1994-ലെ കേരള പഞ്ചായത്തിരാജ് ആക്ട്, 1994-ലെ മുനിസിപ്പാലിറ്റീസ് ആക്ട് എന്നിവയുടെ പ്രസക്ത വകുപ്പുകള്‍ക്കും ഭരണഘടനയുടെ 243-ാം അനുച്ഛേദം (Article) (I) and  (Y)  അനുസൃതമായാണ് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന ധനകാര്യ കമ്മിഷന് രൂപം കൊടുത്തിട്ടുള്ളത്. പഞ്ചായത്തുകളിലേയും നഗരപ്രദേശങ്ങളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക നില അവലോകനം ചെയ്യുന്നതും അതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയുമാണ് കമ്മീഷന്‍റെ ചുമതല. 

 

സംസ്ഥാന ധനകാര്യകമ്മിഷന്‍റെ ചുമതലകളെ താഴെപ്പറയും പ്രകാരമാണ് ഭരണഘടനയില്‍ നിര്‍വ്വചിച്ചിട്ടുള്ളത്. 

  1. പഞ്ചായത്തുകളുടേയും മുന്‍സിപ്പാലിറ്റികളുടേയും ധനകാര്യസ്ഥിതി അവലോകനം ചെയ്യുകയും താഴെപ്പറയും പ്രകാരമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.
  2. a) ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്ന ശുപാര്‍ശകള്‍ താഴെപ്പറയുന്ന തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കേണ്ടതാണ്.

(i) സംസ്ഥാനത്തിന് ചുമത്താവുന്ന നികുതി വരുമാനത്തിന്‍റെ, ഡ്യൂട്ടികളുടെ, ചുങ്കങ്ങളുടെ, ഫീസുകളുടെ ഒക്കെ ആകെ വരുമാനം നിര്‍ണ്ണയിക്കുകയും പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും സംസ്ഥാനസര്‍ക്കാരിനും വിഭജിച്ചെടുക്കാവുന്ന വിഹിതത്തിന്‍റെ പങ്ക് നിര്‍ണ്ണയിക്കുകയും ചെയ്യുക.

(ii) പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ചുമത്താവുന്ന നികുതികള്‍, ഡ്യൂട്ടികള്‍, ചുങ്കങ്ങള്‍, ഫീസിനിങ്ങള്‍ എന്നിവ നിര്‍ണ്ണയിച്ചു നല്‍കുക. 

(iii) പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും സംസ്ഥാനത്തിന്‍റെ സഞ്ചിതനിധിയില്‍ നിന്നും നല്‍കാവുന്ന ഗ്രാന്‍റ് ഇന്‍ എയ്ഡ് നിര്‍ണ്ണയിക്കുക. 

  1. b) പഞ്ചായത്തുകളുടേയും മുന്‍സിപ്പാലിറ്റികളുടെയും സാമ്പത്തികനില മെച്ചപ്പെടുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
  2. c) പഞ്ചായത്തുകളുടേയും മുന്‍സിപ്പാലിറ്റികളുടെയും സാമ്പത്തികനില ഭദ്രമാക്കാന്‍ ഗവര്‍ണ്ണര്‍ കമ്മീഷന്‍റെ പരിഗണനയ്ക്കയക്കുന്ന ഏത് നടപടിയും പരിശോധനയ്ക്ക് വിധേയമാക്കുക.

കേരള പഞ്ചായത്തിരാജ് ആക്ടിന്‍റേയും കേരള മുന്‍സിപ്പാലിറ്റീസ് ആക്ടിന്‍റെയും പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1994-ലെ കേരള മുന്‍സിപ്പാലിറ്റീസ് ആക്ടിന്‍റെ 206-ാം വകുപ്പ് പ്രകാരം,

(1) ധനകാര്യകമ്മീഷന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കേണ്ടതാണ്. 

  1. a) അപ്രകാരം ശുപാര്‍ശ ചെയ്യുമ്പോള്‍ പാലിക്കേണ്ട തത്വങ്ങള്‍:

(i) സംസ്ഥാനത്തിന് ചുമത്താവുന്ന നികുതികള്‍, ഡ്യൂട്ടികള്‍, ചുങ്കങ്ങള്‍, ഫീസുകള്‍ എന്നിവയുടെ ആകെത്തുകയുടെ വിതരണവും യഥാക്രമമുള്ള അവയുടെ പങ്കിന്‍റെ നിര്‍ണ്ണയവും.

(ii) മുനിസിപ്പാലിറ്റികള്‍ക്ക് ഏല്‍പ്പിച്ചുനല്‍കാവുന്നതോ വീതിച്ചു നല്‍കാവുന്നതോ ആയ നികുതി ഡ്യൂട്ടി, ചുങ്കം ഇനങ്ങളുടെ തോത് നിര്‍ണ്ണയം. 

(iii) സംസ്ഥാനത്തിന്‍റെ സഞ്ചിതനിധിയില്‍ നിന്നും മുന്‍സിപ്പാലിറ്റികള്‍ക്ക് ലഭിക്കേണ്ട ഗ്രാന്‍റ് ഇന്‍ എയ്ഡ് നിര്‍ണ്ണയം. 

  1. b) മുന്‍സിപ്പാലിറ്റികളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍.
  2. c) മുന്‍സിപ്പാലിറ്റികളുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുവാന്‍ ഗവര്‍ണ്ണര്‍ കമ്മീഷന്‍റെ പരിഗണനയ്ക്കയക്കുന്ന ഏത് കാര്യങ്ങളും 

 

(2) സബ് സെക്ഷൻ (1) പ്രകാരം കമ്മീഷന്‍ ഗവര്‍ണര്‍ക്കയക്കുന്ന ശുപാര്‍ശകളില്‍ ഗവര്‍ണ്ണര്‍ നടപടിയെടുക്കേണ്ടതും പ്രസ്തുത നടപടികള്‍ ഒരു എക്സ്പ്ലനേറ്ററി മെമ്മോറാണ്ടത്തോടു കൂടി നിയമസഭയില്‍ സമര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്.

1994-ലെ കേരള പഞ്ചായത്തിരാജ് ആക്ടിന്‍റെ 186-ാം വകുപ്പിലും പഞ്ചായത്തുകളുടെ കാര്യത്തില്‍ സമാന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ നിയമത്തിന്‍റെ രൂപത്തിലും ഉള്ളടക്കത്തിലുമുള്ള തത്വങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സംസ്ഥാനധനകാര്യ കമ്മീഷന് വിശദമായ ടേംസ് ഓഫ് റഫറന്‍സ് (ToI) സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഏഴാം സംസ്ഥാന  ധനകാര്യ കമ്മിഷന്‍

ആസൂത്രണ ബോര്‍ഡ് മുന്‍ അംഗമായ കെ.എല്‍.ഹരിലാല്‍ അദ്ധ്യക്ഷനായി 2024 സെപ്തംബര്‍ 11ന് ഏഴാം ധനകാര്യ കമ്മിഷന്‍ രൂപീകരിക്കപ്പെട്ടു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ഇതില്‍ അംഗങ്ങളാണ്. രണ്ടു വര്‍ഷക്കാലാവധിയുള്ള കമ്മീഷന്‍റെ പ്രാഥമിക ഉദ്ദേശലക്ഷ്യങ്ങള്‍ പഞ്ചായത്തുകളുടേയും മുന്‍സിപ്പാലിറ്റികളുടെയും സാമ്പത്തികസ്ഥിതി അവലോകനം ചെയ്യുക, തത്സംബന്ധമായ ശുപാര്‍ശകള്‍ നല്‍കുക, പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ചുമത്താവുന്ന വിവിധ ഇനം നികുതികള്‍, സര്‍ചാര്‍ജുകള്‍, സെസ്സുകള്‍, ഫീസുകള്‍ എന്നിവ നിര്‍ണ്ണയിക്കുക തുടങ്ങിയവയാണ്.

ഇതിലുമുപരിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികനില വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമങ്ങള്‍ നടത്തുക, നഗരവല്‍ക്കരണം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിന് ഒരു സമഗ്രമായ സാമ്പത്തികനയം ആവിഷ്കരിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുക എന്നതും കമ്മിഷന്‍റെ ചുമതലയാണ്. ഇതിനു പുറമേ ഫലപ്രദമായ ദുരന്ത പരിപാലനത്തിന് പ്രാദേശിക ഭരണകൂടങ്ങളെ പ്രാപ്തരാക്കുക എന്നതും കമ്മീഷന്‍റെ ചുമതലകളില്‍പ്പെടുന്നു.

നാളിതുവരെയുള്ള ധനകാര്യകമ്മിഷനുകള്‍

ധനകാര്യ കമ്മിഷന്‍റെ പേര്

 

അദ്ധ്യക്ഷനും അംഗങ്ങളും

രൂപീകരിക്കപ്പെട്ട തിയതി

ഒന്നാം ധനകാര്യ കമ്മിഷന്‍

1. പി.എം.എബ്രഹാം, അദ്ധ്യക്ഷന്‍ (മുന്‍സെക്രട്ടറി, ഇന്ത്യാ ഗവണ്മെന്‍റ്)

2. കെ.മോഹന്‍ദാസ് (സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്)

3. കെ.എ.ഉമ്മര്‍ (മുന്‍ അഡീഷണല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ്)

23-04-1994

രണ്ടാം ധനകാര്യ കമ്മിഷന്‍

1. ഡോ.പ്രഭാത് പട്നായക്, അദ്ധ്യക്ഷന്‍ (പ്രൊഫസര്‍, ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി)

2. ഡോ.കെ.എം.എബ്രഹാം (സെക്രട്ടറി, ധനകാര്യം, റവന്യൂ)

3. എസ്.എം.വിജയാനന്ദ് (സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്)

23-06-1999

മൂന്നാം ധനകാര്യ കമ്മിഷന്‍

1. കെ.വി. രവീന്ദ്രന്‍ നായര്‍, അദ്ധ്യക്ഷന്‍(റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറി)

2.പി.എസ്. സെന്തില്‍ (സെക്രട്ടറി, ധനകാര്യ എക്സപെന്‍ഡിച്ചര്‍)

3.പി. കമാല്‍കുട്ടി (സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്)

20-09-2004

നാലാം ധനകാര്യ കമ്മിഷന്‍

1. ഡോ.എം.എ. ഉമ്മന്‍, അദ്ധ്യക്ഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ന്യൂഡല്‍ഹി)

2. എസ്.എം. വിജയാനന്ദ് (അഡിഷണല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്)

3. ഇഷിതാ റോയ് (സെക്രട്ടറി, ധനകാര്യ എക്സപെന്‍ഡിച്ചര്‍)

 

19-09-2009

അഞ്ചാം ധനകാര്യ കമ്മിഷന്‍

1. ഡോ.ബി.എ. പ്രകാശ്, അദ്ധ്യക്ഷന്‍ (പ്രൊഫസര്‍, സാമ്പത്തികശാസ്ത്ര വിഭാഗം മുന്‍ തലവന്‍, കേരളാ യൂണിവേഴ്സിറ്റി)

2. ജയിംസ് വര്‍ഗ്ഗീസ്, (പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ റിസോഴ്സസ് വകുപ്പ്)

3. ഡോ. വി.കെ.ബേബി (സെക്രട്ടറി, ധനകാര്യ റിസോഴ്സസ് വകുപ്പ്)

17-12-2014

ആറാം ധനകാര്യ കമ്മിഷന്‍

1. എസ്.എം.വിജയാനന്ദ്, അദ്ധ്യക്ഷന്‍ (മുന്‍ ചീഫ് സെക്രട്ടറി)

2. രാജേഷ്കുമാര്‍ സിങ് (അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്)

3. ശാരദാ മുരളീധരന്‍ (പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്)

31-10-2019

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപീകരിച്ചത് കേരള സർക്കാരാണ്.

ഡോ. കെ.എൻ. ഹരിലാൽ

ചെയർമാൻ

അംഗങ്ങൾ

ഡോ. എ. ജയതിലക് ഐ.എ.എസ്

ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

ഡോ. ഷർമിള മേരി ജോസഫ് ഐ.എ.എസ്

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

സെക്രട്ടറി

ശ്രീ.പി. അനിൽ പ്രസാദ്

അഡീഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ്

അനുബന്ധ ലിങ്കുകൾ