രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്‍റ് പന്തളത്ത്

കൈപ്പുണ്യത്തിന്‍റെ മികവില്‍ രുചിയുടെ ലോകത്ത് വേറിട്ട മാതൃക സൃഷ്ടിച്ച കുടുംബശ്രീ പ്രീമിയം കഫേ ഇനി പന്തളത്തും. എം.സി റോഡില്‍ പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ അനിമിറ്റി സെന്‍ററിലാണ് പുതിയ പ്രീമിയം കഫേയുടെ പ്രവര്‍ത്തനം. സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രീമിയം കഫേ ശൃംഖലയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ എറണാകുളം അങ്കമാലി, തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍, വയനാട് ജില്ലയില്‍ മേപ്പാടി എന്നിവിടങ്ങളില്‍ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പന്തളത്ത് ആരംഭിച്ചത്. സംരംഭകര്‍ക്ക് വരുമാനവര്‍ദ്ധനവ് നേടുന്നതിനൊപ്പം വനിതകളുടെ […]
ഓണം വിപണന മേളകള്‍: 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണ വിപണന മേളകളില്‍ നിന്നും ഇക്കുറി 28.47 കോടി രൂപയുടെ വിറ്റുവരവ്. സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങളുടെ വിപണനത്തിലൂടെ 19.58 കോടിയും കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിലൂടെ 8.89 കോടി രൂപയുടെ വിറ്റുവരവുമാണ് ലഭിച്ചത്. സംസ്ഥാനമൊട്ടാകെ സി.ഡി.എസ്തലത്തിലും ജില്ലാതലത്തിലുമായി സംഘടിപ്പിച്ച 2014 ഓണം വിപണന മേളകള്‍ വഴിയാണ് ഈ നേട്ടം. മേളയില്‍ പങ്കെടുത്ത കുടുംബശ്രീ സംരംഭകര്‍ക്കാണ് ഈ വരുമാനമത്രയും ലഭിക്കുക. 3.6 കോടി രൂപ നേടി വിറ്റുവരവില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. 164 മേളകളില്‍ നിന്നും […]
ഒക്ടോബര്‍ രണ്ടിന് 19,470 വാര്‍ഡുകളില്‍ കുടുംബശ്രീ ‘ബാലസദസ്-ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’
ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 19,470 വാര്‍ഡുകളിലും കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ‘ബാലസദസ്’ സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ കീഴിലുള്ള 31,612 ബാലസഭകളില്‍ അംഗങ്ങളായ നാല് ലക്ഷത്തിലേറെ കുട്ടികള്‍ ഇതില്‍ പങ്കെടുക്കും. ഇതിന്‍റെ ഭാഗമായി ഓരോ വാര്‍ഡിലുമുള്ള ബാലസഭകളിലെ കുട്ടികള്‍ ഒത്തു ചേര്‍ന്ന് തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും കടമകളും അവകാശങ്ങളും ചര്‍ച്ച ചെയ്യും. ബാലസഭകളിലെ അഞ്ചു മുതല്‍ പതിനെട്ടു വയസുവരെയുള്ള കുട്ടികളാണ് ബാലസദസില്‍ പങ്കെടുക്കുന്നത്. ഇതിന്‍റെ ഭാഗമായി ഓരോ വാര്‍ഡിലുമുള്ള പ്രകൃതി സൗഹൃദ ഇടങ്ങളില്‍ 2 മണി മുതല്‍ […]
കുടുംബശ്രീ ‘തൃത്താലപ്പൊലിമ’യ്ക്ക് തുടക്കം
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ‘സുസ്ഥിര തൃത്താല’ പദ്ധതിയുടെ ഭാഗമായി തൃത്താല വെള്ളിയാങ്കല്ലില്‍ 12 മുതല്‍ 14 വരെ സംഘടിപ്പിക്കുന്ന ‘തൃത്താലപ്പൊലിമ’ കാര്‍ഷിക പ്രദര്‍ശന, ഓണം വിപണന, ഭക്ഷ്യമേളയ്ക്ക് തുടക്കമായി. കാര്‍ഷിക മേഖലയ്ക്ക് നൂതന കൃഷി രീതികളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വര്‍ധിച്ചു വരുന്ന സാധ്യതകള്‍, യന്ത്രസാമഗ്രികള്‍, പ്രായോഗിക അറിവുകള്‍ എന്നിവ കര്‍ഷകരിലേക്ക് എത്തിക്കുക എന്നതും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകള്‍ മേളയിലുണ്ട്. ഇതോടൊപ്പം കാര്‍ഷിക […]
ശ്രീമതി അനുപമ റ്റി.വി. ഐ എ എസ്സ് തദ്ദേശ സ്വയംഭരണ (ഡബ്ള്യൂ എം) വകുപ്പ് ചുമതല കൂടി വഹിക്കുന്നത് സംബന്ധിച്ച്
Office Order No.12
കുടുംബശ്രീ ഓണം വിപണന മേളകള്‍ – സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി ഇത്തവണ 30 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പത്തനംതിട്ടയില്‍ കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം ഓണച്ചന്തകള്‍ വഴി നേടിയ 23.22 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ് മറികടക്കുകയാണ് ഇക്കുറി ലക്ഷ്യമിടുന്നതെന്ന് […]
ഓണപ്പൂ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഇക്കുറിയും കുടുംബശ്രീ കര്‍ഷകര്‍

ഇത്തവണയും പൊന്നോണത്തിന് പൂക്കളമിടാന്‍ കുടുംബശ്രീയുടെ പൂക്കളെത്തും. ഓണവിപണി മുന്നില്‍ കണ്ട് സംസ്ഥാനമൊട്ടാകെ ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിന് പാകമായി. ജമന്തി, മുല്ല, താമര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 780 ഏക്കറിലായി 1819 കര്‍ഷക സംഘങ്ങള്‍ പൂക്കൃഷിയില്‍ പങ്കാളികളായിരുന്നു. ഇത്തവണ ആയിരം ഏക്കറില്‍ പൂക്കൃഷി ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിലവില്‍ 3000 വനിതാ കര്‍ഷക സംഘങ്ങള്‍ മുഖേന 1253 ഏക്കറില്‍ പൂക്കൃഷി ചെയ്യുന്നുണ്ട്. ഓണവിപണിയില്‍ പൂക്കള്‍ക്കുള്ള വര്‍ധിച്ച ആവശ്യകത തിരിച്ചറിഞ്ഞാണ് കുടുംബശ്രീ വനിതാ കര്‍ഷകര്‍ ഈ […]
‘കുടുംബശ്രീ ഹാപ്പി കേരളം-ഹാപ്പിനെസ് സെന്‍റര്‍’ മാര്‍ഗരേഖ പ്രകാശനം ചെയ്തു

കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതു ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഹാപ്പി കേരളം-ഹാപ്പിനെസ് സെന്‍റര്‍’ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കു വേണ്ടി തയ്യാറാക്കിയ മാര്‍ഗരേഖ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. പരിശീലന മൊഡ്യൂള്‍, പദ്ധതിയുടെ ഭാഗമായി കുടുംബങ്ങളില്‍ നിന്നും വിവര ശേഖരണം നടത്തുന്നതിനുള്ള മാതൃക എന്നിവയും മാര്‍ഗരേഖയില്‍ ഉള്‍പ്പെടും. കുടുംബശ്രീ ഡയറക്ടര്‍ കെ.എസ് ബിന്ദു, പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണ കുമാരി, എഡിറ്റോറിയല്‍ […]
കുടുംബത്തോടൊപ്പം, കുടുംബശ്രീക്കൊപ്പം – സംസ്ഥാനമൊട്ടാകെ 2000-ലേറെ ഓണച്ചന്തകളുമായി കുടുംബശ്രീ
മലയാളിക്ക് ഓണം ആഘോഷിക്കാന്‍ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകള്‍ക്ക് 10ന് (10-9-2024) തുടക്കമാകും. ഉപഭോക്താക്കള്‍ക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഈ മാസം 10ന് പത്തനംതിട്ടയില്‍ കുടുംബശ്രീ ഓണംവിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളില്‍ ഓരോന്നിലും രണ്ട് വീതം 2140 വിപണന മേളകളും 14 ജില്ലാതല മേളകളുമാണ് സംഘടിപ്പിക്കുക. ഇതു പ്രകാരം ഓണത്തോടനുബന്ധിച്ച് കേരളമൊട്ടാകെ ആകെ 2154 വിപണന […]
വരുന്നൂ..കുടുംബശ്രീ ‘ആരവം’ പത്തനംതിട്ടയില്‍ – ലോഗോ പ്രകാശനം ചെയ്തു

കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളോടെ ഈ ഓണത്തിന് നിറംപകരാന്‍ ഏവര്‍ക്കും അവസരമൊരുക്കി കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള പത്തനംതിട്ടയില്‍. സെപ്റ്റംബര്‍ 10ന് പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ ആരംഭിക്കുന്ന മേളയുടെ ലോഗോ പ്രകാശനം ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്‍ജ്ജ് ഓഗസ്റ്റ് 31ന് നിര്‍വഹിച്ചു. മേള 14ന് സമാപിക്കും. പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ലോഗോ തയാറാക്കല്‍ മത്സരത്തില്‍ ലഭിച്ച 22 എന്‍ട്രികളില്‍ നിന്നാണ് വിദഗ്ധ പാനല്‍ വിജയ ലോഗോ തെരഞ്ഞെടുത്തത്. അടൂര്‍ സ്വദേശി അനീഷ് വാസുദേവനാണ് ലോഗോ ഡിസൈന്‍ ചെയ്തത്. അനീഷിനുള്ള സമ്മാനം മേളയില്‍ വിതരണം ചെയ്യും. ഈ […]