് അട്ടകുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 05/2016 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക 4217-60-800-93 (Plan) എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി – നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ചാലക്കുടി നഗരസഭയിലെ ഇന്ത്യൻ റിപ്പബ്ളിക് മെമ്മോറിയൽ Aided എൽ പി സ്കൂൾ (IRMLPS) എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഏറ്റെടുക്കാൻ ചാലക്കുടി നഗരസഭയ്ക്ക് അനുമതി നൽകി ഉത്തരവാകുന്നു .

തദ്ദേശ സ്വയംഭരണ വകുപ്പ് – തൃശ്ശൂർ ജില്ല – ചാലക്കുടി നഗരസഭയിലെ ഇന്ത്യൻ റിപ്പബ്ളിക് മെമ്മോറിയൽ Aided എൽ പി സ്കൂൾ (IRMLPS) എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഏറ്റെടുക്കാൻ ചാലക്കുടി നഗരസഭയ്ക്ക് അനുമതി നൽകി ഉത്തരവാകുന്നു .

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം