1957

ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

1960

കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ രൂപീകരണം

1987

ജില്ലാ കൗണ്‍സിലുകളുടെ രൂപീകരണം

1992

ഭരണഘടനാ ഭേദഗതി

1994
ഏപ്രില്‍ / മെയ്

കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവ അടങ്ങുന്ന ത്രിതല  സംവിധാനത്തിന്‍റെ രൂപീകരണം

1995
ഒക്ടോബര്‍

പൗരകേന്ദ്രീകൃതവും ഗുണഭോക്തൃ കേന്ദ്രീകൃതവുമായ (beneficiary-oriented) വകുപ്പിന്റെ പദ്ധതികള്‍ പ്രാദേശിക ഭരണകൂടത്തിന് കൈമാറ്റം

1996
ഫെബ്രുവരി
  • പൊതു ആസൂത്രണ പ്രചരണപരിപാടി പ്രാദേശിക ഭരണകൂടങ്ങള്‍ക്കുള്ള
  • വിഹിതത്തിനായി ഒരു പ്രത്യേക ബഡ്ജറ്റ് രേഖയുടെ അവതരണം.
  • സെന്‍ കമ്മിറ്റി - ഒന്നാം ധനകാര്യ കമ്മീഷന്‍
1996
ആഗസ്റ്റ്

അധികാര വികേന്ദ്രീകരണത്തിനും പ്ലാന്‍ഫണ്ടിന്‍റെ 35% പ്രാദേശികഭരണത്തിന് നീക്കിവച്ചുകൊണ്ടുമുള്ള ജനകീയാസൂത്രണ പരിപാടിയുടെ തുടക്കം

1998
മേയ്

കുടുംബശ്രീയുടെ ആരംഭം, സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യം

1999
ആഗസ്റ്റ്

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ ആരംഭം

1999
മാര്‍ച്ച്

കേരളപഞ്ചായത്ത് രാജ് ആക്ടിന്‍റേയും കേരള മുനിസിപ്പാലിറ്റി ആക്ടിന്‍റേയും ഉടച്ചുവാര്‍ക്കല്‍ (Restructuring)

2000
മാര്‍ച്ച്

പ്രാദേശികഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രസക്തമായ 35 ആക്ടുകളുടെ ഭേദഗതി 

2000
ജൂലൈ
  • ജില്ലാപഞ്ചായത്തുകളിലേക്ക് ജില്ലാതല ഓഫീസുകളുടേയും ജീവനക്കാരുടേയും കൈമാറ്റം

  • അധികമുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരെയും എന്‍ജിനീയര്‍മാരെയും പുനര്‍വിന്യസിക്കാനുമുള്ള തീരുമാനം
2002-03

അധികം മിനിസ്റ്റീരിയല്‍ ജീവനക്കാരുടേയും എന്‍ജിനീയര്‍മാരുടേയും യഥാര്‍ത്ഥ പുനര്‍വിന്യാസം

2004

സംസ്ഥാനത്തിന്‍റെ ആകെ തനത് നികുതി വരുമാനത്തില്‍ (total own tax revenue) നിന്ന് നിശ്ചിത ഓഹരികളായി പരിവര്‍ത്തനം ചെയ്ത തെരഞ്ഞെടുത്ത നികുതികളുടെ പങ്കിടല്‍ /വിഭജനം —3.5 ശതമാനം പൊതു ആവശ്യ ഫണ്ടായും (General Purpose Fund) 5.5% പരിപാലനഫണ്ടായും (Maintenance Fund) .

2005

സ്ഥാപനവത്ക്കരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

2006

മൂന്നാം ധനകാര്യകമ്മീഷന്‍റെ ശുപാര്‍ശ നടപ്പില്‍ വരുത്തിക്കൊണ്ട് പ്രാദേശിക ഭരണകൂടങ്ങള്‍ക്കനുസരിച്ചുള്ള  പ്രെഡിക്ടബൾ  സഹായധന സമ്പ്രദായം പ്രാവര്‍ത്തികമാക്കി.

2008
  • എല്ലാ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഒരു പൊതു എഞ്ചിനീയറിംഗ് കേഡറിന്‍റെ രൂപീകരണം.
  • മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ് കേഡറുകൾ രൂപീകരിക്കുന്നതിനുള്ള നയപരമായ തീരുമാനങ്ങൾ.
2013
സെപ്റ്റംബര്‍

ടൗണ്‍ ആന്റ്  കണ്‍ട്രി പ്ലാനിംഗ് ആക്ട്

2016
നവംബര്‍

കേരളം വെളിയിട മലമൂത്രവിസര്‍ജ്ജന വിമുക്ത (ODF) സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.

2016
നവംബര്‍

സംസ്ഥാനത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമാക്കി ആരംഭിച്ച ഒരു പദ്ധതിയാണ് നവകേരള മിഷന്‍. ഇത് അധികാര വികേന്ദ്രീകരണം, പ്രാദേശികതലത്തിലെ ശേഷിവികസനം എന്നിവയ്ക്ക് സുതാര്യവും ഫലപ്രദവുമായ ഭരണത്തിന് സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഊന്നല്‍കൊടുക്കുകയും ചെയ്തു. 

2016
നവംബര്‍

ലൈഫ് മിഷന്‍

2016
ഡിസംബര്‍

ഹരിത കേരള മിഷന്‍

2020

പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ദുരന്തനിവാരണ പദ്ധതികള്‍

2020

കോവിഡ് -19 മഹാമാരിയെ നേരിടുന്നതില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ പങ്ക്

2020

തദ്ദേശസ്വയംഭരണ വകുപ്പിലേക്കുള്ള അഞ്ചു വകുപ്പുകളുടെ സംയോജനവും കൂട്ടിച്ചേര്‍ക്കപ്പെട്ട അഞ്ചു വകുപ്പുകള്‍ക്കായി ഒരു മുഖ്യ ഡയറക്ടറേറ്റിന്‍റെ രൂപീകരണവും.

2021

സ്ഥലസംബന്ധിയായതും അപകട സാധ്യത അടിസ്ഥാമനാക്കിയുള്ളതുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ടൗണ്‍ പ്ലാനിംഗ് ആക്ടിലും കണ്‍ട്രി പ്ലാനിംഗ് ആക്ടിലും വരുത്തിയ ഭേദഗതി. 

2021

എല്ലാ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി സംയോജിത പ്രാദേശിക ഭരണകൂട പരിപാലന പദ്ധതി (ILGMS)   

2022
  • അതീവ ദാരിദ്ര്യ തിരിച്ചറിയല്‍ പ്രക്രിയ (EPIP)യുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. 

  • കേരള ഖര മാലിന്യ പരിപാലന പദ്ധതി (KSWMP)
2023

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ

2023
  • കെ-സ്മാര്‍ട്ട്(K-SMART)
  • ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ രൂപീകരണം
2024
  • സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതയ്ക്കായി ഡിജികേരളം ക്യാമ്പയിൻ