ജല ഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷൻ.

സംസ്ഥാനത്ത് ജല ഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്‍. ഇതിന്‍റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനാ ലാബുകള്‍ സജ്ജമാക്കും. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ജലഗുണനിലവാരലാബുകള്‍ സ്ഥാപിക്കുന്നത്. സ്കൂളിലെ ശാസ്ത്രാധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കല്‍, പരിശോധനാ കിറ്റ് വാങ്ങല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അധികമായി ചെയ്യേണ്ടിവരിക. ഇതിനായി എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. […]

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ പരിപൂര്‍ണ്ണമായും ഇ-ഗവേണന്‍സിലേക്ക്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ പരിപൂര്‍ണ്ണമായും ഇ-ഗവേണന്‍സിലേക്ക് മാറുന്നതിന്‍റെ മുന്നോടിയായി , നിലവിലുള്ള സോഫ്റ്റ് വെയറുകള്‍ക്ക് പുറമെ കെട്ടിട നികുതി ഇ-പെയ്മെന്‍റ് സംവിധാനം, സങ്കേതം, സകര്‍മ്മ എന്നീ സോഫ്റ്റ് വെയറുകളു‌ടെയും വിന്യാസം പൂര്‍ത്തിയായിട്ടുണ്ട്. കൂ‌ടാ‌‌‌തെ പഞ്ചായത്ത് വകുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി തൃശ്ശൂര്‍ ഡിഡിപി ഓഫീസില്‍  “ഇ-ഓഫീസ്സ് ” സംവിധാനവും ന‌‌ടപ്പാക്കുന്നു. ഈ നേട്ടത്തിന്‍റെ സമാരംഭ പ്രഖ്യാപനം 18/12/2017, രാവിലെ 9.30 ന് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വച്ച് ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.ടി.ജലീല്‍ നിര്‍വ്വഹിക്കുന്നു.

എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്,അസി.ഡയറക്ടര്‍ ഓഫീസ് എന്നിവ പേപ്പർലെസ്സ് ഇലക്ട്രോണിക് ഓഫീസ്

എറണാകുളം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളും പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടറാഫീസ്, പഞ്ചായത്ത് അഅസിസ്റ്റന്റ് ഡയറക്ടറാഫീസ്, പെര്‍ഫോമന്‍സ് യൂണിറ്റ് ആഫീസുകള്‍ എന്നിവയും സദ്ഭരണ സ്ഥാപനങ്ങളാക്കുക എന്ന ആത്യന്തിക ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമായി ജില്ലയിലെ 36 ഗ്രാമപഞ്ചായത്തുകള്‍, പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടറാ ഫീസ്, അസി.ഡയറക്ടറാഫീസ്, ആറ് പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് ആഫീസുകള്‍ എന്നിവ സദ്ഭരണ സ്ഥാപനങ്ങളായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പ്രഖ്യാപിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സദ്ഭരണ […]

ആധുനിക രീതിയില്‍ നവീകരിച്ച കൊല്ലം ഡിഡിപി ഓഫീസ് ഉദ്ഘാടനം

കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അനുബന്ധ സംസ്ഥാനതല ജില്ലാതല ഓഫീസുകളുടെയും  ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സേവനപ്രദാനസംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ  ഭാഗമായി ആധുനിക രീതിയില്‍ നവീകരിച്ച കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് ഡയറക്ടര്‍ ശ്രീമതി.പി.മേരിക്കുട്ടി, ഐഎഎസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് അദ്ധ്യക്ഷ ശ്രീമതി.ഷൈലാ സലിംലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊല്ലം ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍, സര്‍വ്വീസ് സംഘടനാ നേതാക്കള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു

ആധുനിക രീതിയില്‍ നവീകരിച്ച കൊല്ലം ഡിഡിപി ഓഫീസ് ഉദ്ഘാടനം

ആധുനിക രീതിയില്‍ നവീകരിച്ച കൊല്ലം ഡിഡിപി ഓഫീസ് ഉദ്ഘാടനം കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അനുബന്ധ സംസ്ഥാനതല ജില്ലാതല ഓഫീസുകളുടെയും  ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സേവനപ്രദാനസംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ  ഭാഗമായി ആധുനിക രീതിയില്‍ നവീകരിച്ച കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് ഡയറക്ടര്‍ ശ്രീമതി.പി.മേരിക്കുട്ടി, ഐഎഎസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് അദ്ധ്യക്ഷ ശ്രീമതി.ഷൈലാ സലിംലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊല്ലം ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍, സര്‍വ്വീസ് സംഘടനാ നേതാക്കള്‍, […]

പഞ്ചായത്ത് ദിനാഘോഷം വെബ്ബ്സൈറ്റ് സജ്ജമായി

ഫെബ്രുവരി 18, 19 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിനായുള്ള പ്രത്യേക വെബ്ബ്സൈറ്റ് തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിലാണ് പരിപാടി. സംസ്ഥാനത്തെ ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകളുടെ അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പഞ്ചായത്ത് ദിനാഘോഷത്തിൽ പ്രധാനമായും പങ്കെടുക്കേണ്ടത്. പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ, താമസ സൗകര്യം ഇവ വെബ്ബ്സൈറ്റ് വഴി സാധിക്കും. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ്ബ്സൈറ്റ് തയ്യാറാക്കിയത്. മലപ്പുറം ജില്ലാ […]

വെട്ടം ഗ്രാമപഞ്ചായത്തിന് സര്‍വ്വകാല റെക്കോര്‍ഡ്

വെട്ടം ഗ്രാമപഞ്ചായത്ത് വസ്തു നികുതി പിരിവില്‍ ഡിസംബര്‍ 12 ന് തന്നെ 100ശതമാനം നേട്ടം കൈവരിച്ചു. സാധാരണഗതിയില്‍ മാര്‍ച്ച് 31 ഓടെ നേട്ടം കൈവരിക്കുന്ന സ്ഥാനത്ത് സാമ്പത്തിക വര്‍ഷത്തില്‍ മൂന്നര മാസത്തിലധികം സമയം ബാക്കി നില്‍ക്കെ 100 ശതമാനം നേട്ടം കൈവരിച്ചാണ് സര്‍വ്വകാല റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഒമ്പതിനായിരത്തോളം ഡിമാന്‍റുകളിലായി 29.7 ലക്ഷം ഇതിനകം പിരിച്ചെടുത്താണ് നേട്ടം കൈവരിച്ചത്. ഈ നേട്ടത്തില്‍ വെട്ടം ഗ്രാമപഞ്ചായത്ത് ജീവനക്കാരെയും ഭരണ സമിതിയേയും പെര്‍ഫോമന്‍സ് ഓഡിറ്റ് അഭിനന്ദിച്ചു. ഓഡിറ്റ് സൂപ്പര്‍വൈസര്‍ കെ. സിദ്ദീഖ്, […]

കോട്ടയത്തെ ജനസൗഹൃദ സദ്‌ ഭരണ ജില്ലയായി പ്രഖ്യാപിച്ചു

കോട്ടയം കൈവരിച്ചത് ചരിത്രനേട്ടം: കോട്ടയം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളും ജനസൗഹൃദ സദ്ഭരണ ഓഫീസുകളായി ബഹു.കേരള നിയമസഭാ സ്പീക്കര്‍ ശ്രീ.പി.ശ്രീരാമകൃഷ്ണന്‍ 2017 ഒക്ടോബര്‍ മാസം 26-ാം തീയതി കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തില്‍ പ്രഖ്യാപിച്ചു.ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളെയും ജനസൗഹൃദ ഗ്രാമപഞ്ചായത്തുകളായി മാറ്റിക്കൊണ്ട് ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ജനസൗഹൃദ സദ്ഭരണ ജില്ലയാക്കി മാറ്റുകയെന്ന പ്രവര്‍ത്തനമാണ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെയുംജീവനക്കാരേയും ചേര്‍ത്തുകൊണ്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഏറ്റെടുത്തത്. ജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കിക്കൊണ്ട് ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനം […]

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം