മേപ്പാടി പുനരധിവാസം – മൈക്രോ പ്ലാൻ തയ്യാറാക്കുന്ന ഫെസിലിറ്റേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

ഉരുൾപൊട്ടൽ ദുരിതം നേരിട്ട വയനാട് മേപ്പാടിയിലെ പുനരധിവാസ പ്രവർത്തനത്തിന്റെ ഭാഗമായി മൈക്രോ പ്ലാൻ തയാറാക്കുന്നതിന് മുന്നോടിയായി ഫെസിലിറ്റേറ്റർമാർക്കുള്ള ദ്വദിന പരിശീലനം സംഘടിപ്പിച്ചു. ഒക്ടോബര് 3,4 തീയതികളിൽ വയനാട് കൽപ്പറ്റയിലായിരുന്നു പരിശീലനം. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ഐ.എ.എസ് ആമുഖ അവതരണം നടത്തി. മൈക്രോ പ്ലാനിന്റെ പ്രാധാന്യത്തെക്കുറിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഗീത ഐ.എ.എസ് വ്യക്തമാക്കി. വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഐ.എ. എസ്, അസിസ്റ്റന്റ് കളക്ടർ ഗൗതം രാജ് ഐ.എ.എസ്, കുടുംബശ്രീ ജില്ലാ മിഷൻ […]

കേരളം ഹാപ്പിയാക്കാന്‍ ദക്ഷിണകേരളത്തില്‍ 70 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തയാര്‍, ഉത്തരമേഖലാ പരിശീലനം 9 മുതല്‍

കേരള സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള കുടുംബശ്രീയുടെ ‘ ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ നിന്നുള്ള എഴുപത് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള ദക്ഷിണമേഖലാ ത്രിദിന പരിശീലനം കോട്ടയത്ത് ഒക്ടോബര്‍ 3 മുതല്‍ അഞ്ച് വരെയായിരുന്നു . ശേഷിച്ച ജില്ലകളിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം 9 മുതല്‍ 11 വരെയുള്ള തീയതികളില്‍ കോഴിക്കോട് വടകരയില്‍. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ […]

പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതി: സംസ്ഥാനത്ത് 89424 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് കുടുംബശ്രീ

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതു വരെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 89424 വീടുകള്‍. ആകെ 132327 വീടുകള്‍ നിര്‍മിക്കാന്‍ 5293.08 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രാനുമതി. ഇപ്രകാരം അനുമതി ലഭിച്ചതില്‍ നിര്‍മാണം ആരംഭിച്ച 112628 വീടുകളില്‍ 89424 എണ്ണത്തിന്‍റെ  നിര്‍മാണമാണ് പൂര്‍ത്തിയായത്. ബാക്കിയുള്ള 23204 വീടുകളുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 2025 മാര്‍ച്ച് 31ന് മുമ്പായി ഇവയുടെ നിര്‍മാണവും പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് […]

കുടുംബശ്രീ കെ 4 കെയര്‍ പദ്ധതി: വയോജന രോഗീ പരിചരണ സേവനങ്ങള്‍ക്ക് സജ്ജമായി കെ 4 കെയര്‍ എക്സിക്യൂട്ടീവുകള്‍ എല്ലാ ജില്ലകളിലും

വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതി സംസ്ഥാനത്ത് ഊര്‍ജിതമാക്കി. ഇതിന്‍റെ ഭാഗമായി വിദഗ്ധ പരിശീലനം ലഭിച്ച വനിതകള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവുകള്‍ എന്ന പേരില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി  വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കോള്‍ സെന്‍റര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. […]

ഞങ്ങള്‍ക്കുമുണ്ട് പറയാന്‍: കരുത്തുറ്റ ശബ്ദമായ് കുടുംബശ്രീ ബാലസദസ്

കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും തങ്ങളുടെ പ്രദേശത്തെ വിവിധ വികസന വിഷയങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്ത് സംസ്ഥാനത്തെ 19470 വാര്‍ഡുകളിലായി സംഘടിപ്പിച്ച കുടുംബശ്രീ ബാലസദസ് വേറിട്ട അനുഭവമായി. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ തദ്ദേശ സ്ഥാപപനതലങ്ങള്‍ വഴിയോ കുടുംബശ്രീ ബാലപാര്‍ലമെന്‍റ് വഴിയോ  പരിഹാരമാര്‍ഗം കണ്ടെത്തുന്നതിനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നത് ലക്ഷ്യമിട്ടാണ് ബാലസദസ് സംഘടിപ്പിച്ചത്. ഇതോടൊപ്പം കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയെന്നതും ലക്ഷ്യമിടുന്നു. നാല് ലക്ഷത്തിലേറെ ബാലസഭാംഗങ്ങളാണ് ബാലസദസില്‍ പങ്കെടുത്തത്. 2.30ക്ക് […]

മാലിന്യമുക്തം നവകേരളം: സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടങ്ങളൊരുക്കാന്‍ കുടുംബശ്രീ രംഗത്ത്

‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയ്ന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷം വരുന്ന മുഴുവന്‍  അയല്‍ക്കൂട്ടങ്ങളെയും ഹരിത അയല്‍ക്കൂട്ടങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ തുടക്കമിടുന്നു.   പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വേയും ഗ്രേഡിങ്ങും നടത്തി സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ട പ്രഖ്യാപനത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അയല്‍ക്കൂട്ടങ്ങളുടെ സര്‍വേ  ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. വാര്‍ഡുതലത്തില്‍ തിരഞ്ഞെടുത്ത നാല്‍പ്പതിനായിരത്തോളം കുടുംബശ്രീ വൊളണ്ടിയര്‍മാരാണ് സര്‍വേ നടത്തുന്നത്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു […]

ഓണം വിപണന മേള: കുടുംബശ്രീ ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാര്‍ഷിക പദ്ധതികള്‍ വഴി 10.8 കോടി രൂപയുടെ വിറ്റുവരവ്

ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് തുടക്കമിട്ട ‘ഓണക്കനി’ ‘നിറപ്പൊലിമ’ കാര്‍ഷിക പദ്ധതികള്‍ വഴി കുടുംബശ്രീ നേടിയത് 10.8 കോടി രൂപയുടെ വിറ്റുവരവ്.  ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 2014 വിപണന മേളകള്‍ വഴിയാണ് ഈ നേട്ടം. ‘ഓണക്കനി’ പച്ചക്കറി കൃഷി വഴി 7.82 കോടി രൂപയും ‘നിറപ്പൊലിമ’  പൂക്കൃഷിയിലൂടെ  2.98 കോടി രൂപയുമാണ് കര്‍ഷകരുടെ കൈകളിലെത്തിയത്. ഇരുപദ്ധതികളിലൂമായി പ്രവര്‍ത്തിക്കുന്ന ഇരുപത്തയ്യായിരത്തോളം കര്‍ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ‘ഓണക്കനി’ പച്ചക്കറി കൃഷിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 6982.44 ഏക്കറില്‍ കൃഷി […]