തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും പരാതികളും സ്റ്റേറ്റ് കോൾ സെൻ്ററിൽ പകൽ 10-5 മണിക്കും ഇടയിൽ 0471 2773100 നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്

തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും പരാതികളും സ്റ്റേറ്റ് കോൾ സെൻ്ററിൽ പകൽ 10-5 മണിക്കും ഇടയിൽ 0471 2773100 നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാവുന്നതിന്റെ പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ

വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും ഇന്ത്യയ്ക്ക് മാതൃകയായ കേരളം, അതിദാരിദ്ര്യത്തെ ശാശ്വതമായി ഇല്ലാതാക്കി പുതിയ ചരിത്രം രചിക്കുന്ന നിർണായക നിമിഷത്തിലേക്ക് കടന്നിരിക്കുന്നു. 2021-ൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ പ്രഖ്യാപിച്ച ‘അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി’, ഇന്ന് അതിന്റെ വിജയകരമായ സമാപനഘട്ടത്തിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടത്തിയ അതിദാരിദ്ര്യനിർണയപ്രക്രിയയിലൂടെ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളുടെ മൈക്രോപ്ലാൻ തയ്യാറാക്കി തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, മിഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ ഏകോപനത്തോടെയും ജനപങ്കാളിത്തത്തോടെയും, ഭക്ഷ്യസുരക്ഷ, ആരോഗ്യസംരക്ഷണം, […]

തദ്ദേശ സ്വയംഭരണ വകുപ്പ് “വിഷൻ 2031: വികസന സെമിനാർ 2025” സംഘടിപ്പിക്കുന്നു

2031 ൽ 75 വർഷം പൂർത്തിയാക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വളർച്ചയെ വിലയിരുത്തുന്നതിനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള  ഒരു നാഴികക്കല്ലായിട്ടാണ് വികസന സെമിനാർ 2025 വിഭാവനം ചെയ്തിരിക്കുന്നത്. ഭരണാധികാരികളുടെയും, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും, വിദഗ്‌ദ്ധരുടെയും നേതൃത്വത്തിൽ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുക, വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളികൾ തിരിച്ചറിയുക, സുസ്ഥിരവും സമഗ്രവും പങ്കാളിത്തപരവുമായ പ്രാദേശിക ഭരണം കൈവരിക്കുന്നതിന് ആവശ്യമായ നയങ്ങൾ രൂപീകരിക്കുക എന്നിവയാണ് സെമിനാറിന്റെ ലക്ഷ്യം. വികേന്ദ്രീകൃത ആസൂത്രണം, സേവന വിതരണത്തിലെ നവീകരണം, സാമൂഹിക വികസനം, […]

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം

കേരളം, സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് ഈ ചരിത്രനേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) നടപ്പാക്കിയ ‘ഡിജി-കേരളം’ പദ്ധതി വഴിയാണ് ഈ നേട്ടം കൈവരിച്ചത്. ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 80 ലക്ഷത്തിലധികം വീടുകളിൽ നടത്തിയ സർവേയിൽ, 21 ലക്ഷത്തോളം പേർക്ക് ഡിജിറ്റൽ സാക്ഷരതയില്ലെന്ന് കണ്ടെത്തി. ഇവരിൽ 99.98% പേർക്കും വിജയകരമായി പരിശീലനം നൽകുകയും […]

“സംരംഭക മേഖലയിലെ കാതലായ മാറ്റമാണ്  പുതിയ സംരംഭക ലൈസൻസ് ചട്ടം “- മന്ത്രി എം ബി രാജേഷ്. കേരള പഞ്ചായത്ത് രാജ് 2025 ( സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ ) ചട്ടം നിലവിൽ വന്നു

കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുക  എന്ന ലക്ഷ്യത്തോടെ സംരംഭക മേഖലയിൽ കാതലായ മാറ്റത്തിന് തുടക്കം കുറിച്ച്  കേരള പഞ്ചായത്ത് രാജ് 2025 ( സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ )  ചട്ടം നിലവിൽ വന്നതായി മന്ത്രി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം ബി രാജേഷ് അറിയിച്ചു.  1996 ലെ കേരള പഞ്ചായത്ത് രാജ് ( ഫാക്ടറികൾക്കും വ്യാപാരികൾക്കും സംരംഭ പ്രവർത്തനങ്ങൾക്കും , മറ്റു സേവനങ്ങൾക്കും ലൈസൻസ് നൽകും ) ചട്ടങ്ങളിൽ സമഗ്രമായ മാറ്റത്തോടെയാണ് പുതിയ ചട്ടം നിലവിൽ വന്നത്. […]

പരിസ്ഥിതി ദിനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘ഗ്രീൻ കേരളാ റൈഡ്’ ശ്രദ്ധേയമായി

  പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കാർബൺ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിച്ചു. പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക, സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക, വെഹിക്കിൾ പൂളിങ്, കമ്മ്യൂണിറ്റി പൂളിങ്, ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ബോധവത്ക്കരമാണ് പരിപാടി കൊണ്ട് മുഖ്യമായും ഉദ്ദേശിച്ചത്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം എൽ. എസ്. ജി. ഡി പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ചിത്രാ എസ് ഐ. എ.എസ് നിർവഹിച്ചു. തമ്പാനൂരിൽ […]

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിക്കുന്നു

പ്രകൃതിയിൽ ക്രമാതീതമായി വർദ്ധിക്കുന്ന കാർബൺ എമ്മിഷന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്കിടയിലാണ് പരിപാടി സംഘടിപ്പിക്കുക. 2025 ജൂൺ 05 ന് ഓഫീസുകളിലേയ്ക്കുള്ള യാത്രയ്ക്കായി പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക, സ്വകാര്യ വാഹനത്തിൽ ഒറ്റയ്ക്ക് ഓഫീസിൽ വരുന്നവർ സഹപ്രവർത്തകരുമായി ഒരുമിച്ച് വെഹിക്കിൾ പൂളിംഗ് അനുവർത്തിക്കുക, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്നും ഒരു വാഹനത്തിൽ ഓഫീസിൽ എത്തുന്നതിനുള്ള കമ്മ്യൂണിറ്റി […]

‘വൃത്തി 2025’ – ദി ക്ലീൻ കേരള കോൺക്ലേവ് – രജിസ്ട്രേഷൻ ആരംഭിച്ചു

​‘വൃത്തി 2025’ – ദി ക്ലീൻ കേരള കോൺക്ലേവ് – ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കും. മാലിന്യ സംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയം ഭരണ വകുപ്പ്, സംസ്ഥാന ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയിൽ, ഖര മാലിന്യ പരിപാലനത്തിൽ നൂതന പരിഹാരങ്ങൾ അവതരിപ്പിക്കുന്ന ‘വേസ്റ്റത്തോൺ 2025’ മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.  https://registration.vruthi.in/

തദ്ദേശസ്ഥാപനങ്ങളിൽ ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമാക്കും : മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നവീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്‌സൈറ്റിൻ്റെ പ്രകാശനം മസ്ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്സാപ്പ് നമ്പറും ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ […]

വൃതി 2025 ക്ലീൻ കേരള കോൺക്ലേവ് കേരള ഗവൺമെന്റ് അവബോധം

സാമൂഹിക പുരോഗതിയുടെ കാര്യത്തിൽ കേരളം ലോകത്തിന് തന്നെ മാതൃകയായി നിലകൊള്ളുന്നു, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ജീവിതശൈലി എന്നിവയിൽ മികവ് പുലർത്തുന്നു. എന്നിരുന്നാലും, മലിനീകരണവും മാലിന്യ സംസ്കരണവും ഏറ്റവും പ്രധാനപ്പെട്ട ആഗോള വെല്ലുവിളികളിൽ ഒന്നാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, കേരള സർക്കാർ തുടർച്ചയായ ബോധവൽക്കരണ കാമ്പെയ്‌നുകൾ, നയപരമായ ഇടപെടലുകൾ, ശാസ്ത്രീയ മാലിന്യ സംസ്കരണ പരിഹാരങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായി, “വൃതി 2025: ക്ലീൻ കേരള കോൺക്ലേവ്” 2025 ഏപ്രിൽ 9 മുതൽ 13 വരെ […]

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം