നിരാലംബരായ കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സംയോജിത ശ്രമമാണ്, 2002-ല്‍ ആരംഭിച്ച ആശ്രയ പദ്ധതി.  കുടുംബശ്രീയുടെ മുന്‍കൈയില്‍ ഉടലെടുത്ത ഈ പദ്ധതി, മുന്‍പ് നടന്നിട്ടുള്ള വികേന്ദ്രീകൃത ആസൂത്രണം, ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ തുടങ്ങിയ പരിപാടികളുടെ ശ്രദ്ധയില്‍പ്പെടാതെ പോയ അതിദരിദ്രരായ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നത്. 

ഈ പദ്ധതി പ്രകാരം, തിരിച്ചറിയപ്പെട്ട നിര്‍ധന കുടുംബങ്ങള്‍ക്കായി വ്യക്തിഗത സൂക്ഷ്മ പദ്ധതികള്‍ തയ്യാറാക്കാന്‍ ഓരോ ഗ്രാമപഞ്ചായത്തും ചുമതലയേറ്റിട്ടുണ്ട്.  ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച പ്ലാന്‍ ഫണ്ടുകള്‍, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ നിന്നുള്ള വിഹിതങ്ങള്‍, കേന്ദ്രാവിഷ്കൃത പദ്ധതികള്‍, സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ എന്നിവയുടെ സംയോജനത്തില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ ധനസമാഹരണം നടത്തുന്നത്.  അശരണരായ കുടുംബങ്ങളെ കണ്ടെത്തുന്നതിന്, ചിട്ടയായ ഒരു സമീപനമാണ്, പ്രത്യേകിച്ച് അയല്‍ക്കൂട്ടം (NHG) തലത്തില്‍, ആശ്രയ പദ്ധതി ഉപയോഗിക്കുന്നത്.

ഈ പ്രക്രിയ څഒന്‍പതിന അപകട ഘടകങ്ങള്‍ (ഒന്‍പതിന റിസ്ക് പരാമീറ്ററുകള്‍) എന്നു വിളിക്കുന്ന ഒരു കൂട്ടം മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ ഒന്‍പതു മാനദണ്ഡങ്ങളില്‍ ഏഴ് മാനദണ്ഡങ്ങളിലെങ്കിലും ചേര്‍ച്ചയുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തി പ്രാഥമീകമായ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നു. 

തുടര്‍ന്ന് പരിഗണനക്കെടുക്കുന്ന മറ്റൊരു കൂട്ടം അപകട ഘടകങ്ങളില്‍ (Risk Parameters) ഏറ്റവും കുറഞ്ഞത് ഒരു മാനദണ്ഡവുമായെങ്കിലും ചേര്‍ച്ചയുള്ള കുടുംബങ്ങളെ, അഗതി കുടുംബങ്ങളായി കണക്കാക്കുന്നതാണ്.

2007-ല്‍ സേവനരംഗത്തെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ് ലഭിച്ച ആശ്രയ പദ്ധതി, ഒന്നിലധികം ആത്മ വിശകലനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.   തുടര്‍ച്ചയായി നടപ്പിലാക്കിയ, അഗതി രഹിത കേരളം ഉള്‍പ്പെടുന്ന ആശ്രയ പദ്ധതിയുടെ പൂര്‍ണ്ണതയിലാണ്, സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ അതി ദാരിദ്ര്യം നിര്‍മാര്‍ജ്ജനം (EPEP project) ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.  അതി ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കണ്ടെത്തുന്നതിനും, ഫാമിലി മൈക്രോ പ്ലാനുകള്‍, സംയോജിത സമീപനം, ഫാമിലി എംഐഎസ് എന്നിവയെയാണ് ആശ്രയിക്കുന്നത്.