തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍

സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി വകയിരുത്തുന്ന ഫണ്ടുകള്‍

ഗുണഭോക്താവില്‍ അധിഷ്ഠിതമായ  കേന്ദ്രാവിഷ്കൃത പദ്ധതികളും  തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുകയും ഇവയുടെ നിര്‍വ്വഹണത്തിനായി തുക കൈമാറ്റം ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഗ്രാമപഞ്ചായത്തുകള്‍ക്കും നഗര സഭകള്‍ക്കും അവരുടെ തനതു ഫണ്ട് വികസിപ്പിച്ചെടുക്കുന്നതിനുള്ള വിപുലമായ അധികാരം നല്‍കിയിട്ടുണ്ട്.  എന്നാല്‍ ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും നികുതി വരുമാനം ഉണ്ടാക്കുന്നതിന് അധികാരമില്ല . മറ്റു ചെറുകിട സ്രോതസ്സുകളില്‍ നിന്നും ഇവര്‍ക്ക് വരുമാനം ഉണ്ടാക്കാവുന്നതാണ് (ഉദാഹരണമായി പൊതു ആസ്തികളില്‍ നിന്നുള്ള വരുമാനം).  സംസ്ഥാന ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നതും സര്‍ക്കാര്‍ അംഗീകരിച്ചതുമായ പ്രത്യേക പദ്ധതിയനുസരിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ അനുവദിക്കുന്നത്. എന്നാല്‍ കേന്ദ്ര ധനകാര്യ കമ്മീഷന്‍  അവരുടെ വിവിധ  പദ്ധതികള്‍ക്കായി തയ്യാറാക്കിയ ഉപയോഗക്രമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചു വേണം കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ ഗ്രാന്‍റുകള്‍ അനുവദിച്ചു നല്‍കേണ്ടത്.  2024-25 സാമ്പത്തിക വര്‍ഷം സംസ്ഥാന പദ്ധതിയുടെ 85532 കോടി രൂപ ആണ് തദ്ദേശ സര്‍ക്കാരുകള്‍ക്കായി വകയിരുത്തിയിരുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിനും നടപ്പുവര്‍ഷം  നീക്കിവച്ചിട്ടുള്ള തുകയുടെ വിവരങ്ങള്‍ സംസ്ഥാന ബഡ്ജറ്റിന്‍റെ അനുബന്ധം IV-ൽ  ചേര്‍ത്തിരിക്കുന്നു.

ഗ്രാമ പഞ്ചായത്തുകളുടെ നികുതിയിതര വരുമാനം
  • ലൈസന്‍സ് ഫീസ്, കെട്ടിട അനുമതി ഫീസ്, ട്യൂട്ടോറിയല്‍ കോളേജുകള്‍, സ്വകാര്യ ആശുപത്രികള്‍, പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റജിസ്ട്രേഷന്‍ ഫീസ്.
  • മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡ്, ഷോപ്പിംഗ് കോംപ്ലെക്സുകള്‍ എന്നിവയില്‍ നിന്നുള്ള വാടക
  • മണല്‍ വില്പന
  • പാട്ട വരുമാനം
  • ഗുണഭോക്തൃ വിഹിതവും, സന്നദ്ധസേവനങ്ങളും
  • സി എസ് ആര്‍ ഫണ്ടുകള്‍
  • സംഭാവനകള്‍
  • പലിശ
  • പാരിതോഷികങ്ങളും പ്രോത്സാഹനങ്ങളും
  • വായ്പകള്‍
നഗര സഭകള്‍ / കോര്‍പ്പറേഷനുകള്‍

ഗ്രാമ പഞ്ചായത്തുകളുടെ വരുമാന സ്രോതസ്സുകള്‍ക്കു പുറമെ പരസ്യ നികുതി.

ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍
  • നികുതിയും മറ്റു ഫീസുകളും ഈടാക്കുന്നതിനുള്ള അധികാരം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന വരുമാനം മാത്രമേ സ്വന്തമായുള്ളൂ. 
  • സംസ്ഥാന ബജറ്റ് വിഹിതത്തിനനുസരിച്ചും കേന്ദ്ര ധനകാര്യ കമ്മീഷന്‍ നല്‍കുന്ന സഹായധനത്തില്‍ നിന്നുമാണ് ഫണ്ട് ലഭിക്കുന്നത്.
  • റോഡുകള്‍, വാഹന ഇതര റോഡുകള്‍ എന്നിവയുടെ പരിപാലനാവശ്യങ്ങള്‍ക്കുള്ള സഹായധനം ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ലഭ്യമല്ല
  • പൊതു ആവശ്യങ്ങള്‍ക്കുള്ള സഹായധനം 
  • (തനത് ഫണ്ടിനോടൊപ്പം ചിലവഴിക്കാവുന്നതാണ്) 
  • ദര്‍ഘാസുകളുടെ വില്‍പ്പന, ലേല വില്‍പ്പന, വാടക എന്നിവ. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2024-2025 വര്‍ഷത്തെ ബഡ്ജറ്റ് വിഹിതം