കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണത്തിനായി രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ തലത്തിലുള്ള നയരൂപീകരണ സമിതിയാണ് സംസ്ഥാനതല ഏകോപന സമിതി (SLCC) ജനകീയാസൂത്രണത്തിന്‍റെ തുടക്കകാലത്ത് ഏകോപനസമിതിയുടെ അദ്ധ്യക്ഷനായിരുന്നത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയാണ്. ആസൂത്രണ ബോര്‍ഡിലെ വികേന്ദ്രീകൃത ആസൂത്രണത്തിന്‍റെ ചുമതല വഹിക്കുന്ന അംഗം, തദ്ദേശസ്വയംഭരണ വകുപ്പ്, ധനകാര്യ, ആസൂത്രണവും പട്ടികജാതി /പട്ടിക വര്‍ഗ്ഗ വകുപ്പുകളുടെ സെക്രട്ടറിമാര്‍, തദ്ദേശ ഭരണവുമായി ബന്ധപ്പെട്ട മേഖലാ വകുപ്പുകളുടെ തലവന്മാര്‍ എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങള്‍. കമ്മിറ്റിയുടെ ചുമതലകള്‍ ഇവയൊക്കെയാണ് (i) പ്രാദേശികതലത്തിലുള്ള പദ്ധതികള്‍ പതിവായി വിലയിരുത്തുക (ii) സര്‍ക്കാര്‍ തലത്തില്‍ തുടര്‍നടപടി ആവശ്യമായ പദ്ധതികള്‍ തിരിച്ചറിയുക (iii) അങ്ങനെ തിരിച്ചറിയപ്പെട്ട പ്രശ്നങ്ങളിന്മേല്‍ നയരൂപീകരണത്തിന് തുടക്കമിടുക. (iv) പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ വ്യക്തത വരുത്തിക്കൊടുക്കുക (v) ഫലപ്രദമായ വികേന്ദ്രീകൃത ആസൂത്രണത്തിന് യുക്തവും ആവശ്യവുമായ മറ്റ് തീരുമാനങ്ങള്‍ എടുക്കുക. മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുള്ളവ ഒഴികെ പ്രാദേശികതലത്തിലെ ആസൂത്രിതവും അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കമ്മിറ്റിക്ക് പൂര്‍ണ്ണ അധികാരമുണ്ട്. വാര്‍ഷിക പദ്ധതികള്‍ അംഗീകരിക്കുന്നതിലോ സംസ്ഥാനതലത്തിലോ പ്രാദേശികതലത്തിലോ ഉള്ള പദ്ധതികളുടെ അപ്പീല്‍ കമ്മിറ്റിയെടുത്ത തീരുമാനങ്ങളുടേയോ സംബന്ധമായ പരാതികളും സംസ്ഥാനതല ഏകോപനസമിതി കൈകാര്യം ചെയ്യുന്നു