ജില്ലാതലത്തിലും അതിനു താഴെയുമുള്ള ആസൂത്രണത്തിനായി ഭരണഘടനയുടെ 243-ZD അനുച്ഛേദം പ്രകാരം സൃഷ്ടിക്കപ്പെട്ടവയാണ് ജില്ലാ ആസൂത്രണ സമിതികള്‍. ഭരണഘടനയുടെ 74-ാം ഭേദഗതിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടു കൊണ്ട്, പ്രാദേശിക ഭരണകൂടങ്ങളുടെ പദ്ധതി ആസൂത്രണത്തിന് പ്രത്യേക  പങ്കുവഹിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതികള്‍ രൂപീകരിക്കപ്പെടുകയുണ്ടായി. പ്രാദേശിക പ്ലാനുകള്‍ അംഗീകരിക്കുന്നതിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പദ്ധതി നിര്‍വ്വഹണത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നതിനും ജില്ലാതലത്തില്‍ അവ സമന്വയിപ്പിക്കുന്നതിനും സംസ്ഥാന പദ്ധതിയില്‍ അവ കണ്ണിചേര്‍ക്കുന്നതിനും ജില്ലാ ആസൂത്രണ സമിതികള്‍ കടപ്പെട്ടിരിക്കുന്നു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അദ്ധ്യക്ഷനായുള്ള 15 അംഗസമിതിയില്‍ ജില്ലാ കളക്ടര്‍ ആയിരിക്കും മെമ്പര്‍ സെക്രട്ടറി. 15 അംഗങ്ങളില്‍ 12 പേര്‍ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും ബാക്കി ഗ്രാമീണ-നഗര ജനസംഖ്യയുടെ ആനുപാതമുസരിച്ച് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുമായിരിക്കും. ഒരംഗം സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത വിദഗ്ധ / വിദഗ്ധനായിരിക്കും. ജില്ലയിലെ എല്ലാ പാര്‍ലമെന്‍റംഗങ്ങളും നിയമസഭാംഗങ്ങളും ഈ സമിതിയിലെ സ്ഥിരം ക്ഷണിതാക്കളും എല്ലാ ജില്ലാതല ഓഫീസര്‍മാരും എക്സ്ഒഫിഷ്യോ ജോയിന്‍റ് സെക്രട്ടറിമാരും ആയിരിക്കും. യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിന് മെമ്പര്‍ സെക്രട്ടറിയെ സഹായിക്കുന്നത് ജില്ലാ പ്ലാനിംഗ് ഓഫീസറും ഏകോപനത്തിന്‍റെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയും ചേര്‍ന്നായിരിക്കും. കാര്യപരിപാടി നിശ്ചയിക്കുന്നതില്‍, യോഗനടപടിക്കുറിപ്പ് തയ്യാറാക്കുന്നതില്‍ മറ്റ് സെക്രട്ടേറിയല്‍ സംബന്ധമായ ജോലികളിലും ഇവരാണ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ എല്ലാ അഞ്ചുവര്‍ഷത്തിലും മുടങ്ങാതെ ജില്ലാ ആസൂത്രണ സമിതികള്‍ രൂപീകരിക്കാറുണ്ട്. മെട്രോപൊളിറ്റന്‍ മേഖലയില്‍ ഒരു മെട്രോപൊളിറ്റന്‍ ആസൂത്രണസമിതി ഈ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനായി രൂപീകരിക്കേണ്ടതാണ്.

1995നു ശേഷം ഓരോ ടയറിലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം 

1995 

2000

2005 

2010

2015 

2020

ഗ്രാമ പഞ്ചായത്ത്

990 

991

999

978

941

941

ബ്ലോക്ക് പഞ്ചായത്ത് 

152

152

152 

152 

152 

152

ജില്ലാ പഞ്ചായത്ത് 

14 

14 

14 

14 

14 

14

മുന്‍സിപ്പാലിറ്റി

55 

53 

53 

60 

87 

7

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

6

6