സ്മാർട്ട് സിറ്റികൾ
സ്മാര്‍ട്ട്സിറ്റി മിഷനുകളെ സംബന്ധിച്ചിടത്തോളം കാതലായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതും പൗരന്മാര്ക്ക് മികച്ച ജീവിത ഗുണനിലവാരം നല്‍കുന്നതും വൃത്തിയുള്ളതും സുസ്ഥിരവുമായ പരിസ്ഥിതിയ്ക്കു വേണ്ടി നിലകൊള്ളുന്നതും പ്രശ്നങ്ങള്‍ക്ക് ‘സ്മാര്‍ട്ട്’ പരിഹാരങ്ങള്‍ തേടുകയും ചെയ്യുന്ന നഗരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒതുക്കമുള്ള മേഖലകളില്‍ മറ്റ് നഗരങ്ങള്‍ക്ക് ഒരു ദീപസ്തംഭമായി പ്രവര്ത്തിക്കുവാനാകുന്ന അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കുവാനാണ് മിഷന് ശ്രമിക്കുന്നത്.
കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമാണ് ഈ മിഷനു കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് നഗരങ്ങള്‍.
സ്മാര്‍ട്ട് സിറ്റികള്‍ (ഭവനനിര്‍മ്മാണവും നഗരകാര്യങ്ങളും മന്ത്രാലയം)
അഖിലേന്ത്യാതലത്തില്‍ നടന്ന സ്മാര്‍ട്ട്സിറ്റി ചാലഞ്ചില്‍ കൊച്ചി കോര്പ്പറേഷന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും (തെരഞ്ഞെടുപ്പ്/നിര്‍ദ്ദേശ റാങ്ക്) 100 നഗരങ്ങളില്‍ അഞ്ചാം സ്ഥാനം നേടുകയും ഫണ്ടിംഗ് ലഭിക്കുന്ന കാര്യത്തില്‍ 20 നഗരങ്ങളില്‍ ആദ്യത്തെ ഒന്നായി മാറുകയും ചെയ്തു. 2016 മാര്‍ച്ചില്‍ കേരള സര്‍ക്കാര്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി ലിമിറ്റഡിനെ കേരളത്തിലെ സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ ആസൂത്രണം, രൂപരേഖാ പദ്ധതി നിര്‍വ്വഹണം, ഏകോപനം, മേല്‍നോട്ടം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് 2013ലെ കമ്പനീസ് ആക്ടിനു കീഴിലുള്ള പ്രത്യേക വാഹനപദ്ധതി (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍)യായി സമന്വയിപ്പിച്ചു.
മിഷന്
മികച്ച നാഗരിക സൗകര്യങ്ങള്‍ സുസ്ഥിര വളര്‍ച്ച, ജീവിക്കുവാനുള്ള സൗകര്യം എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക എന്ന കാഴ്ചപ്പാടാണ് സ്മാര്‍ട്ട്സിറ്റി മിഷനുള്ളത്. സ്മാര്‍ട്ട് പരിഹാരങ്ങളിലൂടെ നഗരഅടിസ്ഥാനസൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും മെച്ചപ്പെടുത്തി വൃത്തിയുള്ളതും സുസ്ഥിരവുമായ പരിസ്ഥിതിയും ഉപജീവനമാര്‍ഗ്ഗങ്ങളും പ്രോത്സാഹിപ്പിച്ചുകൊണ്ട് ബിസിനസ്സ് കേന്ദ്ര ജില്ല, ഫോര്‍ട്ട്-കൊച്ചി-മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങള്‍ക്കായി ഒരു സംയോജിതവും ആസൂത്രിതവുമായ വികസനം മിഷന് ലക്ഷ്യമിടുന്നു
നഗര ചലനാത്മകത
മേഖലാടിസ്ഥാനത്തിലുള്ള ഗതാഗതസൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കി എറണാകുളം, പടിഞ്ഞാറെ കൊച്ചി മേഖലകളിലെ പ്രധാനപ്പെട്ട റോഡുകളുടേയും അതോടനുബന്ധിച്ചുള്ള കവലകളുടേയും വികസനത്തിനും വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്കുള്ള ഭൂമിക്കടിയിലെ യൂട്ടിലിറ്റി സംവിധാനങ്ങള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്നതിനും, നഗരവാസ്തുശില്പ സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ മിഷന് ഏറ്റെടുത്തിട്ടുണ്ട്.
പ്രധാനപ്പെട്ട റോഡുകളായ എബ്രഹാം മടമക്കല്, ഷണ്മുഖം, പാര്‍ക്ക് അവന്യൂ, ഡര്‍ബാര്‍ ഹാള്‍, ബാനര്‍ജി എന്നിവ പ്രധാന തെരുവീഥിയ്ക്കും നഗരത്തിന്റെ കായലോരത്തെ അഭിമുഖീകരിച്ചു കിടക്കുന്ന പ്രദേശങ്ങള്‍ക്കും ഒഴിച്ചുകൂടാത്തവയാണ്. ഡര്‍ബാര്‍ ഹാള്‍, ബാനര്‍ജി റോഡ് എന്നിവ നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്നു. സ്മാര്‍ട്ട് റോഡ് പദ്ധതി എറണാകുളത്ത് 4.91 കിലോമീറ്ററും പടിഞ്ഞാറേ കൊച്ചിയില്‍ 3.03 കിലോമീറ്ററും കെ.ബി.ജേക്കബ്, അമരാവതി, നദി, ബെല്ലാര്‍, കല്വതി റോഡുകള്‍ ഉള്‍പ്പെടെയുള്ളവ ചേര്‍ന്നതാണ്. വൈദ്യുതി, ജലവിതരണ ശൃംഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട യൂട്ടിലിറ്റി കുഴലുകള്‍ ഭൂമിയ്ക്കടിയില്‍ സ്ഥാപിക്കുക, റോഡ് വീതിയിലെ സമാനത കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സൈക്കിള്‍ പാതകള്‍, കവലകള്‍ മെച്ചപ്പെടുത്തല്‍, തെരുവ് ഫര്‍ണിച്ചറുകള്‍, തെരുവ് വിളക്കുകള്‍, ചോലമരങ്ങള്‍ വച്ചുപിടിപ്പിച്ച നടപ്പാതകള്‍, നഗര ഹരിത തുരുത്തുകള്‍, ബസ്ബേകള്‍, തെരുവ് കച്ചവടക്കാര്‍ക്കുള്ള സ്ഥലം, വിവിധോപയോഗങ്ങള്ക്കുള്ള സ്ഥലം, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ സ്മാര്‍ട്ട് റോഡ് സംരഭങ്ങളുടെ പ്രാഥമികമായ സവിശേഷതകളാണ്. ആകെ പദ്ധതി ചിലവായി കണക്കാക്കപ്പെട്ടിട്ടുള്ളത് 75.28 കോടി രൂപയാണ്.
സ്മാര്‍ട്ട് പരിഹാരങ്ങള്‍
1) ബുദ്ധിപരമായ നഗര നിരീക്ഷണ സംവിധാനങ്ങള്‍
കൊച്ചിയിലാകമാനമുള്ള സി.സി.ടി.വി. നിരീക്ഷണം ക്ലൗഡ് അധിഷ്ഠിതമായ വീഡിയോ പരിപാലന പദ്ധതി, ആര്‍ക്കൈവിംഗ് ഉള്‍പ്പെടെ കേന്ദ്രീകൃതമായി ഡാറ്റ ശേഖരിക്കല്‍ എന്നിവ ഈ പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുണ്ട്. ഇന്റന്‍നെറ്റ് ഓഫ് തിംഗ്സ് (കഛഠ) എന്ന നിരീക്ഷണ പരിപാലന വേദിയ്ക്കൊപ്പം ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അടിസ്ഥാനപ്പെടുത്തിയ, കൂടിയ റെസല്യൂഷന്‍ ഉള്ളതും ജഠദ (തിരിയുവാനും സൂം ചെയ്യാനും സൗകര്യമുള്ള) ക്യാമറകള്‍ ഈ സംവിധാനത്തിന്റെ സവിശേഷതയാണ്. തുടര്‍ച്ചയായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വിധത്തില്‍ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയ റെക്കോഡിംഗ്, പകര്‍ത്തപ്പെട്ട വീഡിയോ ചിത്രങ്ങള്‍ 365 ദിവസം നിലനിര്‍ത്തുവാനുള്ള സൗകര്യം എന്നിവ ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. ഇത് 24 മണിക്കൂറുള്ള മേല്‍നോട്ടം, റെക്കോഡ് ചെയ്യപ്പെട്ട വീഡിയോ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ആയി ലഭിക്കാനുള്ള സൗകര്യം, പങ്ക് അടിസ്ഥാനപ്പെടുത്തി ഓപ്പറേറ്റര്‍മാര്‍ക്കുള്ള അവകാശങ്ങള്‍, വീഡിയോ മാനേജ്മെന്റ് സിസ്റ്റം എന്നിവയ്ക്കുള്ള സൗകര്യങ്ങളും ലഭ്യമാക്കുന്നു. വലിയ രീതിയിലുള്ള ഡാറ്റാ വിശകലനം, നിര്‍മ്മിതബുദ്ധി, ഡീപ് ലേണിംഗ് തുടങ്ങിയ ആധുനിക സങ്കേതങ്ങളും പ്രധാനപ്പെട്ട സവിശേഷതകളില്പെടുന്നു. കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുവാനുള്ള നിരീക്ഷണ സംവിധാനത്തിന്റെ സഹായത്താല്‍ മോഷണം, ഭവനഭേദനം, ജനക്കൂട്ട ആക്രമണങ്ങള്‍, ലഹളകള്‍ എന്നിവ പ്രതിരോധിക്കുവാനും കുറക്കുവാനും സഹായിക്കുന്നു.
2) ബുദ്ധിപരമായ ട്രാഫിക് പരിപാലന പദ്ധതി
ലക്ഷ്യങ്ങള്‍: 27.44 കോടി രൂപ ചിലവില്‍ 21 സ്ഥലങ്ങളിലായി 104 ക്യാമറകള്‍, 4 പെലിക്കന്‍ സിഗ്നലുകള്‍, ചുവന്ന ലൈറ്റ് ലംഘനങ്ങള്‍ കണ്ടുപിടിക്കുവാനുള്ള 42 ക്യാമറയോടുകൂടിയ പ്രത്യേക സംവിധാനങ്ങള്‍, മാറ്റം വരുന്ന 5 പ്രദര്‍ശന ബോര്‍ഡുകള്‍ എന്നിവ പദ്ധതിയിന്‍ കീഴില്‍ ഉള്‍പ്പെടുന്നു. ബുദ്ധിപരമായ ട്രാഫിക് സിഗ്നലുകള്‍, സിഗ്നല്‍ സമയം ക്രമീകരിക്കുന്നതിനുള്ള നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ റോഡുകളിലെ തിരക്ക് കുറച്ച് ട്രാഫിക് സംവിധാനം കുറ്റമറ്റതാക്കുന്നു.
സെന്‍സറുകള്‍, ക്യാമറകള്‍, ഡാറ്റ സിസ്റ്റമുകള് എന്നിവയുടെ സഹായത്താലുള്ള തത്സമയ ട്രാഫിക് മേല്‍നോട്ടം, ട്രാഫിക് രീതികള്‍, തിരക്കുകള്‍ എന്നിവ വിശകലനം ചെയ്യുന്നത് പൊലീസിന് സഹായകരമാകുന്നു. ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താവുന്ന സിഗ്നലുകള്‍ തത്സമയമുള്ള സാഹചര്യമനുസരിച്ച് സമയക്രമീകരണങ്ങള്‍ ചെയ്യാവുന്നതും. അത് വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും ട്രാഫിക് തടസ്സങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു. ചുവന്ന ലൈറ്റ് ലംഘനം കണ്ടുപിടിക്കുന്നതിന് വേഗതയുള്ള ക്യാമറകള്‍, ലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിന് സ്വയം നിയന്തിതമായ നിര്‍വ്വഹണ സംവിധാനങ്ങള്‍, സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റല്‍ തെളിവ് സൃഷ്ടിക്കുന്നതിനുള്ള സൗകര്യം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
3) സമന്വയിപ്പിക്കപ്പെട്ട ആജ്ഞാനിയന്ത്രണ വിനിമയ കേന്ദ്രം (ഇന്റഗ്രേറ്റഡ് കമാന്റ് കണ്ട്രോള് കമ്മ്യൂണിക്കേഷന്‍ സെന്റര്‍) (കഇ4)
ലക്ഷ്യം: കൊച്ചിയിലെ ഈ കേന്ദ്രം നഗരത്തിലെ പദ്ധതികള്‍, ആക്ഷേപങ്ങള്‍ കൈകാര്യം ചെയ്യല്‍, ദുരന്തങ്ങളെ നേരിടല്‍ എന്നിവയുടെ പരിപാലനം ഉറപ്പുവരുത്തുന്നു. ജനങ്ങളെ ബാധിക്കുന്ന യൂട്ടിലിറ്റി സേവനങ്ങളായ ജലവിതരണം, ചലനാത്മകത എന്നിവയുടെ കാര്യത്തില്‍ തത്സമയ ഡാറ്റ, സെന്‍സറുകള്‍, ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള മെച്ചപ്പെട്ട സേവനങ്ങള്‍. പൗരസേവനങ്ങളിലും ഉത്തരവാദിത്വങ്ങളിലും സുതാര്യത വര്‍ദ്ധിപ്പിക്കുന്നു. നഗരഭരണകൂടത്തിന്റെ തത്സമയ പ്രതികരണം സാധ്യമാക്കുന്നതിന് വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ഡാറ്റ അപഗ്രഥിച്ച് തീരുമാനമെടുക്കുന്നതില്‍ പിന്തുണാ സംവിധാനമായി പ്രവര്‍ത്തിക്കുന്നു.
ഊര്‍ജ്ജ കാര്യക്ഷമത
1) ഗ്രിഡുമായി ബന്ധപ്പെടുത്തിയ മേല്‍ക്കൂര സൗരോര്‍ജ്ജ പദ്ധതി
ലക്ഷ്യം ; 1.46 ദശലക്ഷം യൂണിറ്റ് വൈദ്യുതി വര്‍ഷം തോറും ഉല്പാദിപ്പിക്കാന് പദ്ധതിക്ക് കഴിഞ്ഞു. (വാര്‍ഷിക ശരാശരി ദിവസേന 4 യൂണിറ്റ്) 2020 ജനുവരിയ്ക്കു ശേഷം സൗരോര്‍ജ്ജ പ്ലാന്റുകള്‍ 2862ങണവ ഊര്‍ജ്ജം ഉല്പാദിപ്പിക്കുകയും അതിന്റെ ഫലമായി 2.36 കോടി റവന്യൂ വരുമാനം ഉണ്ടാക്കാനും 1710 കാര്‍ബണ്‍ നിക്ഷേപം സൃഷ്ടിക്കാനും സാധിച്ചു.
2) സ്മാര്‍ട്ട് എല്‍.ഇ.ഡി.തെരുവ് വിളക്കുകള്‍
ലക്ഷ്യം: ബുദ്ധിപരമായ പ്രകാശം കുറയ്ക്കല്‍ (ഡിമ്മിംഗ്) സൗകര്യത്തിലൂടെ ഊര്‍ജ ഉപഭോഗം കുറയ്ക്കാന്‍ സാധ്യമാക്കുന്ന വിധത്തിലുള്ള എല്‍.ഇ.ഡി. തെരുവുവിളക്കുകളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തി സ്മാര്‍ട്ട് റോഡുകള്‍ 1 ലക്ഷം ലാഭിക്കാന്‍ സഹായിക്കുകയും അനുബന്ധ റോഡുകള്‍ 2 ലക്ഷത്തിന്റെ അധിക സമ്പാദ്യം ഊര്‍ജവിലയില്‍ ലാഭിക്കാന്‍ കോര്പ്പറേഷന് സാധിക്കുകയും ചെയ്തു. തന്ത്രപരമായ ഈ നിക്ഷേപം വളരെ മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വൈദ്യുതി ചാര്‍ജ് ഇനത്തിന് 53% കുറയ്ക്കുവാനും പ്രവര്‍ത്തന ചിലവ് കുറച്ചുകൊണ്ടും സുസ്ഥിരത വര്‍ദ്ധിപ്പിച്ചുകൊണ്ടും 41% കാര്യമായി ഊര്‍ജം സംരക്ഷിക്കുവാനും സാധിച്ചു. പ്രകാശമാനമായ പൊതുസ്ഥലങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് 98% തെരുവുവിളക്കുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. തെരുവ് വിളക്കുകളുടെ പ്രകാശലഭ്യതയും മെച്ചപ്പെട്ടിട്ടുണ്ട്.
3) പാന്‍സിറ്റി എല്‍.ഇ.ഡി. തെരുവ് വിളക്കുകള്‍
15 ലക്സ് ദീപാലങ്കാരമെന്ന ദേശീയ ശരാശരി മറികടന്നുകൊണ്ട് നിലവിലുള്ള തെരുവുവിളക്കുകള്‍ മാറ്റി പകരം 40,400 ഊര്‍ജകാര്യക്ഷമത ഉള്ള എല്‍.ഇ.ഡി. വിളക്കുകള്‍ സ്ഥാപിക്കുക. ഊര്ജ്ജകാര്യക്ഷമതയില് 70% വര്‍ദ്ധനവോടുകൂടി കൊച്ചി മുന്‍സിപ്പല്‍ കോര്പ്പറേഷന് 1.54 കോടി രൂപയാണ് സമ്പാദിക്കുന്നത്. സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍, കമാന്റ് കണ്ട്രോള് എന്നിവയിലൂടെ കൊച്ചിന് സ്മാര്‍ട്ട്സിറ്റി ലിമിറ്റഡ് കൊച്ചിക്ക് കൂടുതല്‍ തെളിച്ചമുള്ള, ഹരിതാഭമായ ഭാവി വരവേല്‍ക്കുന്നു. പദ്ധതിയുടെ പ്രവര്‍ത്തനസംബന്ധവും അറ്റകുറ്റപ്പണികളും സംബന്ധിച്ചതുമായ ഉത്തരവാദിത്വം അഞ്ചുവര്ഷക്കാലയളവിലേക്കാണ്.
തുറസ്സായ സ്ഥലങ്ങളും വിനോദസഞ്ചാരവും
പാര്‍ക്കുകളുടെ നവീകരണവും തുറസ്സായ സ്ഥലങ്ങളും: പദ്ധതിയ്ക്കു കീഴില്‍ സ്മാര്‍ട്ട്സിറ്റി ലിമിറ്റഡ്, കൊച്ചിയിലെ പാര്‍ക്കുകള്‍, തുറസ്സായ സ്ഥലങ്ങള്‍, വിനോദസഞ്ചാരികള്‍ വന്നുപോകുന്ന പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവ നവീകരിക്കുകയും പുതിയ പോക്കറ്റ് പാര്‍ക്കുകളും മാനസികോല്ലാസത്തിനുള്ള കേന്ദ്രങ്ങള്‍ സജ്ജമാക്കുകയും ചെയ്തു. എറണാകുളത്ത് 2.4 കി.മീ മറൈന്‍ ഡ്രൈവ് നടപ്പാത, എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും സന്ദര്‍ശിക്കാവുന്ന ഒരു സജീവ ഇടനാഴിയായി മാറ്റിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളായ രാജേന്ദ്രമൈദാന്, ഡര്‍ബാര്‍ഹാള്‍ റൗണ്ട്, സുഭാഷ് പാര്‍ക്ക്, പി.ജെ ആന്റണി സാസ്കാരിക കേന്ദ്രം എന്നിവ നവീകരിക്കുകയും സാമൂഹ്യ സംവേദനം പുറത്തുള്ള കായികാഭ്യാസം, കളി, ഉല്ലാസം എന്നിവ പ്രോത്സാഹിപ്പിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ശുചിമുറികള്‍, പാലൂട്ടുന്ന അമ്മമാര്‍ക്കുള്ള ഫീഡിംഗ് ബൂത്തുകള്‍, ഇരിക്കുവാനുള്ള സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തി തദ്ദേശവാസികളുടെയും വിനോദസഞ്ചാരികളുടേയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു.
വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളിലെ പ്രവര്‍ത്തികള്‍:
സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അവയുടെ ചരിത്രപരമായ മൂല്യം നിലനിര്‍ത്തിക്കൊണ്ട് നവീകരിച്ച് അവയിലേക്ക് എത്തിപ്പെടാനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അവ കൂടുതല്‍ ആകര്‍ഷകമാക്കുവാനുള്ള ശ്രമങ്ങള്‍ നടത്തി. ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരം, വാസ്കോഡഗാമ ചത്വരം, നെഹ്റു പാര്‍ക്ക്, മട്ടാഞ്ചേരി ഡച്ച് കൊട്ടാര പ്രവേശന കവാടം, ഫോര്‍ട്ട് കൊച്ചി ജയില്‍ മ്യൂസിയം, ആര്.ഒ.ആര്.ഒ. ജെട്ടി, വേളി മൈതാനം, ജൂത തെരുവ് തുടങ്ങിയ സ്ഥലങ്ങള്‍ കൂടുതല്‍ വിനോദസഞ്ചാരികളേയും തദ്ദേശീയരേയും ആകര്‍ഷിക്കുന്നതിനായി നിലവാരമുയര്‍ത്തി.
ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍
പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങളിലാണ്
- എറണാകുളം ജനറല്‍ ആശുപത്രിയുടെ തെക്കുഭാഗത്ത് നിലവിലുള്ള അര്‍ബുദ ബ്ലോക്കിനെ അര്‍ബുദ സ്പെഷ്യാലിറ്റി ബ്ലോക് ആയി മാറ്റി.
- ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയ്ക്കു സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് ഗ്രൗണ്ട് ഫ്ളോറും രണ്ട് നിലകളുമുള്ള കെട്ടിടം. ആശുപത്രിക്കു വേണ്ടിയുള്ള മാസ്റ്റര്‍ പ്ലാന്‍ ഘട്ടംഘട്ടമായി വികസിപ്പിക്കുന്നതിന്റെ ഒന്നാം ഘട്ടം നടപ്പാക്കി.
- മട്ടാഞ്ചേരി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിക്ക് ഗ്രൗണ്ട്ഫ്ളോറും രണ്ട് നിലകളുമുള്ള കെട്ടിടം
- മട്ടാഞ്ചേരി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് ഗ്രൗണ്ട് ഫ്ളോറും രണ്ടു നിലകളുമുള്ള കെട്ടിടം.
വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍
നിലവിലെ വിവിധോദ്ദേശ ഹാള്‍ (ഗ്രൗണ്ട് ഫ്ളോര്‍ + 3 നില) ബ്ലോക്ക് ഹയര്‍സെക്കണ്ടറി വിഭാഗത്തിന് നല്കി. ഇത് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വളര്‍ന്നുവരുന്ന ആവശ്യങ്ങളെ ഉള്‍ക്കൊള്ളുകയും കൂടുതല്‍ നല്ല പഠനാനുഭവം സൃഷ്ടിക്കുകയും ചെയ്യും. വിദ്യാലയം സ്ഥിതിചെയ്യുന്ന ജനസാന്ദ്രതയേറിയ പ്രദേശത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തിലുള്ള നിലവാരമുയര്ത്തലായിരിക്കും ഇത്.
ഭാരതസര്‍ക്കാരിന്റെ സ്മാര്‍ട്ട്സിറ്റി മിഷന് നടപ്പില്‍ വരുത്തുന്നതിനായി രൂപീകരിക്കപ്പെട്ട ഒരു പ്രത്യേക ഉദ്ദേശ വാഹന പദ്ധതിയാണ് (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ്. ഇതിന്റെ പദ്ധതി ഓവര്‍ലേ 1538 കോടി രൂപയാണ്. 2017ലെ സ്മാര്‍ട്ട് സിറ്റി ചാലഞ്ചില്‍ സ്മാര്‍ട്ട് സിറ്റി സെലക്ഷന് റൗണ്ടിലാണ് ഒന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്തെ ഈ മിഷന്റെ ഭാഗമായി തെരഞ്ഞെടുത്തത്.
സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരത്തിന്റെ നിര്‍ദ്ദിഷ്ട സംരഭങ്ങള്‍:
പ്രധാനപ്പെട്ട സംരഭങ്ങള്‍ / തുടക്കങ്ങള്‍:
- റോഡ് അറ്റകുറ്റപ്പണികളും പരിപാലന വിഭാഗവും പാതകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും അവ മികച്ചതാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
- പ്രളയജലത്തിന്റെ നിരപ്പ് മേല്‍നോട്ടം വഹിക്കുകയും മുന്‍കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനം-ജലനിരപ്പ് സംബന്ധിച്ച യഥാര്‍ത്ഥ സമയ ഡാറ്റ നല്‍കിക്കൊണ്ട് പ്രളയസാധ്യത കണ്ടുപിടിക്കുവാനും പ്രളയം നേരിടുവാനും ഇത് ലക്ഷ്യം വയ്ക്കുന്നു. കേരള ജലസേചനവകുപ്പ് തിരിച്ചറിഞ്ഞ 10 ഇടങ്ങളില്‍ ജലനിരപ്പ് നിരീക്ഷണ മാപിനികള്‍ (വാട്ടര്‍ലെവല്‍ മോണിറ്ററിംഗ് സെന്‍സറുകള്‍) സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്.
- ഇന്‍ക്യുബേഷന്‍ സെന്ററും ഇന്റഗ്രേറ്റഡ് കമാന്റ് ആന്റ് കണ്ട്രോള് സെന്ററിലെ നൈപുണ്യ വികസന കേന്ദ്രവും പുതുതായി ബിരുദധാരികളായവര്ക്കും യുവസംരഭകര്‍ക്കും അവരുടെ നൂതനമായ ആശയങ്ങള്‍ വിജയകരമായ ബിസിനസ്സ് സംരഭങ്ങളായി പരിണമിപ്പിക്കുന്നതിന് നല്കുന്ന പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ള ഇന്‍ക്യൂബേഷന്‍ സെന്ററുകള്‍, തിരുവനന്തപുരത്തുള്ള ഇന്റഗ്രേറ്റഡ് കമാന്റ് ആന്റ് കണ്ട്രോള് സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംരഭങ്ങള്‍ക്കാവശ്യമായ വിഭവങ്ങള്‍, മാര്‍ഗ്ഗദര്‍ശനം, സഹകരണ അന്തരീക്ഷം എന്നിവ നല്‍കിക്കൊണ്ട് അക്കാദമിക അറിവും യഥാര്‍ത്ഥ ബിസിനസ്സ് പരിസ്ഥിതിയും തമ്മിലുള്ള വിടവ് നികത്താന്‍ സഹായിക്കുന്നു.
- സ്മാര്‍ട്ട് ക്ലാസ് മുറി സ്മാര്‍ട്ട് ക്ലാസ് മുറി പദ്ധതിയ്ക്കു കീഴില്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്കൂളുകളിലെ 215 ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ക്ലാസ് മുറികളാക്കുന്ന നടപടികള്‍ ആറ് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമേ 100ലധികം ക്ലാസ്മുറികള് സ്മാര്‍ട്ട് ക്ലാസ് മുറികളാക്കാനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇ-സ്മാര്‍ട്ട് പ്രശ്നപരിഹാരങ്ങള്‍ കൊണ്ടുവരുക എന്ന കാഴ്ചപ്പാടോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ മേജര്‍ പദ്ധതികള്‍
സംയോജിത കമാന്റ് ആന്റ് കണ്ട്രോള് സെന്റര്‍
നഗരത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതിന് അപഗ്രഥനപരമായതും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമായ വിവരങ്ങള്‍ പകര്‍ന്നു നല്‍കുക എന്നത് ലക്ഷ്യമിട്ട് രൂപീകരിച്ചതാണ് സംയോജിത നഗരനിയന്ത്രണ കേന്ദ്രം. ഇത്തരം അപഗ്രഥനപരമായ വിവരങ്ങള്‍ നഗര തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്ത്തനോന്മുഖത നല്‍കുകയും ഏതിലൊക്കെയാണ് നടപടി സ്വീകരിക്കാവുന്നത് എന്നതിനെക്കുറിച്ചുള്ള ധാരണയും നല്കുന്നു.
സെന്ററിന് തിരുവനന്തപുരം കോര്പ്പറേഷന് മേഖലയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതും വിവിധ സിസ്റ്റമുകള് സംയോജിപ്പിച്ചുകൊണ്ട് ഒരു കഇഇഇ വേദിയൊരുക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്.
ട്രാഫിക് സുരക്ഷ കമാന്റ് നിയന്ത്രണ സെന്റര്‍ (ഠടഇഇഇ) പദ്ധതി
ബുദ്ധിപരമായ ട്രാഫിക് പരിപാലന സമ്പ്രദായം വികസിപ്പിച്ചെടുക്കുക എന്ന ഉദ്ദേശമാണ് ഈ പദ്ധതിയ്ക്കുള്ളത്. തിരുവനന്തപുരത്തെ റോഡുകളിലെ ഗതാഗത പരിപാലനം മെച്ചപ്പെടുത്തുന്നതിന് സഹായകരവും അനുയോജ്യവുമായ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍പ്പെടുന്നു.
- ഇഇഠഢ - തിരുവനന്തപുരം നഗരത്തിലെ പ്രധാന കവലകളില്‍ നിരീക്ഷണ സമ്പ്രദായം.
- അഠഇട - തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ നിയന്ത്രണ സംവിധാനങ്ങള്‍.
- കഠങട - ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് യാന്ത്രികമായി ഇ-ചെലാന്‍ വഴി പിഴ നിശ്ചയിക്കുന്ന ബുദ്ധിപരമായ നിയന്ത്രണ സംവിധാനം.
സോളാര്‍ നഗര പദ്ധതി
തിരുവനന്തപുരം കോര്പ്പറേഷന് പ്രദേശത്തെ പൊതുകെട്ടിടങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. കേരളത്തില്‍ തിരുവനന്തപുരത്തെയാണ് സോളാര്‍ പുനരുപയോഗ ഊര്ജനഗരം സിറ്റി ആയി വികസിപ്പിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്. സോളാര്‍സിറ്റിയുടെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത് അനെര്‍ട്ട്-നെയാണ്.
മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കുകള്‍ (ങഘഇജെ)
400 ഇരുചക്രവാഹനങ്ങളും 22 നാലു ചക്രവാഹനങ്ങളും പാര്‍ക്കു ചെയ്യാനുള്ള അടിസ്ഥാന സൗകര്യമുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. പാളയം മാര്‍ക്കറ്റിന്റെയും പരിസരങ്ങളിലും സെക്രട്ടറിയറ്റ് ജീവനക്കാര്‍ക്കും പാര്‍ക്കിംഗ് സൗകര്യത്തിനായി സാഫല്യം കോംപ്ലക്സ് എ ബ്ലോക്കിനു പുറത്ത് വൈദ്യുതി യന്ത്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ട്രോമെക്കാനിക്കല്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 300 കാറുകള്‍ പാര്‍ക്കു ചെയ്യാനും രണ്ടു കാറുകള്‍ക്ക് ഇ.വി.ചാര്‍ജിംഗ് സൗകര്യവും ലഭ്യമാണ്. തുറന്ന സ്ഥലത്ത് 220 ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് ഒരു മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനങ്ങളും നിലവിലുണ്ട്. ഇതിനു പുറമേ പുത്തരിക്കണ്ടത്തിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും 400ലധികം നാലുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനവും നിര്‍മ്മിച്ചിട്ടുണ്ട്.
സ്മാര്‍ട്ട് റോഡ് പദ്ധതി
സിറ്റി സ്മാര്‍ട്ട് മിഷന്റെ ഭാഗമായി ടഇഠഘ സ്മാര്‍ട്ട് റോഡുകളുടെ വികസനത്തിനും ഭൂമിയ്ക്കടിയിലൂടെ കേബിളുകള്‍ വിന്യസിച്ച് അണ്ടര്‍ഗ്രൗണ്ട് ഡക്ടുകള്‍ സ്ഥാപിച്ചുകൊണ്ട് ജലവിതരണത്തിനും വൈദ്യുതി വിതരണത്തിനും തിരുവനന്തപുരത്തെ കോര്പ്പറേഷന് റോഡുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. റോഡ് ഉപയോക്താക്കള്‍ക്ക് ലോകനിലവാരമുള്ള റോഡ് അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള വികസനം (അആഉ) അടിസ്ഥാനപ്പെടുത്തി ഇതിന്റെ ഭാഗമാക്കിയിട്ടുള്ളത്. നടപ്പാതകളുടേയും വാഹനങ്ങള്‍ കടന്നുപോകുന്ന പാതകളുടേയും നിലവാരമുയര്‍ത്തുക, കവലകള്‍, റോഡിലെ അടയാളങ്ങള്‍, ബസ്ബേകള്‍, തെരുവുകളുടെ ലാന്റ്സ്കേപ്പിംഗ് ജോലികള്‍ എന്നിവ മെച്ചപ്പെടുത്തുക, മുകളിലുള്ള പൊതു ഉപയോഗത്തിനാവശ്യമായ കേബിളുകള്‍ ഭുമിയ്ക്കടിയിലേക്ക് മാറ്റുക, തെരുവ് ഇരിപ്പിടങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുകയും മഴവെള്ളം ഒലിച്ചുപോകുന്നതിനുള്ള സൗകര്യങ്ങള്‍, പ്രത്യേകിച്ച് ഓടകള്‍, കാനകള്‍, കലുങ്കുകള്‍ എന്നിവ സ്ഥാപിക്കുക, റോഡിന്റെ ഉപരിതലം മെച്ചപ്പെടുത്തേണ്ട സ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികള്‍ നടത്തുക എന്നതും ഇതിന്റെ ഭാഗമാണ്.
രാജാജിനഗറില്‍ സംയോജിത സാമൂഹ്യ ഭവനനിര്‍മ്മാണ സമുച്ചയം
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് 12.6 ഏക്കറുകളില്‍ വ്യാപിച്ചുകിടക്കുന്നതും വളരെയധികം ജനവാസമുള്ളതുമായ വിജ്ഞാപനം ചെയ്യപ്പെട്ട ചേരിപ്രദേശമാണ് രാജാജി നഗര്‍. വിവിധ മതസ്ഥരായ 886 കുടുംബങ്ങള്‍ അധിവസിക്കുന്ന 967 വാസഗൃഹങ്ങളുള്ള തമ്പാനൂര്‍ വാര്‍ഡിലാണ് (വാര്‍ഡ് നമ്പര്‍ 81) ഈ ചേരിപ്രദേശം സ്ഥിതി ചെയ്യുന്നത്. 71 കച്ചവട സ്ഥാപനങ്ങളും അഞ്ച് ഓഫീസ് കെട്ടിടങ്ങളും ഈ പ്രദേശത്തുണ്ട്. ഇവിടെ താമസിക്കുന്നവരില്‍ മിക്കവാറും പേര്‍ക്ക് അവരുടെ ഭൂമിയുടെ പേരിലുള്ള പട്ടയം ഇല്ല എന്നതിനാല്‍ അവരെ മാറ്റി താമസിപ്പിക്കപ്പെട്ടവരും പുനരധിവസിപ്പിക്കപ്പെട്ടവരുമായി കണക്കാക്കപ്പെടുന്നതാണ്.
പദ്ധതി നിര്‍ദ്ദേശം
തിരുവനന്തപുരം രാജാജി നഗറിലെ ചേരിനിര്‍മ്മാര്‍ജ്ജന ഭവന പദ്ധതിക്കായുള്ള സംയോജിത സാമൂഹ്യ ഭവന നിര്‍മ്മാണ സമുച്ചയം. ഒന്നാം ഘട്ടമെന്ന നിലയില്‍ 32 കുടുംബങ്ങളെ അധിവസിപ്പിക്കുന്നതിന് 32 സെന്റ് വികസിപ്പിക്കുക.
ഒന്നാം ഘട്ടത്തിലെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ 32 കുടുംബങ്ങളെ താമസിപ്പിക്കുന്നതിന് 700 ചതുരശ്രമീറ്റര്‍ വാസഗൃഹം നിര്‍മ്മിക്കുന്നതിനായി 36 സെന്റ് വികസിപ്പിക്കുക. ഓരോ വാസഗൃഹത്തിലും ഒരു ഹാള്‍ (സ്വീകരണ മുറിയും തീന്മുറിയും ചേര്‍ന്നുള്ളത്), 2 കിടപ്പുമുറികള്‍ (ഒരു മുറി ശുചിമുറിയോടു കൂടിയത്), അടുക്കള, 2 ശുചിമുറികള്‍, മട്ടുപ്പാവ് എന്നിവയോടുകൂടിയതായിരിക്കും.
പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നിര്‍മ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് മുന്‍സിപ്പല്‍ കോര്പ്പറേഷന് കൈമാറുന്നതാണ്.
പ്രീഫാബ്രിക്കേറ്റഡ് ഘടനയും പിറ്റ്പസില് പാര്‍ക്കിംഗും ഉള്‍പ്പെടുത്തിക്കൊണ്ട് പാളയം ചന്തയുടെ പുനര്‍വികസനം
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു പ്രധാന കച്ചവട പ്രദേശമാണ് പാളയം. തിരുവനന്തപുരം സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു കീഴില്‍ വരുന്ന ഭൂമി ഉപയോഗ കാര്യക്ഷമത മൊഡ്യൂള്‍ പ്രകാരം പാളയം ചന്ത സമുച്ചയം പുനര്‍വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ക്രിയാത്മകമായ ഭൂമി ഉപയോഗത്തോടെ പുനഃവ്യാഖ്യാനിക്കുക എന്ന തന്ത്രപരമായ ദിശയാണ് ഈ ആലോചനകളുടെ നെടുംതൂണ്. നിലവിലുള്ള ചന്ത ഭാഗികമായി തുറന്നതും ഊര്‍ജസ്വലവുമായ ചന്തസ്ഥലം ആക്കി മാറ്റുക അതിനായി ഷോപ്പിംഗിനായുള്ള വില്പന കേന്ദ്രങ്ങള്‍, ഫുഡ് പ്ലാസകള്‍, സംഭരണ ഗോഡൗണുകള്‍, വികേന്ദ്രീകൃതമായ ഖരമാലിന്യ പരിപാലന സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. പാളയം ചന്തയുടെ പൈതൃകമൂല്യമുള്ള ഇപ്പോഴത്തെ കവാടം നിലനിര്‍ത്തിക്കൊണ്ടുള്ള പുനര്വികാസമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇ-മൊബിലിറ്റി പദ്ധതികള്‍
കേരള സംസ്ഥാന ഗതാഗത വകുപ്പിനു കീഴിലുള്ള കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനു വേണ്ടി സ്മാര്‍ട്ട്സിറ്റി മിഷന് – ഇ-മൊബിലിറ്റി പദ്ധതിക്കു കീഴില്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങി നല്‍കുന്നതിന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഭാഗമായ സ്വിഫ്റ്റും തമ്മില്‍ ചേര്‍ന്ന് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന് പ്രകാരം 113 ഇലക്ട്രിക് ബസുകള്‍ 104 കോടി രൂപ ചിലവഴിച്ചാണ് വാങ്ങിയത്. കെ.എസ്.ആര്.ടി.സി. ഇപ്പോള്‍ 50 ഗ്രീന്‍ വെഹിക്കിളുകളാണ് ഡീസല്‍ ബസുകള്‍ക്കു പകരം നഗരത്തില്‍ ഓടിക്കുന്നത്. ഇതിനോടൊപ്പം അധികമായി 113 ഗ്രീന്‍ വെഹിക്കിളുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതാണ്. ഇതിനു പുറമേ ഈ പദ്ധതിക്കു കീഴില്‍ 30 ഇ-സ്കൂട്ടറുകള്, 15 ഇ-ഓട്ടോകള്‍, 100 ഇ-കാര്‍ട്ടുകള്‍ എന്നിവ വാങ്ങിയിട്ടുണ്ട്.
മാനവീയംവീഥി ഒരു സാംസ്കാരിക തെരുവായി വികസിപ്പിക്കല്‍
മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നിന്ന് ആല്‍ത്തറ ജംഗ്ഷന് വരെ പോകുന്ന 225 മീറ്റര്‍ റോഡാണ് മാനവീയം വീഥി. റോഡിനിരുവശവും പ്രദര്‍ശിപ്പിച്ചിട്ടുള്ള കലാസൃഷ്ടികള്‍ക്കും അവിടെ നടക്കുന്ന സാംസ്കാരിക പ്രകടനങ്ങള്‍ക്കും പേരുകേട്ടതാണ് മാനവീയം വീഥി. എല്ലാ അര്‍ത്ഥത്തിലും ഒരു സാസ്കാരിക ഇടനാഴിയായി മാറ്റാനുള്ള എല്ലാ സൗകര്യങ്ങളും അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള കിയോസ്കുകള്‍, ഭക്ഷണ കിയോസ്കുകള്‍, തെരുവു വിളക്കുകള്‍, ശുചിമുറികള്‍ എന്നിവ വീഥിയുടെ തുടക്കത്തിലും അവസാനത്തിലും നിര്‍മ്മിച്ചിട്ടുണ്ട്. തെരുവില്‍ അങ്ങോളമിങ്ങോളമുള്ള വൃക്ഷങ്ങളില്‍ വൈദ്യുതവിളക്കുകളും സാംസ്കാരിക പരിപാടികളും പ്രകടനങ്ങളും നടക്കുമ്പോള്‍ ഗോബോ പ്രൊജക്ടര്‍ ലൈറ്റുകള്ക്കുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
നഗര സൗന്ദര്യവല്‍ക്കരണം
കരമനയാറിന്റെ തീരത്ത് ‘ആഴങ്ങള്‍’ എന്ന പേരില്‍ 1.5 കിലോമീറ്റര്‍ റോഡില്‍ നടപ്പാത നിര്‍മ്മാണം, തിരുവനന്തപുരത്തെ വിവിധ മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കല്‍, മ്യൂസിയങ്ങളുടെ നവീകരണം, തിരുവനന്തപുരത്തെ പ്രധാനപ്പെട്ട പ്രതിമകള്‍ നവീകരിക്കുകയും ശംഖുമുഖം സിവില്സ്റ്റേഷന് പരിസരങ്ങള്‍ എന്നിവയുടെ സൗന്ദര്യവത്ക്കരണം എന്നിവ പൂര്‍ത്തീകരണത്തിന്റെ ഘട്ടത്തിലാണ്
പാര്‍ക്കുകളുടെ നവീകരണം
ആധുനിക സൗകര്യങ്ങള്‍, ഫിറ്റ്നസ്സ് സ്റ്റേഷനുകള്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ നിരീക്ഷണം, പൊതുടെലിഫോണ് ബൂത്തുകള്‍, പ്രദര്‍ശന ബോര്‍ഡുകള്‍
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കീഴില്‍ നവീകരിക്കുന്ന പാര്‍ക്കുകളും കുളങ്ങളും.
ക്യാപ്റ്റന്‍ ലക്ഷ്മി പാര്‍ക്ക്, തിരുവനന്തപുരം.
- ശ്രീചിത്തിരതിരുനാള്‍ പാര്‍ക്ക്, തിരുവനന്തപുരം
ഓപ്പണ്‍ എയര്‍ തിയേറ്റര്‍, പുത്തരിക്കണ്ടം, തിരുവനന്തപുരം.
ശ്രീകണ്ഠേശ്വരം ക്ഷേത്രക്കുളം
- പുത്തന്‍ചന്ത ക്ഷേത്രക്കുളം
പൊന്നറ ശ്രീധര്‍ പാര്‍ക്ക്, തിരുവനന്തപുരം.
ഇ.കെ.നായനാര്‍ പാര്‍ക്ക്, വലിച്ചുനീട്ടാവുന്ന മേല്‍ക്കൂര സ്ഥാപിക്കല്‍
ഇ.എം.എസ്. പാര്‍ക്ക്, തിരുവനന്തപുരം.
ഗാന്ധിപാര്‍ക്ക്, തിരുവനന്തപുരം.
വൈദ്യുതവാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍
കുറഞ്ഞ കാര്‍ബണ്‍ അവസ്ഥയിലേക്ക് മാറുന്നതിന് ആവശ്യമായ വിധത്തില്‍ സുസ്ഥിര ഗതാഗതസൗകര്യങ്ങള്‍ സഫലമാക്കുന്നതിന് സഹായകരമായ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ് വൈദ്യുത ചാര്‍ജിംഗ് സ്റ്റേഷനുകള്‍. വിശാലമായ പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായകരമായ വിധത്തില്‍ വൈദ്യുത വാഹനഉടമകളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വൈദ്യുത വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അത്യാവശ്യമാണ്., പ്രത്യേകിച്ച് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വൈദ്യുതവാഹനങ്ങളിലേക്ക് മാറുന്ന സാഹചരത്തില്‍ നിര്‍വ്വഹണ ഏജന്‍സിസായ അനെര്‍ട്ടിന്റെ സഹകരണത്തോടെ ഹരിത ഗതാഗതത്തിനായി 13 വൈദ്യുത ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍ പദ്ധതി ലക്ഷ്യമിടുന്നു. 180 കിലോവാട്ട്സ് ഇഇ2 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 9 എണ്ണവും സ്ഥാപിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ആകെ പദ്ധതി ചിലവ് 11.5 കോടി രൂപയാണ്.
സംഭരണ പദ്ധതികള്‍
സ്മാര്‍ട്ട് സിറ്റി മിഷന്റെ ഭാഗമായി തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി വിവിധ ഉപകരണങ്ങളുടെ സംഭരണത്തിന് തുടക്കമിടുകയും പൂര്‍ത്തീകരിക്കുകയും ചെയ്തു.
- മാലിന്യത്തില്‍ നിന്നു ലഭിക്കുന്ന ഇന്ധനപ്ലാന്റ് – തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഖരമാലിനത്തില് നിന്ന് ഇന്ധനം വേര്‍തിരിച്ചെടുക്കുന്നതിനായി 2 ഞഉഎ പ്ലാന്റുകള്‍ വാങ്ങുകയുണ്ടായി.
വാതക ക്രിമറ്റോറിയം – കഴക്കൂട്ടത്ത് 2 വാതക ക്രിമറ്റോറിയങ്ങള് സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു കീഴില്‍ സ്ഥാപിക്കുകയുണ്ടായി. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യശരീരങ്ങള്‍ ദഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് സ്ഥാപിച്ചത്.
ചാലയില്‍ പണ്ടകശാല
2012ലെ തിരുവനന്തപുരം മാസ്റ്റര്‍പ്ലാനില്‍ (കരട്) നഗരത്തില്‍ ഒരു പ്രധാന മാര്‍ക്കറ്റും 4 സബ്മാര്ക്കറ്റുകളും, 7 പ്രധാന മേഖലാ മാര്‍ക്കറ്റുകളും, 46 പ്രാദേശിക മാര്‍ക്കറ്റുകളും 4 റോഡ്സൈഡ് മാര്‍ക്കറ്റുകളും ഉണ്ടെന്ന് പറയുന്നു. പ്രധാന മാര്‍ക്കറ്റായ ചാലയില്‍ നിന്നും 2 കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ്. നഗരത്തിലെ 5 പണ്ടശാലകള് 100% ഉപയോഗത്തിലായതിനാല് അധികസ്ഥലം വാടകയ്ക്ക് എടുത്തുകൊണ്ടാണ് നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് എന്നത് വ്യക്തമാക്കുന്നത് പ്രധാന മാര്‍ക്കറ്റിനോട് അനുബന്ധിച്ച് ഒരു പണ്ടശാല ആവശ്യമാണ് എന്നതാണ്. കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്പ്പറേഷന് ഇതിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 56 പണ്ടകശാലകളുമായി പ്രവര്‍ത്തനം നടത്തുന്ന കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ 42 പണ്ടകശാലകളും വാടകസ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പുതുതായി സ്ഥാപിക്കപ്പെടുന്ന പണ്ടകശാല വെയര്‍ഹൗസിംഗ് കോര്പ്പറേഷന് വാടക സ്ഥലം അധികമായി നല്‍കും.