ജെൻഡർ കാഴ്ചപ്പാടും തദ്ദേശ സ്വയംഭരണവും
ഇന്ത്യന്‍ ഭരണഘടനയുടെ 73 – മത് ഭേദഗതിയുടെ തക ഷെഡ്യൂള്‍, പഞ്ചായത്തുകള്‍ക്ക് ചുമതല നല്കിയ 29 വിഷയങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വികസനം വ്യക്തമായി പ്രതിപാദിക്കുന്നു
സമൂഹത്തിലെ ലിംഗസമത്വത്തിലേക്കുള്ള ചില വെല്ലുവിളികള്‍ ഇവയാണ്:
- സ്ത്രീകള്‍ക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍
- ശൈശവ വിവാഹം, നേരത്തെയുള്ള വിവാഹം, നിര്‍ബന്ധിത വിവാഹം.
- ലൈംഗിക വൃത്തിക്കും അടിമവേലയ്ക്കുമായി സ്ത്രീകളെ കടത്തല്‍, നിര്‍ബന്ധിത കുടിയേറ്റം.
- വികലാംഗരും പ്രായമായവരുമായ സ്ത്രീകളെ ദുരുപയോഗം ചെയ്യുക, അവരുടെ ആരോഗ്യം, പോഷകാഹാരം, സാമൂഹിക ഇടപെടല്‍ എന്നിവയ്ക്കുള്ള പിന്തുണയുടെ അഭാവം.
- കൗമാരക്കാരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവയില്‍ പിന്തുണയില്ലായ്മ.
- സ്ത്രീകള്‍ പൊതുവെ ചെയ്യുന്ന കൂലിയില്ലാത്ത വീട്ടുജോലിക്ക് മൂല്യമില്ലായ്മ.
ലിംഗസൗഹൃദ ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രമേയം 9- ന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് ജന്‍ഡര്‍ റെസ്പോണ്‍സീവ് തദ്ദേശ സ്വയം ഭരണം (LSG).
മലപ്പുറം ജില്ലയിലെ താനാളൂര്‍ ഗ്രാമപഞ്ചായത്ത് 2018-ല്‍ ലിംഗസൗഹൃദ പഞ്ചായത്തായി അംഗീകാരം നേടി. സമഗ്രമായ വിലയിരുത്തലിന് ശേഷം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സര്‍ഗ്ഗാത്മകത, സാമൂഹിക സുരക്ഷ എന്നിങ്ങനെ ഈ മേഖലയിലെ പ്രശ്നങ്ങളെ തരംതിരിച്ചു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി, 2020-21 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തി. താഴെ കൊടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. :
- സ്കൂളുകള്‍ക്കായി ഒരു ലിംഗസമത്വ മാര്‍ഗ്ഗരേഖ (ജെന്‍ഡര്‍ പ്രോട്ടോക്കോള്‍) വികസിപ്പിക്കുക
- വിജിലന്‍സ് കമ്മിറ്റി സംവിധാനം സ്കൂളുകള്‍ക്കുള്ളില്‍ നടപ്പിലാക്കുക
- പെണ്‍കുട്ടികള്‍ക്കായി തായ്ക്വോണ്ടോ പരിശീലന പരിപാടികള്‍ നല്‍കുക
- പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ ഓര്‍ക്കസ്ട്ര പരിശീലന അവസരങ്ങള്‍ നല്‍കുക
- പത്ര നിര്‍മ്മാണത്തിനും പ്രസിദ്ധീകരണത്തിനുമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക
ഒരു ഇന്‍ക്ലൂസിവ് എന്‍വയോണ്‍മെന്റ് സൃഷ്ടിച്ചെടുക്കുന്നതിനു പഞ്ചായത്തിനുള്ള പ്രതിബദ്ധതയെ ചുവടു പിടിച്ച്, വിവിധ മേഖലകളില്‍ ലിംഗസമത്വവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യ മിടുന്നതാണ് ഈ ശ്രമങ്ങള്‍. ലിംഗസൗഹൃദ പഞ്ചായത്ത് സംരംഭത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് കമ്മിറ്റി, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിനുള്ളിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു. അറിവ്, ശക്തി, സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രദേശത്തെ മയക്കുമരുന്ന് മാഫിയയുടെ സ്വാധീനത്തെ ചെറുക്കുന്നതിന് കമ്മിറ്റി ശുഷ്കാന്തിയോടെ പ്രവര്‍ത്തിക്കുന്നു. വട്ടത്താണിയിലും പുത്തന്‍തെരു പട്ടരുപറമ്പിലുമുണ്ടായിരുന്ന മദ്യമാഫിയയുടെ ഇടപെടല്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമീപകാലത്തു പരിശോധനകള്‍ നടത്തിയത്.
പഞ്ചായത്ത് തലത്തില്‍ പരാതി പരിഹാര സംവിധാനമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക എന്നതാണ്. പട്ടികജാതി /പട്ടിക വര്‍ഗ്ഗ സ്ത്രീ പ്രതിനിധി, പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍ പേഴ്സണായും, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കണ്‍വീനറായും, താനൂര്‍ പോലീസ് സിഐ, ഒരു ഡോക്ടര്‍, ഒരു അഭിഭാഷകന്, സിഡിഎസ് ചെയര്‍പേഴ്സണ്‍, ഒരു വനിതാ പ്രതിനിധി തുടങ്ങിയ വ്യക്തികള്‍ ഉള്‍പ്പെടുന്ന വാര്‍ഡ് തല, പഞ്ചായത്ത് തല കമ്മിറ്റികള്‍ വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണമായി എടുത്തു പറയാന്‍ കഴിയുന്ന സമിതിയുടെ നടപടികളിലൊന്നാണ്, രണ്ട് പതിറ്റാണ്ട് മുമ്പ് പരപ്പനങ്ങാടിയില്‍ നിന്ന് താനാളൂരിലേക്ക് താമസം മാറിയ എഴുപതുകാരിക്ക് സംരക്ഷണം ഉറപ്പാക്കിയ പ്രവര്‍ത്തനം. മാനസികാരോഗ്യ പ്രശ്നങ്ങളും ബന്ധുക്കളുടെ അഭാവവും ഉണ്ടായിരുന്നിട്ടും, അവര്‍ തന്റെ വാര്‍ദ്ധക്യം ചെലവഴിച്ചത് ഒരു പ്രദേശവാസി നല്കിയ ചുരുങ്ങിയ സൗകര്യങ്ങളുള്ള വാസസ്ഥലത്താണ്. ജെന്‍ഡര്‍ കോര്‍ഡിനേറ്റര്‍ ഫസീതയുടെയും നിര്‍ഭയ വളണ്ടിയര്‍ വനജയുടെയും നേതൃത്വത്തില്‍ കമ്മിറ്റി പ്രായമായ ആ സ്ത്രീയുടെ ആവശ്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയും, അവര്‍ക്ക് ആവശ്യമായ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്, അതിന്റെ അധികാരപരിധിയില്‍ ലിംഗസൗഹൃദ തദ്ദേശ ഭരണം വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. വിവരശേഖരണം, ഫോക്കസ് ഗ്രൂപ്പുകള്‍, ശില്പശാലകള്, വിദഗ്ദ്ധരുമായുള്ള കൂടിയാലോചനകള്‍ എന്നിവയുള്‍പ്പെടെ വിവിധ രീതികളിലൂടെ പഞ്ചായത്ത്, ജന്‍ഡര്‍ നയരേഖകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതുവഴിയായി, ഒരു കൗണ്‍സിലിംഗ് കേന്ദ്രം, വിജിലന്‍സ് കമ്മിറ്റിയുടെ ഓഫീസ്, ഒരു വനിതാ കേന്ദ്രം എന്നീ നിലകളില്‍ സജീവമായി നിലകൊള്ളുന്ന ഒരു ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ, പഞ്ചായത്ത് ഒരു ജെന്‍ഡര്‍ ലൈബ്രറിയും പരിപാലിച്ചുവരുന്നുമുണ്ട്.
പെണ്‍കുട്ടികളുടെ ആത്മവിശ്വാസവും സ്വയം പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, പഞ്ചായത്തിലെ കാഞ്ഞിരമറ്റം സ്കൂളില്‍ സൗജന്യ തായ്ക്വോണ്ടോ പരിശീലനം നല്കുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാനിറ്ററി നാപ്കിനുകളുടെ സൗജന്യ വിതരണം ഉറപ്പാക്കുന്നതിനായി 'ഷീ പാഡ്' എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ജെന്‍ഡര്‍ ഡെസ്ക്കുകള്‍, പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായും ജെന്‍ഡര്‍ ക്ലബ്ബുകള്‍, ലിംഗഭേദ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി സംവാദങ്ങളും സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നതിനായും പ്രവര്‍ത്തിച്ചുവരുന്നു.
ഇതിനുപുറമെ, ജന്‍ഡര്‍ അവബോധം മെച്ചപ്പെടുത്തുന്നതിനായി, ആറുമാസത്തിലൊരിക്കല്‍ 'തുല്യത സംഗമം' എന്ന പരിപാടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, സ്ത്രീകള്‍ക്ക് മാത്രമായി യോഗ ക്ലാസുകള്‍ നടത്തുന്നതിന്, പ്രത്യേക കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ പാര്ക്കിന് സമീപം സ്ത്രീകള്‍ക്കായി ഒരു ഓപ്പണ്‍ എയര്‍ ജിം നിര്‍മ്മിച്ചിട്ടുണ്ട്.
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രത്യേക സൗകര്യമായ പെണ്മ, സ്ത്രീകളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതിനുള്ള നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിനുള്ള സമര്‍പ്പണ മനോഭാവമാണ് എടുത്തു കാണിക്കുന്നത്. കേവലം വൈദ്യ സഹായമെത്തിക്കുന്നതില്‍ നിന്നുമുപരിയായി, വിവിധങ്ങളായ സാഹചര്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ പ്രത്യേകമായ ആവശ്യങ്ങളും ആശങ്കകളും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നതാണ് ഈ സംരംഭം. ആരോഗ്യകേന്ദ്രത്തിലേക്കു വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവും പിന്തുണ നല്‍കുന്നതുമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് പെണ്മയുടെ പ്രാഥമിക ലക്ഷ്യം. പെണ്മയിലെ വിശ്രമ കേന്ദ്രമായ പെണമ (ജലിമാമ), സ്ത്രീകള്‍ക്ക്, അവരവിടെ ചിലവഴിക്കുന്ന സമയത്ത് വിശ്രമിക്കാനും സുഖം പ്രാപിക്കാനും ശാന്തമായ ഇടം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
റിലാക്സേഷന് ഏരിയ, വൃത്തിയുള്ള ശുചിമുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള ഒരു സ്വകാര്യ ഫീഡിംഗ് റൂം തുടങ്ങിയ അവശ്യ സൗകര്യങ്ങളോടു കൂടിയ പെണമ, സ്ത്രീകളായ രോഗികളുടെ സ്വകാര്യതയും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് അവരുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നു. കൂടാതെ, മാനസീകാരോഗ്യത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, സ്ത്രീകളുടെ ശ്രദ്ധ തിരിക്കുന്നതിനും അവരുടെ വിനോദത്തിനുമായി തെരെഞ്ഞെടുത്ത വനിതാ കേന്ദ്രീകൃത മാസികകള്‍ പെണമയില് ലഭ്യമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ സേവനങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരുന്ന അവസരത്തില്‍, പ്രിയപ്പെട്ടവരുമായി ഫോണിലൂടെ സമ്പര്‍ക്കം പുലര്‍ത്താനോ വിവരങ്ങള്‍ അറിയുന്നതിനോ ആയി വൈഫൈ സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ടെലിഫോണ്‍ ബന്ധത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, പ്രത്യേകിച്ച് അടിയന്തിര സാഹചര്യങ്ങളില്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ, ഇവിടെ ലഭ്യമായ നാപ്കിന് വൈന്‍ഡിംഗ് മെഷീനും, ഇന്‍സിനറേറ്റര്‍ സൗകര്യവും സ്ത്രീ സന്ദര്‍ശകര്‍ക്ക് ശുചിത്വവും സൗകര്യവും പ്രദാനം ചെയ്യുന്നതിന് സഹായിക്കുന്നു. ഫാമിലി ഹെല്‍ത്ത് സെന്ററിലെ അതിന്റെ കര്ത്തവ്യങ്ങള്ക്കുമപ്പുറം ദേശീയ പാത 766- ലൂടെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹായകമാകും വിധത്തില്‍ രാവിലെ 6:00 മുതല്‍ രാത്രി 9:00 വരെ പെണ്മയുടെ സേവനം ലഭ്യമാണ്. ദൂരയാത്രക്കിടയില്‍ വിശ്രമിക്കാനും വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റാനും സൗകര്യപ്രദമായ ഒരിടം നല്കുന്ന ഈ സൗകര്യം യാത്രക്കാരായ സ്ത്രീകള്‍ക്ക് വിലപ്പെട്ട സേവനമാണ് നല്‍കുന്നത്.
സ്ത്രീകളുടെ ക്ഷേമത്തിനായുള്ള അവരുടെ പ്രതിബദ്ധതയ്ക്കൊപ്പം, സമൂഹത്തിനുള്ളിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും വിനോദത്തിനായി അവസരങ്ങള്‍ നല്‍കുന്നതിനായി, വനിതാ ഘടക പദ്ധതിയില്‍ നിന്നും ധാരാളമായി ഫണ്ട് വിനിയോഗിച്ചു കൊണ്ടുതന്നെ പഞ്ചായത്ത് ഒരു റിക്രിയേഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കുമിടയില്‍ ശാരീരികവും മാനസികവുമായ സൗഖ്യം ഉറപ്പുവരുത്തുന്നതിനും സൗഹാര്‍ദ്ദവും ശാക്തീകരണവും വളര്‍ത്തുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ കേന്ദ്രം.
പെണ്മ, റിക്രിയേഷന്‍ സെന്റര്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്, സ്ത്രീകളുടെ പ്രായോഗീകാനുഭവ സമ്പത്ത് മെച്ചപ്പെടുത്തുന്നതിനും അവര്‍ വിലമതിക്കപ്പെടുന്നുവെന്നും അവര്‍ക്കായി കരുതലുണ്ടെന്നും അവര്‍ക്കു പിന്തുണയുണ്ടെന്നും ഉറപ്പുവരുത്തുന്നതിനുള്ള സജീവ സമീപനം പ്രകടമാക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പരിപോഷിപ്പിക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സ്ത്രീ കേന്ദ്രീകൃത സൗകര്യങ്ങളുടെയും സേവനങ്ങളുടെയും പ്രാധാന്യം ഊന്നിപ്പറയുന്ന ഈ ശ്രമങ്ങള്‍ മറ്റ് സമൂഹങ്ങള്‍ക്ക് ഒരു മാതൃകയാണ്.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സാമൂഹ്യ നീതി ഉറപ്പു വരുത്തുന്നത്, ലിംഗപരമായ അസമത്വങ്ങളുടെ സമ്പൂര്‍ണ്ണ ഉന്മൂലനത്തെ ആശ്രയിച്ചിരിക്കുന്നു.
പഞ്ചായത്തിലെ എല്ലാ വ്യക്തികളുടെയും നൈപുണ്യവും സാമര്‍ഥ്യവും പരിപോഷിപ്പിക്കുന്നതിനും അവരുടെ ഉള്‍പ്പെടുത്തല്‍ ഉറപ്പാക്കിക്കൊണ്ട്, ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മുന്‍ഗണന നല്കി കൊണ്ടാണ് ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് അതിന്റെ നയ രൂപീകരണ പ്രക്രിയ നടത്തിയിട്ടുള്ളത്. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആരും പഞ്ചായത്തില്‍ താമസിക്കുന്നില്ലെന്ന് സര്‍വേയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ലിംഗവ്യത്യാസങ്ങള്‍ക്ക് ജൈവികമായ കാരണങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ്, ഈ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് ആതിഥ്യം വഹിക്കുകയും കോയ്യോട് , ഉദയ് കലാസമിതി അങ്കണവാടി തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്‍കുകയും ചെയ്ത ജന്‍ഡര്‍ ബോധവത്കരണ ക്ലാസുകളും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീകളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുകയുണ്ടായി.