കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഊര്‍ജകേരള മിഷന്‍റെ കീഴില്‍ ആവിഷ്കരിക്കപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ഫിലമെന്‍റ് രഹിത കേരളം. ജ്വലിക്കുന്ന വൈദ്യുതവിളക്കുകളും കോംപാക്ട് ഫ്ളൂറസെന്‍റ് വിളക്കുകളും (CFLs) മാറ്റി പകരം എല്‍.ഇ.ഡി. (ലൈറ്റ് എമിറ്റിംഗ് ഡയോഡ്) ബള്‍ബുകള്‍ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. എല്‍.ഇ.ഡി ബള്‍ബുകളുടെ ഉപയോഗം വൈദ്യുത ചാര്‍ജ് കുറയ്ക്കുകയും കുറച്ചു കാലയളവിനുള്ളില്‍ തന്നെ എല്‍.ഇ.ഡി. ബള്‍ബുകളുടെ വില വീണ്ടെടുക്കാവുന്നതുമാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡുമായി (EESL) തദ്ദേശസ്ഥാപനങ്ങള്‍ക്ക് തെരുവുവിളക്കുകളില്‍ ഉപയോഗിക്കുന്നതിനായി മാനദണ്ഡപ്രകാരമുള്ള നിരക്കില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കാന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായും എല്‍.ഇ.ഡി. ബള്‍ബുകള്‍ വാങ്ങാവുന്നതാണ്. പല തദ്ദേശ സ്ഥാപനങ്ങളും മുഴുവനായോ ഭാഗികമായോ തെരുവു വിളക്കുകള്‍ എല്‍.ഇ.ഡി. ബള്‍ബുകളിലേക്ക് മാറിയിട്ടുണ്ട്. പ്രധാന തെരുവുകളില്‍ പ്രവര്‍ത്തനവും പരിപാലനവും (O&M) സംവിധാനങ്ങളും ഇടപെടലുകളുടെ ഭാഗമായി നടന്നുവരുന്നു. കുടുംബശ്രീ ഉപ്പെടെയുള്ള പ്രാദേശിക സംരംഭക ഗ്രൂപ്പുകള്‍ പ്രവര്‍ത്തന പരിപാലനങ്ങള്‍ക്കായി മുന്നോട്ടു വരുന്നുണ്ട്.