പട്ടിണി രഹിത തദ്ദേശ സ്വയംഭരണം
ദാരിദ്ര്യ രഹിത ഗ്രാമം
ദാരിദ്ര്യരഹിത പഞ്ചായത്ത് ഉറപ്പാക്കുന്ന സാമൂഹിക സംരക്ഷണം വഴിയായി, ഇനിയും ദാരിദ്ര്യത്തിലേക്ക് ആരും വഴുതിവീഴുന്നത് തടയാന്‍ സാധിക്കുന്നു.
വളര്‍ച്ചയിലൂടെയും സമൃദ്ധിയിലൂടെയും എല്ലാവര്‍ക്കും മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗം നല്‍കുന്ന ഗ്രാമമായിരിക്കും ഇത്. ഒരു മുഖ്യ ശ്രദ്ധാകേന്ദ്രമായ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം അളക്കുന്നത്, ബഹുമുഖ ദാരിദ്ര്യ സൂചിക, സ്വാശ്രയ ഗ്രൂപ്പുകള്‍ക്കുള്ള ബാങ്ക് ലിങ്കേജുകള്‍, സാമൂഹിക സുരക്ഷാ പെന്‍ഷനുകളുടെ വ്യാപ്തി തുടങ്ങിയ സൂചകങ്ങള്‍ ഉപയോഗിച്ച്, ദാരിദ്ര്യം ഇല്ല എന്ന ലക്ഷ്യത്തിലേക്കുള്ള ഭാരതത്തിന്‍റെ പ്രകടനത്തിലൂടെയാണ്. ലക്ഷ്യം 1 ന്‍റെ എസ്.ഡി.ജി സൂചിക സ്കോര്‍ സംസ്ഥാനങ്ങള്‍ക്ക് 32-നും 86-നും ഇടയിലും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 61-നും 81-നും ഇടയിലുമാണ്. ആരോഗ്യം, വിദ്യാഭ്യാസ ലഭ്യത, ശുദ്ധജലം, ശുചിത്വം, ജീവിത നിലവാരം എന്നിവയെ ബാധിക്കുന്ന സാമ്പത്തികവും സാമൂഹികവും ലിംഗഭേദ അപര്യാപ്തതകളും മറ്റ് ഇല്ലായ്മകളും ഉള്‍ക്കൊള്ളുന്ന ഒരു ബഹുമുഖ പ്രശ്നമായ ദാരിദ്ര്യം, ദുരന്തങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും അസമത്വങ്ങള്‍ രൂക്ഷമാക്കുകയും അതിന്‍റെ കഷ്ടപ്പാടുകള്‍ സ്ത്രീകള്‍ സഹിക്കേണ്ടി വരികയും ചെയ്യുന്നു.
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കതിരൂര്‍ ഗ്രാമപഞ്ചായത്ത്, കൈത്തറിക്കും കൃഷിക്കും പേരുകേട്ട ഒരു മനോഹരമായ ഗ്രാമമാണ്. ദാരിദ്ര്യം, അനീതി, അസമത്വം എന്നിവ ഇല്ലായ്മ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, സ്ഥലവാസികള്‍ക്ക് അന്തസ്സുറ്റ ജീവിതം ഉറപ്പാക്കാന്‍ പഞ്ചായത്ത് പ്രതിബദ്ധരാണ്. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനമാണ് പ്രാഥമിക ലക്ഷ്യം എന്നിരിക്കെ, പഞ്ചായത്ത് ചില മേഖലകളില്‍ വെല്ലുവിളികള്‍ നേരിടുന്നു. 2025-ഓടെ പൂര്‍ണ്ണമായ വീണ്ടെടുക്കല്‍ കൈവരിക്കാനും എല്ലാ ഗ്രാമവാസികള്‍ക്കും മതിയായ ഭക്ഷണ ലഭ്യത ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിദാരിദ്ര്യം തുടച്ചുനീക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന് അനുസൃതമായി, അതിദരിദ്രരായ 38 വ്യക്തികളെ സര്‍വേ നടത്തി പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. അവരുടെ പ്രശ്ന പരിഹാരത്തിനായി സത്വര, ഇടനില, ദീര്‍ഘകാല തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര സൂക്ഷ്മാസൂത്രണ രേഖ നടപ്പിലാക്കിയിട്ടുണ്ട്.
പയര്‍ഗ്രാമം പദ്ധതി, പച്ചക്കറി, നെല്‍ക്കൃഷി എന്നിവയില്‍ കൂലിക്കുള്ള സബ്സിഡി, പച്ചക്കറി വിത്ത് വിതരണം തുടങ്ങിയവ നടപ്പാക്കി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,209 കര്‍ഷകര്‍ക്കായി മൊത്തം 19,87,908/- രൂപ വിതരണം ചെയ്തു. കൂടാതെ മൃഗപരിപാലനം, ക്ഷീരവികസനം, മത്സ്യ കൃഷി എന്നീ മേഖലകളിലായി 24,20,807/- രൂപ വിതരണം ചെയ്തു. പതിനെട്ടു വാര്‍ഡുകളുള്ള കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ 219 അയല്‍ക്കൂട്ടങ്ങളും 3146 കുടുംബശ്രീ അംഗങ്ങളുമുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പാ രൂപത്തിലുള്ള സാമ്പത്തിക സഹായമായി 15,90,15,000 രൂപയും പലിശ സബ്സിഡി ഇനത്തില്‍ 21,85,510 രൂപയും നല്‍കുകയുണ്ടായി. 2021 -22 ല്‍ ആരംഭിച്ച പത്തു സംരംഭങ്ങള്‍ ഉള്‍പ്പെടെ 19 കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കണ്ണൂര്‍ ജില്ലയിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പിലോട് ഗ്രാമപഞ്ചായത്ത്, ജില്ലാ ആസ്ഥാനത്ത് നിന്ന് 15 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു കാര്‍ഷിക ഗ്രാമമാണ്. 'തരിയുടെയും തിരയുടെയും' നാട് എന്ന് ഖ്യാതിയുള്ള, തൊണ്ണൂറ്റി ഒന്‍പതു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് 20 ദശാംശങ്ങളുള്ള രണ്ട് റവന്യൂ വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. സ്വര്‍ണ്ണ നെല്‍മണികള്‍ വിളയുന്ന വിശാലമായ നെല്‍വയലുകളാല്‍ അലങ്കരിച്ച ഈ നാട്ടിലെ സാംസ്കാരിക സമ്പന്നരായ ജനവിഭാഗങ്ങള്‍ അവരുടെ പൈതൃകത്തെ പരിലാളിക്കുകയും പച്ചപ്പിനെ വിലമതിക്കുകയും ചെയ്യുമ്പോള്‍ പുരോഗതിയിലേക്കുയരുകയാണ്. ഇന്നാട്ടിലെ ഭൂരിഭാഗം ജനങ്ങളുടെയും പ്രാഥമിക ഉപജീവന മാര്‍ഗ്ഗം കൃഷിയാണ്.
ചെമ്പിലോട് ഗ്രാമപഞ്ചായത്ത്, തൊഴില്‍രഹിതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ തൊഴിലാളികളെ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍, ബ്ലാക്ക് റൈസ് (കരിഞ്ചോല) ഉള്‍പ്പെടെയുള്ള കൃഷി ചെയ്യുന്നതിനായി വേണ്ട പ്രോത്സാഹനം നല്‍കി. പഞ്ചായത്തില്‍ നിന്നുള്ള പ്രോത്സാഹനങ്ങളിലൂടെയും പിന്തുണയിലൂടെയും കാര്‍ഷിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഗണ്യമായി വര്‍ദ്ധിക്കുകയും, അതുവഴിയായി ഈ കുടുംബങ്ങളെ സമ്പൂര്‍ണ്ണ ദാരിദ്ര്യത്തിന്‍റെ ബന്ധനത്തില്‍ നിന്നും മോചിതരാവാന്‍ പ്രാപ്തരാക്കുകയും ചെയ്തു. ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്‍റെ മികച്ച സംരംഭങ്ങളും, സ്വയംപര്യാപ്തതയ്ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയും മറ്റുള്ളവര്‍ക്കൊരു പ്രചോദനമാവുകയും അതുവഴിയായി ശോഭനവും സമൃദ്ധവുമായ ഭാവിക്ക് വഴിയൊരുങ്ങുകയും ചെയ്തു.