തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള മാലിന്യ പരിപാലന സംവിധാനത്തിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കുന്നതിനുള്ള ഏജന്‍സിയാണ് ശുചിത്വ മിഷന്‍.  സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്ക് ശുചിത്വം, ഖര ദ്രവ മാലിന്യ പരിപാലനം എന്നിവ സംബന്ധിച്ച സാങ്കേതിക സഹായം, പദ്ധതി നിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമായ പിന്തുണ നല്‍കുന്നത് ഇവരാണ്. മാലിന്യ പരിപാലന മേഖലയില്‍ ആശയരൂപീകരണം, പ്രവര്‍ത്തനാസൂത്രണം, നിര്‍മാണാത്മകമായ ശില്പശാലകള്‍ നടത്തുക, പരിശീലന പരിപാടികളുടെ സംഘാടനം, മേഖല തിരിച്ചുള്ള പഠനങ്ങള്‍ സംഘടിപ്പിക്കല്‍, ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക, ആക്ഷന്‍ റിസേര്‍ച്ചുകള്‍ നടത്തുക, മാലിന്യ പരിപാലന മേഖലയില്‍ ആവശ്യമായ നിരീക്ഷണങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് മിഷന്‍റെ ചുമതലയിലുള്ളത്.  സ്വച്ച് ഭാരത് മിഷന്‍ (നഗരം), സ്വച്ച് ഭാരത് മിഷന്‍ (ഗ്രാമം), സംസ്ഥാനത്തെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കപ്പാസിറ്റി ഡവലപ്മെന്‍റ് യൂണിറ്റ് തുടങ്ങിയവയുടെ നിര്‍വഹണ ചുമതലയുള്ള നോഡല്‍ ഏജന്‍സി കൂടിയാണ് ശുചിത്വ  മിഷന്‍. 

മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്‍റെ മുഖ്യ കടമകള്‍:

ډ മാലിന്യ പരിപാലന മേഖലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ  സാങ്കേതിക സഹായ സ്ഥാപനമായി പ്രവര്‍ത്തിക്കുക. 

ډ സമ്പൂര്‍ണ്ണ ശുചിത്വം നേടിയെടുക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിന്തുണക്കുക.

ډ ഖര, ദ്രവ, മാലിന്യ പരിപാലനത്തിന് ആവശ്യമായ നയങ്ങള്‍, തന്ത്രങ്ങള്‍, ആസൂത്രണം, നിര്‍വ്വഹണം, നിരീക്ഷണം എന്നിവ സജ്ജീകരിക്കുക.

ډ ശുചിത്വം, മാലിന്യ പരിപാലനം എന്നീ മേഖലകളില്‍ IEC ക്യാമ്പയിനുകള്‍, കാര്യശേഷി വികസനം എന്നിവ സംഘടിപ്പിക്കുക.

ډ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാരിന്‍റെ വിവിധ ശ്രേണികള്‍ തുടങ്ങിയവര്‍ക്കിടയില്‍  ഹരിത ചട്ടം (ഗ്രീന്‍ പ്രോട്ടോകോള്‍) പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക. 

അനുബന്ധ ലിങ്കുകൾ