സംയോജിത പ്രാദേശിക ഭരണകൂട പരിപാലന പദ്ധതി (ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്‍റ് സിസ്റ്റം) (ILGMS)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ മുഴുവന്‍ ഭരണപരമായ ആവശ്യങ്ങളും നടത്തുന്നതിനായി രൂപകല്പന ചെയ്യപ്പെട്ട ഒരു സംരഭ ഡിജിറ്റല്‍ വേദിയാണിത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പോലെയുള്ള ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ത്രിതല നിര്‍മ്മിതിയാണ് ഈ സോഫ്റ്റ്വെയര്‍.

ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ മുഖ്യ സവിശേഷതകള്‍

  • സര്‍ക്കാരും പൗരന്മാരും തമ്മിലും പൗരന്മാരും സര്‍ക്കാരും തമ്മിലുള്ള സേവനങ്ങള്‍ സംയോജിപ്പിക്കുക. 
  • സേവനങ്ങള്‍ക്കായി സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടലിലൂടെ പൗരന്മാര്‍ക്ക് ഇ-ഫയലിംഗിനുള്ള സൗകര്യം.
  • പൗരകേന്ദ്രങ്ങളായ അക്ഷയ, ആശുപത്രി കിയോസ്കുകള്‍ എന്നിവയുമായുള്ള സേവനങ്ങള്‍ക്കായി സമീപിക്കുന്നതിനും സേവനലഭ്യതയ്ക്കും ഒന്നിലധികം ചാനലുകളും അവയുമായുള്ള സംയോജനവും. 
  • കൈപ്പറ്റ് രസീതിനൊപ്പം സേവനങ്ങള്‍ ലഭ്യമാകുന്ന സമയം രേഖപ്പെടുത്തുക. 
  • ഓണ്‍ലൈനായി പണമൊടുക്കാനുള്ള ഇ-പേയ്മെന്‍റ് സൗകര്യം.
  • ഏകീകൃത ഇ-ഫയല്‍ നീക്കം.  
  • സ്വയംപ്രേരിതമായ ഫയല്‍ നടപടിയും ഫയല്‍കുറിപ്പുകളും.
  • ജോലിയുടെ ഒഴുക്ക്, ഓഫീസ് ചുമതല എന്നിവ രേഖപ്പെടുത്താവുന്നതും രേഖകള്‍ ക്രമീകരിക്കാവുന്നതുമായ സേവനതല ഉടമ്പടി.
  • സന്ദര്‍ഭോചിതമായ ഒത്തുനോക്കല്‍ പട്ടികയും അപര്യാപ്തതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും അവ പരിഹരിക്കപ്പെടാവുന്ന യാഥാര്‍ത്ഥ സമയവും

ILGMS പ്രധാന മൊഡ്യൂളുകള്‍

  • ILGMS കോര്‍ഫയല്‍ (Core File) മാനേജ്മെന്‍റ് സിസ്റ്റം 

  • പൗരസേവന പോര്‍ട്ടല്‍
  • സിവില്‍ രജിസ്ട്രേഷന്‍ മോഡ്യൂള്‍
  • ധനകാര്യ മോഡ്യൂള്‍
  • ഫ്രണ്ട് ഓഫീസ് പരിപാലനം

  • അയയ്ക്കുന്നവയുടെ പരിപാലനം (Dispatch Management)