ഗ്രാമപഞ്ചായത്തുകളും നഗരകൗണ്‍സിലുകളും ഏറ്റെടുത്തു നടത്തുന്ന മാലിന്യ പരിപാലന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭാഗികമായ ഫണ്ട് താഴെപ്പറയും പ്രകാരം അനുവദിക്കുന്നു.

പദ്ധതിയുടെ ഘടകങ്ങള്‍ ഇപ്രകാരമാണ്

  • മണ്‍സൂണ്‍ പൂര്‍വ്വകാല ശുചിയാക്കല്‍

  • ഖരമാലിന്യ സംസ്ക്കരണ യൂണിറ്റും അതിന്‍റെ പരിഷ്ക്കരണവും

  • ഉറവിട മാലിന്യ സംസ്ക്കരണം

  • കക്കൂസ് മാലിന്യ സംസ്ക്കരണ പ്ലാന്‍ ഉള്‍പ്പെടെയുള്ള ദ്രവമാലിന്യ പരിപാലനം. 

  • പണിപ്പുര, ഗവേഷണവും വികസനവും ശേഷിവികസനവുമുള്‍പ്പെടെയുള്ള വിവര, വിദ്യാഭ്യാസ വിനിമയ പ്രവര്‍ത്തനങ്ങള്‍

  • ഖരമാലിന്യ ശേഖരണം, അവ കൊണ്ടുപോകാനുള്ള ഗതാഗത സൗകര്യങ്ങള്‍, മാലിന്യങ്ങള്‍ കൈകൈര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ 

  • മാലിന്യ പരിപാലന അനുബന്ധ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വയംസഹായ ഗ്രൂപ്പുകള്‍ക്കും ചെറുകിട വ്യവസായ സംരഭകര്‍ക്കും തുടക്കകാലത്തുള്ള പിന്തുണ.

  • മാലിന്യത്തിന്‍റെ ഉപയോഗത്തെക്കുറിച്ചുള്ള പഠനം, ഗവേഷണം, നയം, നിലവാരം, ഖരദ്രവമാലിന്യങ്ങളുടെ പരിപാലനത്തിനും ശുചിത്വരംഗത്തെ നൂതന കണ്ടുപിടിത്തങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

  • കക്കൂസ് മാലിന്യങ്ങളുടെ സംസ്കരണത്തിന് യന്ത്രവല്‍ക്കരണം

  • ഭരണപരമായ ചിലവ്.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ സാംക്രമികരോഗങ്ങള്‍ തടയുന്നതിനായി മഴക്കാലപൂര്‍വ്വ ശുചീകരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. ദൃശ്യശ്രവ്യമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങള്‍ വഴിയും പ്രചരണപരിപാടികള്‍ ശാസ്ത്രീയമായ മാലിന്യ പരിപാലനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നു. 

ഉറവിട മാലിന്യ പരിപാലന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ശുചിത്വമിഷന്‍ സേവനദാതാക്കളെ എംപാനല്‍ ചെയ്യുകയും അവര്‍ ഉറവിട മാലിന്യസംസ്ക്കരണത്തിന് രൂപം കൊടുത്തിട്ടുള്ള പദ്ധതികള്‍ മുഖേന തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുന്നു. 

ശുചിത്വ മിഷന്‍ ഏറ്റെടുത്തിട്ടുള്ള പ്രധാനപ്രവര്‍ത്തനങ്ങള്‍ ഉറവിട മാലിന്യങ്ങള്‍ പ്രത്യേകിച്ച് ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ വച്ചുതന്നെ സംസ്ക്കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അജൈവമാലിന്യങ്ങള്‍ വീടുതോറും കയറിയിറങ്ങി ശേഖരിച്ച് അവ പുനഃചംക്രമണത്തിന് നല്‍കുക എന്നതാണ്. 

പദ്ധതിയനുസരിച്ച് നടപ്പിലാക്കുന്ന ചില പ്രവര്‍ത്തികള്‍ താഴെ കൊടുത്തിരിക്കുന്നു. 

  • ടേക് എ ബ്രേക്ക് പോലെ സാനിറ്ററി സമുച്ചയങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുക പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിതിചെയ്യുന്ന വായനശാലകള്‍, വിനോദസഞ്ചാര സ്ഥലങ്ങള്‍ പോലെയുള്ള സ്ഥലങ്ങളില്‍ 

  • സ്കൂളുകള്‍/ വെള്ളംകെട്ടി നില്‍ക്കുന്ന പ്രദേശങ്ങള്‍/ ഗ്രാമീണ തീരദേശ മേഖലകള്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം മൂലം കേടുപാടുകള്‍ സംഭവിച്ച ശുചിമുറികള്‍ പുനര്‍നിര്‍മ്മിക്കുക. 

  • തദ്ദേശസ്ഥാപനങ്ങളില്‍ ഖരമാലിന്യ സംസ്ക്കരണ പ്ലാന്‍റുകളും അവയുടെ പരിഷ്ക്കരണങ്ങളും- മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ (MCF) , റിസോഴ്സ് റിക്കവറിയുമായി (RRF) ബന്ധപ്പെട്ട ഉപകരണങ്ങളും, പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍, പൈതൃക മാലിന്യങ്ങള്‍ തുടങ്ങിയവയും ഹരിതസൗകര്യ കേന്ദ്രങ്ങളും ഏര്‍പ്പെടുത്തുക.

  • സ്ഥാപനങ്ങളില്‍ മാലിന്യസംസ്കരണ പ്ലാന്‍റുകള്‍ (institutional STP) സ്ഥാപിക്കുക. (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍, സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍) നിലവിലുള്ള പ്ലാന്‍റുകളുടെ പരിഷ്ക്കരണം / നവീകരണം (കംപോസ്റ്റിംഗും / മാലിന്യങ്ങള്‍ ബയോഗ്യാസായി മാറ്റുന്ന സംവിധാനങ്ങളും തദ്ദേശസ്വയംഭരണ പ്രദേശത്ത് സാമൂഹ്യതലത്തിലും സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തുകയും മിനി മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാലയങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യുക.

  • കക്കൂസ് മാലിന്യ /മലിനജല സംസ്ക്കരണ പ്ലാന്‍റുകള്‍ ഉള്‍പ്പെടെയുള്ള ദ്രവമാലിന്യ പരിപാലനം യന്ത്രവല്‍ക്കരണം / കക്കൂസ് മാലിന്യം സുരക്ഷിതമായി പരിപാലിക്കുക, സ്ഥാപനങ്ങളില്‍ മലിനജല/മാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍.

  • കനാലുകളും പുഴകളും പുനരുജ്ജീവിപ്പിക്കുന്നതിന് ദ്രവമാലിന്യ സംസ്ക്കരണ പദ്ധതികള്‍

  • സ്വയംസഹായസംഘങ്ങള്‍ക്കും /സ്റ്റാര്‍ട്ട്അപ് സംരഭങ്ങള്‍ക്കും തുടക്കകാലത്തുള്ള പിന്തുണ, ഹരിതസംരഭങ്ങള്‍ക്കും, മാലിന്യ പരിപാലന പിന്തുണാസംവിധാനങ്ങള്‍ക്കും ഹരിതകര്‍മ്മസേനയുടെ പ്രോത്സാഹനം ശുചിത്വകാര്യങ്ങളും മാലിന്യപരിപാലനവും മേല്‍നോട്ടം വഹിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുക, പുരസ്കാരങ്ങള്‍, ഇന്‍സെന്‍റീവുകള്‍ മറ്റ് അംഗീകാരങ്ങള്‍

  • ദുരന്തവുമായി ബന്ധപ്പെട്ട ശുചീകരണവും മാലിന്യ പരിപാലനവും

  • ലീച്ച്പിറ്റുകള്‍, സെപ്റ്റിക് ടാങ്കുകളായി മാറ്റല്‍, വ്യക്തിഗത ഗാര്‍ഹിക കക്കൂസുകള്‍ക്ക് ബയോഡൈജസ്റ്ററുകള്‍

  • മാലിന്യ പരിപാലന പ്ലാന്‍റുകളെ പ്രാദേശികമായി അംഗീകരിക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഇന്‍സെന്‍റീവ്

  • മാലിന്യപരിപാലനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കുള്ള ഇന്‍സെന്‍റീവ്

നഗരപ്രദേശങ്ങളില്‍

  • നിര്‍മ്മാണ/പൊളിക്കല്‍ അവശിഷ്ടങ്ങള്‍ക്കായുള്ള മാലിന്യ പ്ലാന്‍റുകളുടെ നിര്‍മ്മാണം

  • മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍, പൈതൃക മാലിന്യങ്ങള്‍ ജൈവ മൈനിംഗ് എന്നിവ മാറ്റുന്നതിനും സ്വച്ഛ്ഭാരത് മിഷന്‍റെയും (നഗരം) ഖരമാലിന്യ പരിപാലനത്തിന്‍റെയും ഘടകങ്ങളെ പിന്തുണക്കുക, യന്ത്രസഹായത്താലും ബാറ്ററി ഉപയോഗിച്ച് ഓടുന്നവയുമായ വാഹനങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്കും മറ്റ് മാലിന്യപരിപാലനത്തിനും നല്‍കുക. 

  • സ്വയംസുരക്ഷയ്ക്കായുള്ള ഉപകരണങ്ങള്‍ നല്‍കിയും മൊബൈല്‍ കക്കൂസ് മാലിന്യ ട്രീറ്റ്മെന്‍റ് സംവിധാനങ്ങളൊരുക്കിയും സെപ്റ്റിക് ടാങ്കുകളില്‍ നിന്നുള്ള മനുഷ്യമാലിന്യം നീക്കം ചെയ്യുന്നതിന് യന്ത്രസഹായവും അവ കൊണ്ടുപോകുന്നതിന് ഗതാഗത സൗകര്യങ്ങളും  ഏര്‍പ്പെടുത്തും. മേല്‍സൂചിപ്പിച്ച കാര്യങ്ങളും ഇതിന്‍റെ കീഴില്‍ ചെയ്യുന്നുണ്ട്

അനുബന്ധ ലിങ്കുകൾ