സാന്ത്വന ചികിത്സ (Palliative Care)
രോഗനിവാരണം, വേദനകളില്‍ നിന്നും ആശ്വാസം എന്നിവ നല്‍കുന്നതിലൂടെ, മാരകമായ രോഗത്തെ അഭിമുഖീകരിക്കുന്ന രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതനിലവാരം, മെച്ചപ്പെടുത്തുന്ന ഒരു സമീപനമാണ് സാന്ത്വന പരിചരണം.
കഠിനമായ അസുഖങ്ങള്‍ മൂലമോ അവസാന ഘട്ടത്തിലെ ബലഹീനതകള്‍ മൂലമോ ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍, പ്രത്യേകിച്ച് വേദനയും മറ്റ് ലക്ഷണങ്ങളും ലഘൂ കരിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക ചികിത്സാ സഹായമാണിത്. കൂടാതെ, വൈദ്യചികിത്സയുടെ ഫലമായുണ്ടാകുന്ന ഏതെങ്കിലും പ്രതികൂല ഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇത് വ്യക്തികളെ സഹായിക്കുന്നു. കൂടുതല്‍ മെഡിക്കല്‍ ഇടപെടലോ രോഗമുക്തിയോ സാധ്യമല്ലാത്തിടത്താണ് സാധാരണയായി ഈ സേവനം നല്‍കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രമേയം 7: സാമൂഹിക സുരക്ഷിതത്വം, പ്രമേയം 9: ലിംഗസൗഹൃദ ഗ്രാമം, പ്രമേയം 1: ദാരിദ്ര്യരഹിത ഗ്രാമം, പ്രമേയം 3: ആരോഗ്യമുള്ള ഗ്രാമം എന്നിവക്കുള്ളിലാണ് സാന്ത്വന പരിചരണ തദ്ദേശ സ്വയംഭരണ സ്ഥാപനം ഉള്‍പ്പെടുന്നത്.
1. സാന്ത്വന പരിചരണം -കരകുളം സംരംഭങ്ങള്‍:
2021-2022 വര്‍ഷത്തില്‍, സാന്ത്വന പരിചരണ പദ്ധതി വഴിയായി ആയിരത്തോളം കിടപ്പു രോഗികളുടെ വാസ സ്ഥല സന്ദര്‍നം വിജയകരമായി സംഘടിപ്പിച്ചു. കൂടാതെ, 430 ഗുണഭോക്താക്കള്‍ക്ക് മുറിവുകള്‍ വൃത്തിയാക്കല്‍, കുളിപ്പിക്കല്‍,വായയുടെ പരിചരണം, മൂത്രസഞ്ചി പരിചരണം തുടങ്ങി വിവിധ സേവനങ്ങള്‍ നല്‍കുകയും ചെയ്തു. ഈ സൂചിപ്പിച്ച സേവനങ്ങള്‍ക്ക് പുറമെ, രോഗികളുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വീല്‍ചെയര്‍, വാട്ടര്‍ ബെഡ്, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, എയര്‍ ബെഡ് തുടങ്ങിയ അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭരിച്ചു വിതരണം നടത്തി. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഫിസിയോതെറാപ്പിയും സെക്കന്‍ഡറി നഴ്സുമാരുടെ സേവനവും പദ്ധതിയിലൂടെ ക്രമീകരിച്ചിട്ടുണ്ട്. ഈ മെഡിക്കല്‍ ജീവനക്കാരുടെ സഹായത്തോടെ മാസത്തില്‍ രണ്ടു തവണ രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.
2. ചേര്‍ത്തല സൗത്ത് - ആലപ്പുഴ ജില്ല
ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ബ്ലോക്കിന് കീഴിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് ചേര്‍ത്തല തെക്ക്. സാന്ത്വന പരിചരണ രംഗത്ത് മികച്ച പുരോഗതി കൈവരിക്കാന്‍ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വയോജനങ്ങള്‍ക്കായുള്ള സമഗ്ര സാന്ത്വന പരിചരണ പദ്ധതിയാണ് ‘അരികെ’. രോഗികള്‍ക്ക് വീട്ടിലിരുന്ന് ആയുര്‍വേദ പാലിയേറ്റീവ് കെയര്‍ തെറാപ്പി ലഭിക്കുന്നതിനുള്ള സൗകര്യം അരികെ പദ്ധതി വഴിയായി തുടങ്ങിക്കൊണ്ടു ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് സ്തുത്യര്‍ഹമായ ഒരു ചുവടുവെയ്പ്പ് നടത്തിയിട്ടുണ്ട്