സംസ്ഥാനത്തെ നഗര പ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലുമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലോണുകളും മുന്‍കൂര്‍ തുകകളും നല്‍കുകയും സാമൂഹ്യമേഖലയിലുള്‍പ്പെടെയുള്ള വിവിധ വികസനപദ്ധതികളുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുകകയും ചെയ്യുന്നു. 1970-ലാണ് കേരള നഗര ഗ്രാമീണ വികസന ധനകാര്യ കോര്‍പ്പറേഷന്‍ നഗരമേഖലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വായ്പാസഹായം അനുവദിക്കുന്നതിന് രൂപീകരിക്കപ്പെട്ടത്. 25.5.2004 മുതല്‍ ഇതിന്‍റെ പ്രവര്‍ത്തനം ഗ്രാമീണ മേഖലയിലേക്കും വ്യാപിപ്പിച്ചു. അതനുസരിച്ചാണ് കോര്‍പ്പറേഷന്‍റെ പേര് കേരള നഗരഗ്രാമീണ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (KURDFC) എന്നാക്കി മാറ്റി. റിസര്‍വ്വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു നോണ്‍ ബാങ്കിംഗ് ധനകാര്യസ്ഥാപനമാണിത്. നിക്ഷേപം സ്വീകരിക്കാത്ത വിഭാഗത്തിലാണ് റിസര്‍വ്വ് ബാങ്ക് കോര്‍പ്പറേഷനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരള സര്‍ക്കാര്‍ ഓഹരിയുടെ 51% വഹിക്കുകയും വിവിധ തദ്ദേശസ്ഥാപനങ്ങള്‍ ബാക്കി ഓഹരികള്‍ വഹിക്കുകയും ചെയ്യുന്നു. ലൈഫ് പദ്ധതി (ഉപജീവനം, ഉള്‍പ്പെടുത്തല്‍, സാമ്പത്തിക ശാക്തീകരണം) നടപ്പിലാക്കുന്നത് KURDFC-യാണ്. ഈ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഹഡ്കോ (ഹൗസിംഗ് ആന്‍റ് അര്‍ബന്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനാണ്. സര്‍ക്കാരിനും തദ്ദേശസ്ഥാപനങ്ങള്‍ക്കുമിടയില്‍ ഒരു ഇടനിലക്കാരനായി ഇത് വര്‍ത്തിക്കുന്നു.

അനുബന്ധ ലിങ്കുകൾ