ഇന്ത്യന്‍ ഭരണഘടനയുടെ പതിനൊന്നും പന്ത്രണ്ടും പട്ടിക പ്രകാരം പഞ്ചായത്തുകള്‍ക്കും നഗരതദ്ദേശസ്ഥാപനങ്ങള്‍ക്കും അധികാരങ്ങളും ചുമതലകളും വീതിച്ച് നല്‍കിയിരിക്കുന്നു. പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും കേരള പഞ്ചായത്ത് രാജ് ആക്ടിന്‍റെ കകക, കഢ പട്ടികകളിലും കേരള മുന്‍സിപ്പാലിറ്റി ആക്ടിന്‍റെ പട്ടിക-1ലും ഉള്‍പ്പെടുത്തി.

ചുമതലകളെ മൂന്നായി ഭാഗിക്കാം:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തരം

നിര്‍ബന്ധമായി പാലിക്കേണ്ട ചുമതലകള്‍

പൊതു

ചുമതലകള്‍

മേഖലാടിസ്ഥാനത്തിലുള്ള ചുമതലകള്‍

ഗ്രാമ പഞ്ചായത്ത്

27

14

19

ബ്ലോക്ക് പഞ്ചായത്ത്

3

14

ജില്ലാ പഞ്ചായത്ത്

3

16

മുന്‍സിപ്പാലിറ്റി

30

14

19

കോര്‍പ്പറേഷന്‍

30

14

19

 

ഗ്രാമപഞ്ചായത്ത്

കേരള പഞ്ചായത്ത് രാജ് ആക്ടിന്‍റെ കകക-ാം പട്ടികയനുസരിച്ച് ഗ്രാമപഞ്ചായത്തിന്‍റെ ചുമതലകള്‍:

 

നിര്‍ബന്ധമായും പാലിക്കേണ്ട ചുമതലകള്‍: മാലിന്യ പരിപാലനം, തെരുവുവിളക്കുകള്‍ തുടങ്ങിയ മറ്റ് നഗരസംവിധാനങ്ങള്‍ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും പരിപാലനവും, സിവില്‍ രജിസ്ട്രേഷന്‍, ലൈസന്‍സിംഗ് ഉള്‍പ്പെടെയുള്ള നിയന്ത്രണ ചുമതലകള്‍:

 

  1. ഖരമാലിന്യങ്ങളുടെ ശേഖരണവും നിര്‍മ്മാര്‍ജ്ജനവും ദ്രവമാലിന്യങ്ങളുടെ നിയന്ത്രണവും നിര്‍മ്മാര്‍ജ്ജനവും.
  2. ആരോഗ്യത്തിലൂടെയുള്ള പരിസ്ഥിതി സംരക്ഷണം.
  3. സാംക്രമികരോഗങ്ങള്‍ പരത്തുന്ന കൊതുക്, ഈച്ച തുടങ്ങിയവ നിയന്ത്രിക്കുക.
  4. രോഗപ്രതിരോധ  കുത്തിവയ്പ്പുകള്‍ സ്വീകരിക്കുക. 
  5. പ്രതിരോധത്തിനും നിയമനിര്‍വ്വഹണത്തിനുമായി ദേശീയ, സംസ്ഥാന, പ്രാദേശിക പരിപാടികള്‍ ഏകോപിപ്പിക്കുയും നടപ്പിലാക്കുകയും ചെയ്യുക. 
  6. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓടകള്‍
  7. പൊതു ചന്തകളുടെ പരിപാലനം
  8. തെരുവ് വിളക്കുകള്‍, അവയുടെ പരിപാലനം.
  9. ശ്മശാനങ്ങള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക.
  10. പൊതുകുളിമുറികളും അലക്ക് സംവിധാനങ്ങളും സ്ഥാപിക്കുക. 
  11. മൂത്രപ്പുര, കക്കൂസ്, ശുചിമുറികള്‍ എന്നിവ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുക. 
  12. ഫെറികള്‍ സ്ഥാപിക്കുക. 
  13. കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. 
  14. പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. 
  15. ഉത്സവങ്ങളും മേളകളും സംഘടിപ്പിക്കുക. 
  16. പൊതുസ്ഥലങ്ങളെ കൈയ്യേറ്റത്തില്‍ നിന്ന് സംരക്ഷിക്കുക. 
  17. റോഡുകളും മറ്റ് പൊതുസ്ഥലങ്ങളും സംരക്ഷിക്കുക. 
  18. കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കുക. 
  19. കുളങ്ങളും മറ്റ് ജലസ്രോതസ്സുകളും സംരക്ഷിക്കുക.
  20. തോടുകളും കനാലുകളും സംരക്ഷിക്കുക. 
  21. കെട്ടിടനിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കുക.
  22. ജനനമരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. 
  23. കശാപ്പ് ചെയ്ത മൃഗങ്ങളുടെ ഇറച്ചി, മത്സ്യം അതുപോലെ ചീത്തയാവുന്ന സാധനങ്ങളുടെ വില്പന നിയന്ത്രിക്കുക. 
  24. ഭക്ഷണശാലകളെ നിയന്ത്രിക്കുക. 
  25. കച്ചവട വ്യവസായസ്ഥാപനങ്ങളുടെ ലൈസന്‍സിംഗ്.
  26. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് തടയുക. 
  27. വീടുകളില്‍ വളര്‍ത്തുന്ന നായകളുടേയും തെരുവ് നായകളുടെയും ലൈസന്‍സിംഗ്

 

പൊതുവായ ചുമതലകള്‍: പ്രാദേശിക സ്ഥിതി വിവരകണക്കുകള്‍, അവബോധം സൃഷ്ടിക്കല്‍, സാമൂഹ്യസമാഹരണം, പങ്കാളിത്തം എന്നിവയുടെ പ്രോത്സാഹനം മുതലായവ.

 

  1. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള അവബോധം.
  2. ദുരിതാശ്വാസ നടപടികള്‍ സംഘടിപ്പിക്കജശ.
  3. വിഭവസമാഹരണം നടത്തുക.
  4. സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുക.
  5. ദുര്‍ബലവിഭാഗങ്ങള്‍ക്കിടയില്‍ നിയമാവബോധം സൃഷ്ടിക്കുക
  6. അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുക. 
  7. സഹകരണമേഖല സൃഷ്ടിച്ചെടുക്കുക.
  8. സാമുദായിക സൗഹാര്‍ദ്ദം വളര്‍ത്തുക.
  9. മിതവ്യയം വളര്‍ത്തിയെടുക്കുന്നതിന് പ്രചരണപരിപാടികള്‍ സംഘടിപ്പിക്കുക.
  10. വികസനപ്രവര്‍ത്തനങ്ങളില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുക. 
  11. പരിസ്ഥിതി അവബോധം വളര്‍ത്തുക.
  12. പ്രാദേശിക പ്രവര്‍ത്തന പദ്ധതികളുടെ ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്കരിക്കുക. 
  13. സന്നദ്ധപ്രവര്‍ത്തകരെ സംഘടിപ്പിക്കുക.
  14. കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക.

 

മേഖലാടിസ്ഥനത്തിലുള്ള ചുമതലകള്‍: പ്രാദേശിക ഊന്നല്‍ നല്‍കിയ ഉല്പാദനപരവും സാമൂഹ്യവും വികസനപരവുമായ മേഖലകള്‍

 

  1. കൃഷി
  2. മൃഗസംരക്ഷണവും ക്ഷീരോല്പാദനവും
  3. ചെറുകിട ജലസേചനം
  4. മത്സ്യബന്ധനം
  5. സാമൂഹ്യവനവത്ക്കരണം
  6. ചെറുകിട വ്യവസായം
  7. ഭവന നിര്‍മ്മാണം
  8. ജലവിതരണം
  9. വിദ്യാഭ്യാസവും ഊര്‍ജ്ജവും 
  10. വിദ്യാഭ്യാസം
  11. പൊതുമരാമത്ത്
  12. പൊതുജനാരോഗ്യവും ശുചിത്വവും
  13. സാമൂഹ്യക്ഷേമം
  14. ദാരിദ്ര്യനിര്‍മ്മാര്‍ജനം
  15. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനം/ഉന്നമനം
  16. കായികവിനോദവും സാംസ്കാരിക കാര്യവും
  17. പൊതുവിതരണ സമ്പ്രദായം
  18. ദുരന്ത ആശ്വാസം
  19. സഹകരണം
മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍

കേരള മുന്‍സിപ്പാലിറ്റീസ് ആക്ടിനെ പട്ടിക 1 പ്രകാരം നഗരതദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ 

 

നിര്‍ബന്ധമായി പാലിക്കേണ്ടവ: പൊതുസ്ഥലങ്ങളും വഴികളും പൊതുസ്വത്തുക്കളും സൗകര്യങ്ങളും, നഗരാസൂത്രണം, സിവില്‍ രജിസ്ട്രേഷന്‍, ലൈസന്‍സിംഗ്, നിയന്ത്രണ നടപടികള്‍ മുതലായവ.

 

  1. കെട്ടിട നിര്‍മ്മാണ നിയന്ത്രണം
  2. പൊതുസ്ഥലങ്ങള്‍ കൈയ്യേറ്റത്തില്‍ നിന്ന് സംരക്ഷിക്കുക.
  3. പാരമ്പര്യ ജലസ്രേതസ്സുകള്‍ സംരക്ഷിക്കുക.
  4. കുളങ്ങളും മറ്റു ജലസ്രോതസ്സുകളും സംരക്ഷിക്കുക. 
  5. മുന്‍സിപ്പാലിറ്റിയുടെ അധികാരപരിധിയില്‍ വരുന്ന ജലപാതകളും, കനാലുകളും സംരക്ഷിക്കുക.
  6. ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും നീക്കം ചെയ്യുകയും ദ്രവമാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക. 
  7. പ്രളയജലം ഒഴുക്കിക്കളയുക
  8. ആരോഗ്യരക്ഷകനായി കണ്ട് പരിസ്ഥിതിയെ സംരക്ഷിക്കുക.
  9. പൊതുചന്തകളുടെ പരിപാലനം
  10. സാംക്രമികരോഗ രോഗാണുവാഹികളെ നിയന്ത്രിക്കുക.
  11. മൃഗങ്ങളെ കശാപ്പ് ചെയ്തു വില്‍ക്കുന്ന ഇറച്ചിയുടേയും മറ്റ് വേഗം മലിനപ്പെടുന്ന വസ്തുക്കളുടേയും വില്പന നിയന്ത്രിക്കുക.
  12. ഭക്ഷ്യ സ്ഥാപനങ്ങൾ നിയന്ത്രിക്കുക
  13. ആഹാരം മായം ചേര്‍ക്കുന്നത് തടയുക.
  14. റോഡുകളും പൊതുമരാമത്തും പരിപാലിക്കുക.
  15. തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുക, പരിപാലിക്കുക.
  16. പ്രതിരോധ നടപടികള്‍ സ്വീകരിക്കുക
  17. ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള വികസന തന്ത്രങ്ങളുടേയും പരിപാടികളുടേയും ഫലപ്രദമായ നടത്തിപ്പ്.
  18. ശ്മശാനങ്ങളും സ്ഥാപനവും അവയുടെ പരിപാലനവും 

19.പരിസ്ഥിതി, പൊതുസുരക്ഷ, പൊതുജനാരോഗ്യം എന്നിവ സംരക്ഷിച്ചുകൊണ്ട് വ്യവസായങ്ങളും കച്ചവടങ്ങളും സേവനങ്ങളും ലൈസന്‍സിംഗിന് വിധേയമാക്കുക.

  1. ജനനമരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.

21 ശുചിമുറികളും തുണി അലക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക. 

  1. ഫെറി സ്ഥാപിക്കുക.
  2. വാഹനങ്ങളുടെ പാര്‍ക്കിംഗിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക. 
  3. യാത്രക്കാര്‍ക്ക് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക.  
  4. പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനത്തിനുള്ള ശുചിമുറികള്‍, കക്കൂസ്, കുളിമുറികള്‍ എന്നിവ നിര്‍മ്മിക്കുക. 
  5. ഉത്സവങ്ങളും മേളകളും നടത്തുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക 
  6. വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സിംഗ്, തെരുവ്നായ്ക്കളെ നശിപ്പിക്കുക (നിലവില്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ അനുസരിച്ച് ചെയ്യേണ്ടതാണ്)
  7. ചേരിപ്രദേശങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
  8. കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാതയുള്‍പ്പെടെ റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക. 
  9. ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന് വിശദമായ നഗരാസൂത്രണപദ്ധതികളും ആക്ഷന്‍ പ്ലാനുകളും തയ്യാറാക്കുക. 

 

പൊതുവായ ചുമതലകള്‍: സ്ഥിതിവിവരകണക്കുകള്‍ കാലികമാക്കുക, സാമുദായിക സൗഹാര്‍ദ്ദവും നിയമഅവബോധവും പ്രോത്സാഹിപ്പിക്കുവാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക,

 

  1. അവശ്യസ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുകയും കാലികമാക്കുകയും ചെയ്യുക. 
  2. സ്വയം സഹായപ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കുകയും ചെയ്യുക.
  3. മിതവ്യയശീലം വളര്‍ത്തുന്നതിനുള്ള പ്രചരണപരിപാടികള്‍ സംഘടിപ്പിക്കുക.
  4. അമിത മദ്യപാനം, മയക്കുമരുന്നിന്‍റെ ഉപയോഗം, സത്രീധനം, സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത എന്നിവയ്ക്കെതിരെയുള്ള ബോധവല്‍ക്കരണം.
  5. വികസനത്തിന്‍റെ എല്ലാ ഘട്ടത്തിലും പൊതുജന പങ്കാളിത്തം പരമാവധി ഉറപ്പുവരുത്തുക. 
  6. പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആശ്വാസനടപടികള്‍ സംഘടിപ്പിക്കുക. 
  7. പരിസ്ഥിതി ബോധവല്‍ക്കരണം നടത്തുകയും പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പ്രാദേശിക പദ്ധതികള്‍ ആരംഭിക്കുവാന്‍ പ്രേരണ നല്‍കുക.
  8. സഹകരണരംഗം വളര്‍ത്തുക.
  9. സമുദായ സൗഹാര്‍ദ്ദം വളര്‍ത്തുക.
  10. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി ഭൂമി അനുവദിക്കുന്നതുള്‍പ്പെടെ വിഭവങ്ങള്‍ പ്രാദേശികമായി അണിനിരത്തുക. ധനമായാലും വിഭവങ്ങളായാലും.
  11. ദുര്‍ബല വിഭാഗത്തിനിടയില്‍ നിയമഅവബോധം പരത്തുക.
  12. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രചരണപരിപാടികള്‍ നടത്തുക
  13. അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് ദരിദ്രവിഭാഗത്തിന് പ്രാധാന്യം നല്‍കുന്ന സ്വയംസഹായ സംഘങ്ങളിലേക്ക്
  14. പൗരന്മാരുടെ കടമകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക.

 

മേഖലാടിസ്ഥാനത്തിലുള്ള ചുമതലകള്‍: ഉല്പാദനവും വികസനപരവും സാമൂഹ്യപരവുമായ മേഖലകളില്‍

 

  1. കൃഷി
  2. മൃഗസംരക്ഷണവും ക്ഷീരോല്‍പാദനവും
  3. ചെറുകിട ജലസേചനം
  4. മത്സ്യബന്ധനം
  5. സാമൂഹ്യ വനവല്‍ക്കരണം
  6. ചെറുകിട വ്യവസായങ്ങള്‍
  7. കെട്ടിടനിര്‍മ്മാണം
  8. ജലവിതരണം
  9. വിദ്യുച്ഛക്തിയും ഊര്‍ജവും
  10. വിദ്യാഭ്യാസം
  11. പൊതുമരാമത്ത്
  12. പൊതുജനാരോഗ്യവും ശുചിത്വവും
  13. സാമൂഹ്യക്ഷേമം
  14. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം
  15. പട്ടികജാതി / പട്ടികവര്‍ഗ്ഗ വികസനം
  16. കായികവിനോദവും സാംസ്കാരിക കാര്യവും
  17. പൊതുവിതരണ സമ്പ്രദായം
  18. ദുരന്ത ആശ്വാസ നടപടികള്‍
  19. സഹകരണം

 

 

ബ്ലോക്ക് പഞ്ചായത്ത്

കേരള പഞ്ചായത്ത് രാജ് ആക്ടിലെ നാലാം പട്ടിക പ്രകാരം ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതലകള്‍

 

പൊതുവായ ഉത്തരവാദിത്വങ്ങള്‍

 

  1.  ഗ്രാമ പഞ്ചായത്തിന്  സാങ്കേതികസഹായം നല്‍കുക.
  1. സര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍ എന്നിവയില്‍ നിന്ന് സാങ്കേതിക വൈദഗ്ധ്യം അണിനിരത്തുക.
  2. ഗ്രാമപഞ്ചായത്തിന്റെ  പദ്ധതികള്‍ കണക്കിലെടുത്ത് പദ്ധതികള്‍ തയ്യാറാക്കുക. ഇരട്ടിക്കല്‍ ഒഴിവാക്കുവാന്‍ പിന്നിലും മുന്നിലുമുള്ള ലിങ്കേജുകള്‍ നല്‍കുക. 

 

മേഖലാടിസ്ഥാനത്തിലുള്ള ചുമതലകള്‍

  1. കൃഷി
  2. മൃഗസംരക്ഷണവും ക്ഷീരോല്‍പാദനവും
  3. ചെറുകിട ജലസേചനം
  4. മത്സ്യബന്ധനം
  5. ചെറുകിട വ്യവസായം
  6. ഭവനനിര്‍മ്മാണം
  7. വൈദ്യുതിയും  ഊര്‍ജവും
  8. വിദ്യാഭ്യാസം
  9. പൊതുമരാമത്ത്
  10. പൊതുജനാരോഗ്യവും ശുചിത്വവും
  11. സാമൂഹ്യക്ഷേമം
  12. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം
  13. പട്ടികജാതി / പട്ടികവര്‍ഗ്ഗ വികസനം

14. സഹകരണം

ജില്ലാ പഞ്ചായത്ത്

കേരള പഞ്ചായത്ത് രാജ് ആക്ടിന്‍റെ ഢ-ാം പട്ടിക പ്രകാരമനുസരിച്ചുള്ള ഉത്തരവാദിത്വങ്ങള്‍.

 

പൊതുവായ ഉത്തരവാദിത്വങ്ങള്‍

  1. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍ എന്നിവയ്ക്ക് സാങ്കേതികസഹായം നല്‍കുക.
  2. സര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍ എന്നിവയില്‍ നിന്ന് സാങ്കേതിക വൈദഗ്ധ്യം അണിനിരത്തുക.
  3. ഗ്രാമപഞ്ചായത്തുകളുടേയും ബ്ലോക്ക് പഞ്ചായത്തുകളുടേയും പദ്ധതികള്‍ കണക്കിലെടുത്ത് പദ്ധതികള്‍ തയ്യാറാക്കുക. ഇരട്ടിക്കല്‍ ഒഴിവാക്കുവാന്‍ പിന്നിലും മുന്നിലുമുള്ള ലിങ്കേജുകള്‍ നല്‍കുക. 

 

മേഖലാടിസ്ഥാനത്തിലുള്ള ചുമതലകള്‍

  1. കൃഷി
  2. മൃഗസംരക്ഷണവും ക്ഷീരോല്‍പാദനവും
  3. ചെറുകിട ജലസേചനം
  4. മത്സ്യബന്ധനം
  5. ചെറുകിട വ്യവസായം
  6. ഭവനനിര്‍മ്മാണം
  7. ജലവിതരണം
  8. വിദ്യാഭ്യാസവും ഊര്‍ജവും
  9. വിദ്യാഭ്യാസം
  10. പൊതുമരാമത്ത്
  11. പൊതുജനാരോഗ്യവും ശുചിത്വവും
  12. സാമൂഹ്യക്ഷേമം
  13. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം
  14. പട്ടികജാതി / പട്ടികവര്‍ഗ്ഗ വികസനം
  15. കായികവിനോദവും സാംസ്കാരിക കാര്യങ്ങളും

16. സഹകരണം

മുകളില്‍ സൂചിപ്പിച്ച ചുമതലകള്‍ക്കു പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന സേവനങ്ങള്‍ ഇവയാണ്.

 

  1. പ്രധാനപ്പെട്ട സംഭവങ്ങളായ ജനനം, മരണം, വിവാഹം എന്നിവയുടെ രജിസ്ട്രേഷന്‍ അല്ലെങ്കില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം.
  2. സാമൂഹ്യസുരക്ഷാ പദ്ധതികള്‍
  3. പെര്‍മിറ്റുകളും ലൈസന്‍സുകളും നല്‍കല്‍
  4. പൗരസേവനങ്ങള്‍
  5. പൊതുപരാതി പരിഹാരം

      6. വിവിധ     നികുതികളുടെ പിരിവ്