മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ
മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ
ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിലുണ്ടായ അഗ്നിബാധയെ തുടര്‍ന്ന് കേരളത്തെ മാലിന്യമുക്തമാക്കുന്ന ശ്രമങ്ങളുടെ ഭാഗമായി എല്ലാ വകുപ്പുകളേയും സ്ഥാപനപരമായ പങ്കാളികളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനം ഒരു വമ്പിച്ച പ്രചരണപരിപാടിക്ക് തുടക്കം കുറിച്ചു. 36000നു മേല്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വീടുകള്‍ തോറും കയറിയിറങ്ങി അജൈവമാലിന്യം, പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നു. നയത്തിന്‍റെ വ്യക്തതയ്ക്കു പുറമെ പൗരന്മാരുടെ ഉത്തരവാദിത്തം, പങ്കാളിത്തം, നിരീക്ഷണം, സ്ഥാപനങ്ങളുടെ ഫലപ്രദമായ പ്രതികരണം എല്ലാ സ്റ്റേക്ഹോള്‍ഡര്‍ വകുപ്പുകളുടെയും ഘടനകളുടെയും ഉത്തരവാദിത്വം, പങ്ക് എന്നിവ പുറത്തു കൊണ്ടുവരിക എന്നത് പ്രചരണപരിപാടിയുടെ സുപ്രധാന ഘടകങ്ങളാണ്.
പ്രചരണപരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍:
- സാമൂഹ്യ ഇടപെടലിലൂടെ മാലിന്യ സംസ്ക്കരണ സൗകര്യങ്ങളുടെ വിടവ് കൃത്യമായി വിലയിരുത്തുക.
- നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥല/സാമൂഹ്യ/സ്ഥാപനപരമായി സൃഷ്ടിക്കപ്പെടുന്ന എല്ലാ ജൈവമാലിന്യങ്ങളും സംസ്ക്കരിക്കുവാനുള്ള സൗകര്യങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
- എല്ലാ വലിയ മാലിന്യ ജനറേറ്ററുകളും സ്വച്ഛ് ഭാരത് മിഷന്‍റെ ചട്ടങ്ങള്‍ക്ക് അനുസൃതമാണോ എന്ന് ഉറപ്പു വരുത്തുക.
- അജൈവമാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം പൂര്‍ണ്ണമായി ഉറപ്പു വരുത്തുക.
- തെരുവുകള്‍, പൊതുസ്ഥലങ്ങള്‍, ജലസ്രോതസ്സുകള്‍ എന്നിവ മലിനമല്ല എന്ന് ഉറപ്പു വരുത്തുക.
- മാലിന്യ സംസ്ക്കരണ സൗകര്യങ്ങളില്‍ കണ്ടെത്തിയ വിടവുകള്‍ നികത്തുക.
- ഹരിതമിത്രം ആപ്പ് വഴി സംസ്ഥാനമാകമാനമുള്ള മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുക.
- എല്ലാ പാരമ്പര്യ മാലിന്യനിക്ഷേപ കേന്ദ്രങ്ങളുടെയും ബയോമൈനിംഗ് നടത്തുക.
വ്യക്തമാക്കല്‍ നയത്തിന് പുറമേ പൗരന്‍റെ ഉത്തരവാദിത്തം, പങ്കാളിത്തം, പ്രതികരണം, സ്റ്റേക്ഹോള്‍ഡര്‍മാരായ എല്ലാ വകുപ്പുകളുടെയും ഉത്തരവാദിത്തങ്ങളും പങ്കും ഘടനകളും എല്ലാം ഈ പ്രചരണപരിപാടിയുടെ മുഖ്യ ഘടകങ്ങളാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നിലധികം ഉദ്യമങ്ങള്‍ ഏറ്റെടുത്തു. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പഞ്ചായത്ത് രാജ് മുന്‍സിപ്പാലിറ്റീസ് ആക്ടുകളുടെ ഭേദഗതിയാണ്. സ്വച്ഛ് ഭാരത് മിഷന്‍റെ ചട്ടങ്ങല്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായും മാലിന്യസംസ്ക്കരണത്തില്‍ പൗരന്മാരുടെ പങ്കും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്നതിനും ഇത് സംബന്ധിച്ച കുറ്റങ്ങള്‍ക്ക് ശിക്ഷ ഉയര്‍ത്താനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുവാനും മാലിന്യ പരിപാലന പദ്ധതികളില്‍ ഇടപെടലുകള്‍ നടത്തുവാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുവാനാണ് ഈ നിയമങ്ങള്‍ ഭേദഗതി ചെയ്യപ്പെട്ടത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേനയെ നിയോഗിക്കുകയും ഹരിതകര്‍മ്മസേനയെ മാലിന്യശേഖരണത്തിനും വേര്‍തിരിക്കുന്നതിനും അത് നീക്കം ചെയ്യുന്നതിനും വാതില്‍തോറുമുള്ള മാലിന്യശേഖരണം നിരീക്ഷിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 36000ത്തോളം വരുന്ന ഹരിതകര്‍മ്മസേനാംഗങ്ങളാണ് സംസ്ഥാനമൊട്ടാകെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഇങ്ങനെ വാതില്‍തോറുമുള്ള അജൈവമാലിന്യങ്ങള്‍ പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്.
മാലിന്യങ്ങളുടെ ഇടക്കാലശേഖരണത്തിന് മിനി മെറ്റീരിയല്‍ കളക്ഷന്‍ സൗകര്യങ്ങളും മാലിന്യം സൂക്ഷിക്കുന്നതിനും വേര്‍തിരിക്കുന്നതിനുമുള്ള മെറ്റീരിയല്‍ കളക്ഷന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തല്‍, മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യമായ വാഹനങ്ങള്‍ വാങ്ങല്‍, മാലിന്യം എടുത്തുമാറ്റുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുക എന്നിവ പദ്ധതിയുടെ ഭാഗമാണ്. വിനോദസഞ്ചാരമേഖലയും സാംസ്ക്കാരിക കേന്ദ്രങ്ങളും ശുചിയാക്കുന്നതിനും മാലിന്യങ്ങള്‍ കൂട്ടിയിടാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് അവിടം ശുചിയാക്കുവാനും അപകടകരമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷാനടപടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മാലിന്യപരിപാലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മാലിന്യ പരിപാലനരീതികള്‍ നവീകരിക്കുന്നതിന് പുതിയ സാങ്കേതിക വിദ്യകളും യന്ത്രോപകരണങ്ങളും ഏര്‍പ്പെടുത്തുക എന്നതിനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട നയങ്ങളില്‍ ഉണ്ടായിട്ടുള്ള വിടവ് പരിഹരിക്കുന്നതിന് സാമൂഹ്യ പ്രചരണ പരിപാടികളിലൂടെ പൗരന്മാരെ ബോധവല്‍ക്കരിക്കുകയും മാലിന്യപരിപാലനത്തില്‍ അവരുടെ പ്രാധാന്യത്തെ ഉള്‍ച്ചേര്‍ത്തുകൊണ്ട് പുതിയ ഔപചാരിക രേഖ (പ്രോട്ടോക്കോള്‍) വികസിപ്പിക്കുക, പുതിയ സ്റ്റാന്‍ഡേര്‍ഡ് നടപടിക്രമങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിലും ജി.പി.എസ്. സംവിധാനം ഉപയോഗിക്കുന്നതിലും കൊണ്ടുവരിക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സാനിറ്ററി മാലിന്യങ്ങളുടെ പരിപാലനം, മാലിന്യം കൂടുതലായി പുറത്തുവിടുന്ന പന്നിഫാമുകളുടെ ലൈസന്‍സിംഗ് മുതല്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും ആവിഷ്ക്കരിക്കുക, മാലിന്യപരിപാലനത്തില്‍ സ്വകാര്യ ഏജന്‍സികളുടേയും സേവനദാതാക്കളുടേയും സാദ്ധ്യത പരിശോധിക്കുക എന്നിവയും പദ്ധതിയുടെ സംരഭങ്ങളാണ്. സ്ഥാപനപരമായ ഉത്തരവാദിത്വങ്ങളുടെ ഫലമായി വകുപ്പ് വ്യത്യാസമില്ലാതെ എല്ലാ വകുപ്പുകളും ഒന്നിനു പിറകെ ഒന്നായി ഇതു സംബന്ധിച്ച വിവിധ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയുണ്ടായി.
എന്‍.എസ്.എസ്. സന്നദ്ധപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി സമൂഹം എന്നിവരില്‍ പൗരബോധത്തിന്‍റേയും പങ്കാളിത്തത്തിന്‍റേയും അവബോധം സൃഷ്ടിച്ചുകൊണ്ട് കടല്‍ത്തീര ശുചീകരണം, മാലിന്യംകൂട്ടിയിടുന്ന കേന്ദ്രങ്ങള്‍ സ്നേഹാരാമങ്ങള്‍ ആയി മാറ്റുക എന്നതിനു പുറമേ എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം എന്ന തത്വത്തെ ഉയര്‍ത്തിക്കാട്ടുന്ന മുദ്രാഗാനത്തിന് രൂപം നല്‍കുക എന്നതും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അനുവര്‍ത്തിച്ച തന്ത്രപരമായ വിനിമയ ഇടപെടലുകളില്‍ ചിലതായിരുന്നു.
മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന സ്വഭാവത്തിന്‍റെ അഭാവം, മാലിന്യപരിപാലന സമ്പ്രദായത്തോടും സംരഭങ്ങളോടുമുള്ള അനാസ്ഥ എന്നിവയുള്‍പ്പെടെ ഈ രംഗത്ത് പല വെല്ലുവിളികളും ഇപ്പോഴും നിലനില്‍ക്കുന്നു. കാര്യക്ഷമമായ മാലിന്യ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും തടസ്സമായി നില്‍ക്കുന്ന ഈ പ്രതിബന്ധങ്ങളെ മറികടക്കുവാന്‍ യോജിച്ച ശ്രമങ്ങളിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും കേരളം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രചരണപരിപാടിയുടെ ഹൈലൈറ്റുകള്‍
ജൈവമാലിന്യ പരിപാലനം
- വിടവ് വിലയിരുത്തല്‍
- ഗാര്‍ഹിക മാലിന്യസംസ്ക്കരണം സാധ്യമാകാത്ത സ്ഥലങ്ങളില്‍ പൊതുവായ മാലിന്യ സംസ്ക്കരണ സൗകര്യങ്ങള്‍ സ്ഥാപിക്കുക.
- ഹരിത ടെക്നീഷ്യന്മാര്‍ – ഹരിതകര്‍മ്മ സേനയില്‍ നിന്നുള്ള വിഭവവ്യക്തികളെ (റിസോഴ്സ് പെഴ്സണ്‍) സ്ഥാനനിര്‍ണ്ണയം ചെയ്തുനല്‍കുക.
- വലിയ മാലിന്യ ജനറേറ്ററുകള്‍ വഴി ഇന്‍സിറ്റു സൗകര്യങ്ങള്‍ ട്രാക്ക് ചെയ്യലും അതിനുള്ള പിന്തുണ നല്‍കലും.
- കംപ്രസഡ് ബയോഗ്യാസിനു വേണ്ടിയും പുനരുപയോഗം ചെയ്യാനാകാത്ത മാലിന്യങ്ങള്‍ ഊര്‍ജ്ജസ്രോതസ്സുകളായി മാറ്റുന്നതിനാവശ്യമായ വലിയ തോതില്‍ പരിപാലനം ആവശ്യമായ പ്ലാന്‍റുകള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനം.
- സാങ്കേതിക വിദ്യയിലൂടെ വിവര വിദ്യാഭ്യാസ വിനിമയ സങ്കേതങ്ങള്‍ സ്വീകരിക്കല്‍.
- ഹരിത സംരഭങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
അജൈവമാലിന്യങ്ങളുടെ പരിപാലനം
- വിടവ് നികത്തല്‍
- വീടുതോറുമുള്ള ശേഖരണത്തിനുള്ള നടപടികള്‍ ഹരിതകര്‍മ്മസേനയുടെ വര്‍ദ്ധിച്ച പങ്ക്
- സംഭരണ സൗകര്യങ്ങളുടെ വര്‍ദ്ധനവ്
- മാലിന്യം കുന്നുകൂടാന്‍ ഇടയുള്ള സ്ഥലങ്ങള്‍ തിരിച്ചറിയലും ശുചിയാക്കലും
- ലംഘനങ്ങള്‍ പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും എന്‍ഫോഴ്സ്മെന്‍റ് വിജിലന്‍സ് സംവിധാനങ്ങളുടെ ശക്തിപ്പെടുത്തല്‍
വിവര വിദ്യാഭ്യാസ വിനിമയ സങ്കേതങ്ങള്‍
- ഹരിതസഭകള്‍
- ഹരിതബാലസഭകള്‍
- സ്നേഹാരാമങ്ങള്‍ – വിദ്യാര്‍ത്ഥി സമൂഹങ്ങളുടേയും എന്‍.എസ്.എസ്. തുടങ്ങിയ സന്നദ്ധസംഘങ്ങളുടേയും ശ്രമത്തോടെ മാലിന്യം കൂട്ടിയിടാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളെ പൂന്തോട്ടങ്ങളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍
- കടല്‍ത്തീരങ്ങള്‍ ശുചിയാക്കല്‍
- മാറ്റത്തെക്കുറിച്ചുള്ള മുദ്രാഗാനം
- ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രചരണ സെക്രട്ടറിയറ്റുകള്‍
- തെരഞ്ഞെടുപ്പുകള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍
- മാലിന്യ പരിപാലനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വര്‍ഗ്ഗീകരണം
- ഹരിതകര്‍മ്മസേനകളുടെ അംഗീകാരം, റസിഡന്‍റ്സ് അസോസിയേഷനുകള്‍, സ്ഥാപനങ്ങളിലെ നല്ല കീഴ്വഴക്കങ്ങള്‍, ശൂന്യമാലിന്യ വാര്‍ഡുകള്‍
താഴെപ്പറയുന്ന കാര്യങ്ങള്‍ക്കായുള്ള നയചട്ടക്കൂട് സജ്ജമാക്കല്‍
- മാലിന്യപരിപാലനത്തിന് സ്വകാര്യ പങ്കാളിത്തം
- ഉപയോഗശൂന്യമായ വസ്തുക്കള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന നയം
- സംഭരണ കേന്ദ്രങ്ങള്‍ അഗ്നിബാധയില്‍ നിന്ന് സുരക്ഷിതമാക്കുക.
- പന്നിഫാമുകള്‍ക്ക് ലൈസന്‍സിംഗ്
- മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയും പ്രത്യേക ഓപ്പറേറ്റിംഗ് പരിപാടികളും
- മെറ്റീരിയല്‍ കളക്ഷന്‍ സൗകര്യവും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും
- മാലിന്യങ്ങള്‍ മാറ്റുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള പദ്ധതികള്‍
- മാലിന്യ സംസ്ക്കരണത്തിന്‍റെ ഡിജിറ്റൈസേഷന്‍, ഹരിതമിത്രം ആപ്പിന്‍റെ ഉപയോഗം, ക്യാമറാ നിരീക്ഷണം, മാലിന്യ പരിപാലനത്തില്‍ ജി.പി.എസ്. ഉപയോഗിച്ചുകൊണ്ട് എല്ലാ വാഹനങ്ങളുടേയും ട്രാക്കിംഗ്
- ഏജന്‍സികളുടെ കൂടാരങ്ങള്‍ സൃഷ്ടിക്കല്‍, ദര്‍ഘാസും താത്പര്യം പ്രകടിപ്പിക്കല്‍ രേഖകളും, എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ് (ഋഛക) രേഖകളും കരാറുകളും
നിയമഭേദഗതികള്‍
- കേരള പഞ്ചായത്തിരാജ് ആക്ട് ഭേദഗതി
- കേരള മുനിസിപ്പാലിറ്റീസ് ആക്ട് ഭേദഗതി
- മാലിന്യ പരിപാലനത്തിന്‍റെ അദ്ധ്യായം
- വ്യക്തമായ നിര്‍വ്വചനങ്ങളും ഉത്തരവാദിത്വഭൂമികയും, ലംഘനങ്ങള്‍ക്കുള്ള ശിക്ഷാവര്‍ദ്ധനവ്
- ലൈസന്‍സിംഗ് വ്യവസ്ഥകളുമായി കണ്ണിചേര്‍ക്കല്‍
- വസ്തുകരം അടയ്ക്കുന്നതിനുള്ള ലിങ്ക്
- ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കുവാനുള്ള തുക/ഫീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സർവീസുകൾ ലഭിക്കുന്നതുമായി ലിങ്ക് ചെയ്തിരിക്കുന്നു
വകുപ്പുകള്‍/ഏജന്‍സി തമ്മിലുള്ള ഏകോപനം
- 30 വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമുള്ള പങ്കും ഉത്തരവാദിത്വവും സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍
- ശുചിത്വമുള്ള വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളുമായുള്ള ഏകോപനം
- വൃത്തിയുള്ള മേജര്‍ റോഡുകള്‍ക്കായും നിര്‍മ്മാണ പൊളിക്കല്‍ അവശിഷ്ടങ്ങളുടെ പരിപാലനത്തിന് പൊതുമരാമത്ത് വകുപ്പുമായും ദേശീയപാത അതോറിറ്റിയുമായുള്ള ഏകോപനം
- മാലിന്യ പരിപാലനത്തില്‍ സ്കൂള്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്കും പാഠ്യപദ്ധതിയില്‍ ഇവ ഉള്‍പ്പെടുത്തുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പുമായുള്ള ഏകോപനം
- നിയന്ത്രണനടപടികള്‍ക്കായി പോലീസ് വകുപ്പുമായുള്ള ഏകോപനം.
- വൃത്തിയുള്ള ബസ് സ്റ്റേഷനുകള്‍ക്കും നിയന്ത്രണനടപടികള്‍ക്കും ഗതാഗതവകുപ്പുമായുള്ള ഏകോപനം
- റെയില്‍വേയുടെ കീഴില്‍ വരുന്ന സ്ഥലങ്ങളിലെ ശുചിത്വത്തിന് റെയില്‍വേയുമായുള്ള ഏകോപനം