പഞ്ചായത്ത് ദിനാഘോഷം വെബ്ബ്സൈറ്റ് സജ്ജമായി

ഫെബ്രുവരി 18, 19 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിനായുള്ള പ്രത്യേക വെബ്ബ്സൈറ്റ് തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിലാണ് പരിപാടി. സംസ്ഥാനത്തെ ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകളുടെ അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പഞ്ചായത്ത് ദിനാഘോഷത്തിൽ പ്രധാനമായും പങ്കെടുക്കേണ്ടത്. പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ, താമസ സൗകര്യം ഇവ വെബ്ബ്സൈറ്റ് വഴി സാധിക്കും. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ്ബ്സൈറ്റ് തയ്യാറാക്കിയത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷണൻ അദ്ധ്യക്ഷനായി. എം.എൽ എ മാരായ അഡ്വ കെ എൻ എ ഖാദർ, പി.ഉബൈദുള്ള, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, DPC സർക്കാർ നോമിനി ഇ എൻ മോഹൻ ദാസ്’ തുടങ്ങിയവർ സംബസിച്ചു . ഐ കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജൻ സ്വാഗതവും സീനിയർ സൂപ്രണ്ട് സദാനന്ദൻ നന്ദിയും പറഞ്ഞു.

https://panchayatday.lsgkerala.gov.in

Panchayat Day website launching

Website Screenshot

 

സമീപകാല പോസ്റ്റുകൾ