ഇ ഗവേണൻസ് രംഗത്ത് പാലക്കാടിന് ഒരു ചുവട് വെപ്പ് കൂടി
പാലക്കാട് ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും സകർമ്മ സോഫ്റ്റ് വെയറും, ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സങ്കേതം സോഫ്റ്റ് വെയറും നടപ്പിലാക്കിയതിന്‍റെ ജില്ലാതല പ്രഖ്യാപനം ബഹു- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. ടി ജലീൽ അവർകൾ 2017 ഒക്ടോബര്‍ 21, വൈകുന്നേരം 3 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നിർവ്വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശാന്തകുമാരി അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു പഞ്ചായത്ത് ഡയറക്ടർ ശ്രീമതി മേരിക്കുട്ടി […]
കാസറഗോഡ് ജില്ല ഇ ഗവേണന്‍സ് വാര്‍ത്തകള്‍
ഇ-ഗവേണന്‍സ് സംവിധാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കൊണ്ട് സേവനപ്രദാനം പൌരകേന്ദ്രീകൃതമാക്കുന്നതിനുള്ള ഫലവത്തായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങൾ ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ജനന മരണ വിവാഹ രജിസ്ട്രേഷനും, സര്‍ട്ടിഫിക്കറ്റുകൾ ലഭ്യമാക്കലും ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈനിൽ ലഭ്യമാണ്. കെട്ടിട ഉടമസ്ഥാവകാശ സാക്ഷ്യപത്രങ്ങൾ, നികുതി യഥാസമയം അടച്ചിട്ടുള്ള ഏതൊരാൾക്കും ഓൺലൈനിൽ ലഭ്യമാണ്. ഇപ്പോൾ വസ്തുനികുതി ഓൺലൈനായി അടക്കുന്നതിനുള്ള ഇ-പേയ്മെന്റ് സംവിധാനവും ഏർപ്പടുത്തി […]