എസ്.ഡി.ജി കള്‍ പ്രാദേശികവല്‍ക്കരിക്കുന്നു

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ പുരോഗതിയെ സംബന്ധിച്ചിടത്തോളം രാജ്യത്ത് മികച്ച വിജയം കൈവരിച്ച സംസ്ഥാനമാണ് കേരളം. അവിടുത്തെ ശക്തമായ തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ, എസ്.ഡി.ജി കള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിലും കേരളം മുന്‍നിരയില്‍ തന്നെയാണ്.  ശിശുസൗഹൃദ, വികലാംഗ സൗഹൃദ, വയോജന സൗഹൃദ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ശക്തമായ സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് കെയര്‍ സംവിധാനം എന്നിവ സ്ഥാപിക്കുന്നതില്‍ കേരളം മുന്‍നിരയിലാണ്.

എസ്.ഡി.ജി കളുടെ പ്രാദേശികവല്‍ക്കരണത്തിലെ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷനാണ് കില.

നിരീക്ഷിക്കാവുന്ന സൂചകങ്ങളുടെ പുരോഗതി കണ്ടെത്തി വക്കുന്നത്, എസ്.ഡി.ജികള്‍ എന്ന ലക്ഷ്യം നേടാനായി പ്രവര്‍ത്തിക്കുന്നതിന്‍റെ ഒരു വശം മാത്രമാണ്. ഫലം ഉറപ്പാക്കുന്നതിനും അത് അളക്കുന്നതിനുമായി വിവിധ പദ്ധതികളുടെ നിര്‍വഹണം നടപ്പിലാക്കുക എന്നതിനപ്പുറം വികസന ഇടപെടലുകളുടെ ശ്രദ്ധ പുനഃക്രമീകരിക്കാന്‍ എസ്.ഡി.ജികള്‍ അവസരം നല്‍കുന്നു.

എസ്.ഡി.ജി ഒരു പ്രത്യേക മേഖലയിലോ ഡിപ്പാര്‍ട്മെന്‍റിലോ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ തന്നെ, അതിന്‍റെ സഫലീകരണത്തിനായി ഒന്നിലധികം ഏജന്‍സികളുടെയും തല്പരകക്ഷികളുടെയും യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നത് ഇതിന്‍റെ മറ്റൊരു വശമാണ്.  ട്രാക്കിംഗിനും പങ്കാളിത്ത ഭരണത്തിനുമായി പൊതു സമൂഹത്തിന്‍റെ ഇടപെടല്‍ അത്യാവശ്യമാണ്.  ഇവിടെയാണ് പ്രാദേശിക സര്‍ക്കാരുകള്‍ക്കും പ്രാദേശിക സര്‍ക്കാരിനുള്ളിലെ സാമൂഹ്യ ഘടനകള്‍ക്കും പ്രാധാന്യം ലഭിക്കുന്നത്.  ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി സംയോജനത്തിനും ഏകീകൃതമായ നടപടികള്‍ക്കും വേദിയായി മാറുന്നത് ആ പ്രദേശം തന്നെയാണ്. 

കിലയുടെ പരിശീലന പദ്ധതിയില്‍ കേരളത്തിലെ പത്ത് പ്രമേയങ്ങള്‍ ഉള്‍പ്പെടുന്നു:

  • പ്രമേയം  1:ദാരിദ്ര്യരഹിതവും മെച്ചപ്പെട്ട ഉപജീവന സൗകര്യങ്ങളുള്ളതുമായ   ഗ്രാമം
  •  പ്രമേയം  2: ആരോഗ്യമുള്ള ഗ്രാമം
  •  പ്രമേയം  3: ശിശുസൗഹൃദ ഗ്രാമം
  •  പ്രമേയം  4: ശുദ്ധജല ലഭ്യതയുള്ള ഗ്രാമം
  •  പ്രമേയം  5: വൃത്തിയുള്ളതും ഹരിതാഭവുമായ ഗ്രാമം
  •  പ്രമേയം  6: സ്വയംപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഗ്രാമം
  •  പ്രമേയം  7: സാമൂഹ്യ സുരക്ഷിതത്വം  ഉറപ്പുനല്‍കുന്ന ഗ്രാമം
  •  പ്രമേയം  8: സദ്ഭരണമുള്ള  ഗ്രാമം
  •  പ്രമേയം  9: ലിംഗസമത്വ ഭരണമുള്ള ഗ്രാമം
  •  പ്രമേയം  10: വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം
  •