ചരിത്രപരമായ പ്രാധാന്യമുള്ള നഗരം എന്നതും ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രാന്തപ്രദേശങ്ങള്‍ ഉള്ള തലസ്ഥാന മേഖല വികസന പദ്ധതിയുടെ കീഴില്‍ സുപ്രധാനമായ ഒരു വികസന പദ്ധതിക്കു രൂപം കൊടുത്തിട്ടുണ്ട് – CRDP II. എല്ലാവരേയും ഉള്‍ച്ചേര്‍ക്കുന്നതും തുല്യതയുള്ളതും സുസ്ഥിരമായതുമായ വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള ജനവിഭാഗങ്ങള്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ക്ക് സുസ്ഥിരമായ പരിഹാരം കണ്ടെത്തി പുതിയൊരു മാതൃക സൃഷ്ടിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. കാല്‍നടക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, തിരക്കുള്ള കവലകളുടെ വികസനം, പഴയ ചന്തകള്‍ മെച്ചപ്പെടുത്തല്‍, പൊതുപാര്‍ക്കിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കുക, നഗര ഭൂപ്രകൃതി ഹരിതാഭമാക്കുന്നതിനുള്ള നടപടികള്‍ എന്നിവയാണ് ഇതിന്‍ കീഴില്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍.

അനുബന്ധ ലിങ്കുകൾ