കെ-സ്മാര്‍ട്ട് വഴി ലോകത്തിന്‍റെ ഏത് ഭാഗത്തു നിന്നും വിവാഹ രജിസ്ട്രേഷന് അപേക്ഷിക്കാവുന്നതും രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാവുന്നതുമാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ചെയ്യുന്ന വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ചുണ്ടായ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഈ സവിശേഷരീതി കൊണ്ടുവന്നിട്ടുള്ളത്. ഇതിന്‍റെ മറ്റൊരു പ്രധാന സവിശേഷത ഭാര്യയ്ക്കും ഭര്‍ത്താവിനും വിവിധ സ്ഥലങ്ങളില്‍ ഇരുന്നുകൊണ്ടുതന്നെ ഈ പ്രക്രിയ പൂര്‍ത്തിയാക്കാമെന്നതാണ്.