അധികാരവികേന്ദ്രീകരണത്തിനുള്ള സംസ്ഥാനവിഭവ ഗ്രൂപ്പ് തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ സൃഷ്ടിക്കപ്പെട്ട നിര്‍ണ്ണായക പിന്തുണാ സംവിധാനമാണ് സംസ്ഥാന വിഭവ ഗ്രൂപ്പ്. ഇത് ആസൂത്രണബോര്‍ഡിന്‍റെ ആസ്ഥാനമന്ദിരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിവിധ ടയറുകളിലുള്ള പ്രാദേശിക പ്ലാനുകളുടെ മേല്‍നോട്ടം, നിര്‍വ്വഹണം, തയ്യാറാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഉപദേശം വിഭവഗ്രൂപ്പ് നല്‍കുന്നു. അധികാര വികേന്ദ്രീകരണത്തിന്‍റെ ചുമതലയുള്ള അംഗം അദ്ധ്യക്ഷനും വിവിധ വികസന മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അനുഭവസമ്പന്നരായ വിഭവവ്യക്തികള്‍ (റിസോഴ്സ് പേഴ്സണ്‍സ്) ഇതിലെ അംഗങ്ങളുമായിരിക്കും. സംസ്ഥാനതല ഏകോപനസമിതിയുടെ സെക്രട്ടറിയറ്റ് എന്ന നിലയിലും സംസ്ഥാന വിഭവഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നത് ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ഇതിന്‍റെ പ്രാധാന്യം ശക്തമായ രീതിയില്‍ വെളിപ്പെടുത്തുന്നു.