ഖര മാലിന്യ പരിപാലനം
ഖരമാലിന്യ പരിപാലനത്തിന് സംസ്ഥാനം അനുവര്‍ത്തിച്ചുവരുന്ന രീതികള്‍ താഴെപ്പറയും പ്രകാരമാണ്.
വികേന്ദ്രീകൃത സമീപനവുമായി ഒത്തുപോകത്തക്ക വിധത്തില്‍ ഗാര്‍ഹികാടിസ്ഥാനത്തിലുള്ള ജൈവമാലിന്യം കംപോസ്റ്റ് കുഴികളിലോ ജൈവബിന്നുകളിലോ സംസ്ക്കരിക്കുക എന്നതാണ് ജൈവമാലിന്യ പരിപാലനത്തിന് കൂടുതല്‍ അനുവര്‍ത്തിച്ചുവരുന്ന രീതി. സാമൂഹ്യാടിസ്ഥാനത്തിലുള്ള വിന്‍ഡ്രോ പ്ലാന്‍റുകള്‍, മണ്ണിര കംപോസ്റ്റിംഗ് യൂണിറ്റുകള്‍, ബയോഗ്യാസ് പ്ലാന്‍റുകള്‍ എന്നിവ പല സ്ഥലങ്ങളിലും ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍.) പോലെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് വലിയ ജൈവ കംപ്രസ്സ്ഡ് പ്രകൃതി / ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നു. ഇവ നഗരപ്രദേശങ്ങളിലുള്ള ഖരമാലിന്യങ്ങളുടെ വലിയ പങ്കും പരിപാലിക്കുവാന്‍ സഹായിക്കുന്നതാണ്.
പ്രാദേശിക സംരഭകത്വ ശൃംഖലയായ ഹരിതകര്‍മ്മസേന ഉപയോഗിച്ച് വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവതോറും കയറിയിറങ്ങി അജൈവമാലിന്യങ്ങള്‍ ശേഖരിക്കുക എന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുടുംബശ്രീ ശൃംഖലയില്‍ നിന്നും എടുത്തിട്ടുള്ള 36,000 ഹരിതകര്‍മ്മസേന അംഗങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരതദ്ദേശ സ്ഥാപനങ്ങളിലും ഇതിനായി പ്രവര്‍ത്തിക്കുന്നു. മാലിന്യം വേര്‍തിരിച്ച് സംഭരണകേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയും അവ വീണ്ടും വേര്‍തിരിച്ച് തുണ്ടുതുണ്ടാക്കി ബ്ലോക് പഞ്ചായത്ത് അല്ലെങ്കില്‍ മുന്‍സിപ്പല്‍ തലങ്ങളിലുള്ള വിഭവവീണ്ടെടുക്കല്‍ സൗകര്യങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നു. മുന്നോട്ടുള്ള ബന്ധിപ്പിക്കലുകള്‍ നല്‍കുന്നത് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് പോലെയുള്ള സംസ്ഥാനസര്‍ക്കാര്‍ പ്രൊമോട്ട് ചെയ്യുന്ന സ്ഥാപനമോ സംസ്കരണ യൂണിറ്റുകളോ സിമന്‍റ് കമ്പനികളുമായോ ആയി ബന്ധം സ്ഥാപിച്ചിട്ടുള്ള മറ്റ് ഏജന്‍സികളോ ആയിരിക്കും.
സ്ഥാപനപരമായ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന 'ഇമേജ്' (IMAGE) ആണ്. അപകടകരമായ ഗാര്‍ഹിക മാലിന്യം, സാനിറ്ററി മാലിന്യം, കോഴി മാലിന്യം, പന്നിഫാമുകളിലേക്ക് പോകുന്ന ജൈവമാലിന്യം, കശാപ്പുശാലകളിലെ മാലിന്യം, മുടി മാലിന്യം, ഇലക്ട്രോണിക് മാലിന്യം, നിര്‍മ്മാണവും പൊളിക്കലുമായി ബന്ധപ്പെട്ട മാലിന്യം എന്നിവയാണ് പ്രത്യേകവിഭാഗത്തില്‍പ്പെടുന്ന മാലിന്യങ്ങള്‍. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഇവ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ അവസാനം മുതല്‍ അവസാനം വരെയുള്ള പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ട മാലിന്യങ്ങളും പരിപാലിക്കുന്നതിന് നയപരവും സാങ്കേതികവുമായ ചട്ടക്കൂട് നല്‍കുന്നതില്‍ ശുചിത്വമിഷന്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.