കേരളത്തിന്‍റെ വികേന്ദ്രീകരണ മാതൃകയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന്, വികേന്ദ്രീകരണം എന്നത് സമവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതും വിവേചനാധികാരമില്ലാത്തതുമായ അണ്‍ടൈഡ് ഫണ്ടുകളുടെ തുല്യമായ വിന്യാസമാണ്. അണ്‍ടൈഡ് ഫണ്ടുകള്‍, അഥവാ ബന്ധമില്ലാത്ത ഫണ്ടുകള്‍ മൂന്ന് ധാരകളായാണ് പ്രാദേശിക ഭരണകൂടങ്ങളിലേക്ക് എത്തപ്പെടുന്നത്.

(i) എസ്റ്റാബ്ലിഷ്മെന്‍റ് ചെലവുകള്‍ മറ്റ് പാരമ്പര്യ ചുമതലകള്‍ക്കും വേണ്ടിയുള്ള പൊതുഉദ്ദേശ ഫണ്ട് (ജനറല്‍ പര്‍പ്പസ് ഫണ്ട്) 

(ii) വികേന്ദ്രീകരണത്തിന്‍റെ ഭാഗമായി പ്രാദേശിക ഭരണകൂടത്തിന് കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ പ്രാദേശികഭരണത്തിനു കീഴില്‍ സ്ഥാപനങ്ങളുടെ പരിപാലനഫണ്ട്

(iii) വികസനഫണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ (പദ്ധതി വിഹിതം) ഫണ്ട്. സ്വന്തം നികുതി വരുമാനത്തിന്‍റെ 4.0 ശതമാനം പൊതു ആവശ്യങ്ങള്‍ക്കുള്ള ഫണ്ടിലേക്കും 6.5 ശതമാനം പരിപാലന ഫണ്ടിലേക്കും സംസ്ഥാനം കൈമാറ്റം ചെയ്യുന്നു. സംസ്ഥാനത്തിന്‍റെ പദ്ധതി ഔട്ട്ലേ (2024-2025ല്‍ 28.9 ശതമാനം)യില്‍ നിന്ന് ഒരു ഭാഗം എല്ലാ വര്‍ഷവും വികസനഫണ്ടിലേക്കും വിന്യസിക്കുന്നു.

സമവാക്യത്തെയടിസ്ഥാനപ്പെടുത്തിയുള്ള ഫണ്ട് വിന്യാസം സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ച് പിന്നാക്ക മേഖലകളില്‍ എത്തുന്നുവെന്നത് ഉറപ്പുവരുത്തുന്നു. ഇപ്രകാരമുള്ള ഫണ്ട് കൈമാറ്റം എല്ലാ ഭാഗങ്ങളിലും മതിയായ ഫണ്ട് എത്തുന്നുവെന്നതും പ്രാദേശിക വികസനത്തിനും അവിടങ്ങളിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നുവെന്നതും ഉറപ്പുവരുത്തുന്നു. സംസ്ഥാനസര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി ജനങ്ങളുടെ മുന്‍ഗണനാ ക്രമമനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും അവ നിര്‍വ്വഹിക്കുവാനും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.