മാലിന്യമുക്തം നവകേരളം ഒരു സമൂലമായ ശുചിത്വ-ശുചീകരണ പ്രസ്ഥാനം എന്ന നിലയില്‍ ശാസ്ത്രീയമായ മാലിന്യസംസ്ക്കരണത്തിനുള്ള ഒരു സംവിധാനം സംസ്ഥാനത്ത് അതിവേഗം രൂപപ്പെട്ടു വരാന്‍ സഹായിക്കുന്നു. കേരളത്തിലെ 69% ഭവനങ്ങളില്‍ നിന്നും അജൈവമാലിന്യങ്ങള്‍ വ്യവസ്ഥാപിതമായി ശേഖരിക്കുകയും പുനഃചംക്രമണത്തിനയയ്ക്കുകയും ചെയ്യുന്നു. 70%ലധികം കുടുംബങ്ങള്‍ ജൈവമാലിന്യങ്ങളുടെ പരിപാലനത്തിനായി സംവിധാനങ്ങള്‍ ഒരുക്കുകയും മറ്റുള്ളവര്‍ സാമൂഹ്യമായി സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് മാലിന്യ പരിപാലനമേഖലയില്‍ ഹരിതകര്‍മ്മസേന മുഖേന 36000 തൊഴിലവസരം സൃഷിടിക്കപ്പെട്ടിട്ടുണ്ട്. ഒരു സീറോ വേസ്റ്റ് സംസ്ഥാനം എന്നത് നിലനിര്‍ത്തുന്നതിനും ആ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ രണ്ടാം തലമുറ ഇടപെടലുകള്‍ ഏറ്റെടുക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഹരിത സമ്പദ്വ്യവസ്ഥയ്ക്കായി  സമ്മര്‍ദ്ദം ചെലുത്തി, ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങളും സംവിധാനങ്ങളും ഉറപ്പാക്കി. 

മാലിന്യ ചോര്‍ച്ച തടയുന്നതിനുള്ള ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ട്രെയ്സബിലിറ്റി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍, മുന്‍സിപ്പല്‍ ജൈവമാലിന്യ പ്ലാന്‍റുകള്‍ പൊതുമേഖലാ സംരഭങ്ങളായ ഭാരത് പെട്രോളിയം ലിമിറ്റഡ് (BPCL), ഗെയില്‍ (GAIL) എന്നിവയുടെ സഹായത്തോടെ സ്ഥാപിക്കുകയും വിപുലമായ പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റി ശൃംഖല (Extended Producer Responsibility Framework) വികസപ്പിക്കുകയും ചെയ്യുക എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ പരിപാടിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.

മലിനീകരണ നിയന്ത്രണബോര്‍ഡിന്‍റെ ശ്രമഫലമായി പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണ ചട്ടങ്ങള്‍ പ്രകാരം ഉല്പാദകരുടെ ഉത്തരവാദിത്വം വിപുലീകരിച്ചുകൊണ്ട് 250ഓളം പ്ലാസ്റ്റിക് നിര്‍മ്മാതാക്കള്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡ് ഉടമകള്‍ പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണം നടത്തുന്ന 22 പേര്‍ തുടങ്ങിയവരെ ഇതിനകം തന്നെ പ്രസ്തുത ചട്ടങ്ങളുടെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. മാലിന്യ സംസ്ക്കരണത്തിനുള്ള ഒരു ശക്തമായ നയചട്ടക്കൂട് ഉണ്ടാക്കുന്നതിനും പൊളിക്കല്‍, പന്നിഫാമുകള്‍ എന്നിവക്കെുറിച്ചുള്ള പ്രത്യേകമായ നയങ്ങള്‍, മാലിന്യപരിപാലനത്തില്‍ സ്വകാര്യ പങ്കാളിത്തത്തിനും ഹരിത വ്യവസ്യായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരമായ നയചട്ടക്കൂട് സ്ഥാപിക്കാനുള്ള ശ്രമങ്ങളും നന്നുവരുന്നു. 2024 മാര്‍ച്ച് മാസത്തോടെ സംസ്ഥാനം മാലിന്യരഹിതമായി പ്രഖ്യാപിക്കുന്നതിലേക്കുള്ള അക്ഷീണ പരിശ്രമത്തിലാണ് സക്കാര്‍.