സീറോ കാര്‍ബണ്‍ വികസനം, പ്രകൃതി സംരക്ഷണം, ഭക്ഷ്യ-ഊര്‍ജ്ജ സ്വയംപര്യാപ്തത, സുസ്ഥിര സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന കാലാവസ്ഥാ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനുള്ള ബഹുമുഖ സമീപനമാണ് ‘കാര്‍ബണ്‍ ന്യൂട്രാലിറ്റി’ എന്ന ആശയം ഉള്‍ക്കൊള്ളുന്നത്.  കാര്‍ബണ്‍ ഉദ്വമനവും ആഗിരണവും അല്ലെങ്കില്‍ ഓഫ്സെറ്റിംഗും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും, അടിസ്ഥാന സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഹരിതഗൃഹ വാതകങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രം പുറത്തു വിടുകയും അതോടൊപ്പം സുപ്രധാന ആവാസ വ്യവസ്ഥകളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹങ്ങള്‍ക്കുമായി ഇത് നിലകൊള്ളുന്നു. 

നിലവിലെ കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രാഥമിക ചാലകമാകുന്നത് മനുഷ്യന്‍റെ ഇടപെടലുകളാണെന്നു തിരിച്ചറിയുക, ഹരിതഗൃഹ വാതക ഉദ്വമനം ലഘൂകരിക്കുക, തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടുക തുടങ്ങിയവ അനിവാര്യമാണെന്ന് കരുതപ്പെടുന്നു. ഒരു സുപ്രധാന തന്ത്രമായി ഉയര്‍ന്നുവരുന്ന സീറോ-കാര്‍ബണ്‍ വികസനം, മനുഷ്യ നിര്‍മിതമായ ഉദ്വമനം കുറയ്ക്കുക മാത്രമല്ല, സുസ്ഥിര ജീവിതരീതികളിലൂടെയും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സംയോജനത്തിലൂടെയും പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  ഈ സമഗ്രമായ സമീപനം ഉദ്വമനം കൈകാര്യം ചെയ്യുക മാത്രമല്ല, ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ക്ക് കൂടുതല്‍ സുസ്ഥിരവും ഊര്‍ജ്ജസ്വലവുമായ ഭാവി സാധ്യമാക്കുകയും ചെയ്യുന്നു.

സുസ്ഥിര വികസന ലക്ഷ്യം പ്രമേയം 5: വൃത്തിയുള്ളതും ഹരിതാഭവുമായ ഗ്രാമംچ, എന്നതിലാണ് കാര്‍ബണ്‍ സൗഹൃദ തദ്ദേശ സ്വയംഭരണം ഉള്‍പ്പെടുന്നത്.  പ്രമേയം 4: ശുദ്ധജലം പര്യാപ്തമായ ഗ്രാമം, പ്രമേയം 6: സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഗ്രാമം എന്നീ പ്രമേയങ്ങള്‍ക്കും അവയുടെ ഘടകങ്ങളിലൊന്നായി കാര്‍ബണ്‍ ന്യൂട്രല്‍/കാര്‍ബണ്‍ സൗഹൃദ ഗ്രാമം ഉള്‍പ്പെടുന്നുണ്ട്. 

കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി:

കേരളത്തിലെ വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ, ഇന്ത്യയിലെ ആദ്യത്തെ ‘കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായി’ മാറ്റുക എന്നതാണ് മീനങ്ങാടി പഞ്ചായത്തിന്‍റെ നേതൃത്വം ലക്ഷ്യമിടുന്നത്.  ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നടത്തിയ ഇടപെടലുകളില്‍ പ്രസക്തമായവ :

മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ ആദ്യത്തെ ‘കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്’ ആക്കി മാറ്റുന്നതിനുള്ള ഈ ഇടപെടലുകളുടെ ഭാഗമായി വിവിധ മേഖലകളില്‍ പ്രയോഗത്തില്‍ വരുത്തിയ തന്ത്രങ്ങള്‍: