ഇംപാക്ട് കേരള (കങജഅഇഠ ഗലൃമഹമ)
06.10.2017ലെ ഏ.ഛ. (ഞേ.) ചീ. 3234/2017/ഘടഏഉ പ്രകാരം കിഫ്ബി പദ്ധതികളുടെ ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ പദ്ധതിയാണ് ഇംപാക്ട് കേരള. 1 കോടി രൂപ അധികാരപ്പെടുത്തിയ മൂലധനമായും 10 ലക്ഷം രൂപ പെയ്ഡ് അപ് മൂലധനമായുമാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്.
ലക്ഷ്യങ്ങള്‍
ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ സന്ധിചെയ്യാത്ത വികസന സംരംഭങ്ങളില്‍ ശ്രദ്ധ കൊടുത്ത് കേരളത്തിലാകമാനമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഉതകും വിധത്തിലുള്ള പദ്ധതികള്‍, തന്ത്രങ്ങള്‍, സ്കീമുകള്‍, സമ്പ്രദായങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ നടപ്പില്‍ വരുത്തുക.
കമ്പനിയോ തദ്ദേശസ്ഥാപനങ്ങളോ തുടര്‍ന്ന് നടത്താന്‍ കഴിയുംവിധമുള്ള പദ്ധതികളും സ്കീമുകളും ആവിഷ്ക്കരിക്കുക.
തദ്ദേശസ്ഥാപനങ്ങള്‍ക്കോ മറ്റ് പൊതു ഏജന്‍സികള്‍ക്കു വേണ്ടിയോ സംസ്ഥാനത്താകമാനം നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്രോതസ്സായും ചിലവഴിക്കാനുള്ള ഏജന്‍സിയുമായി വര്‍ത്തിക്കുക.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും ഫണ്ട് ചെയ്യുന്ന മലിനജല ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍, മലമാലിന്യ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍, ആധുനിക അറവുശാലകള്‍, ആധുനിക ചന്തകള്‍, ആധുനിക ഗ്യാസ്ക്രിമറ്റോറിയങ്ങള്‍, മുന്‍സിപ്പല്‍ ഓഫീസ് കെട്ടിട നിര്‍മ്മാണങ്ങള്‍ മുതലായവയുടെ നിര്‍വ്വഹണ ചുമതല ഇംപാക്ട് കേരളക്കാണ്.
തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധയ്ക്കും ഫണ്ടിംഗ് ഏജന്‍സികള്‍ക്കും അയക്കാനുമായി ഇംപാക്ട് കേരള ലിമിറ്റഡിന് സമര്‍പ്പിക്കുന്നു. ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് ഭരണാനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഇംപാക്ട് കേരള ലിമിറ്റഡ് സാങ്കേതിക അനുമതിയും ദര്‍ഘാസ് നടപടികളും ആരംഭിക്കുന്നു. ദ്രവമാലിന്യ പരിപാലന പദ്ധതികള്‍ ഓപ്പണ്‍ ടെക്നോളജി മാതൃകയിലാണ് (ഡിസൈന്‍-ബില്‍റ്റ്-ഓപ്പറേറ്റ്) നടത്തപ്പെടുന്നത്. സംസ്ക്കരണ രീതി തെരഞ്ഞെടുക്കുവാന്‍ കോണ്‍ട്കാക്ടര്‍ക്ക് അധികാരമുണ്ടെങ്കിലും രൂപരേഖ ഐ.ഐ.ടി, എന്‍.ഐ.ടി, ഗവണ്മെന്‍റ് എന്‍ജിനീയറിംഗ് കോളേജ് ഇവയിലേതെങ്കിലും നിന്ന് സൂക്ഷ്മപരിശോധന നടത്തേണ്ടതാണ്. ദര്‍ഘാസില്‍ പങ്കെടുക്കുന്നവരുടെ സാങ്കേതികവും സാമ്പത്തികവുമായ കഴിവുകള്‍ വിലയിരുത്തുകയും തെരഞ്ഞടുത്ത കോണ്‍ട്രാക്ടറുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. കോണ്‍ട്രാക്ടര്‍ സംസ്ക്കരണ പ്ലാന്‍റ് സ്ഥാപിക്കുകയും തദ്ദേശസ്ഥാപനത്തിന് കൈമാറും മുമ്പ് 10 വര്‍ഷം പ്രവര്‍ത്തിപ്പിക്കേണ്ടതുമാണ്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഘട്ടം മുതല്‍ 10 വര്‍ഷത്തിനു ശേഷം പദ്ധതി കൈമാറുന്നതു വരെ ഇംപാക്ട് കേരള ലിമിറ്റഡ് തദ്ദേശസ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നു.
ഇംപാക്ട് കേരളയുടെ നടന്നുവരുന്ന ദ്രവമാലിന്യ പദ്ധതികള്‍ ചുവടെ കൊടുക്കുന്നു:
ദിവസേന 250 കിലോലിറ്റര്‍ കക്കൂസ് മാലിന്യ പ്ലാന്‍റ് ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍: മൂവിംഗ് ബെഡ് ബയോ റിയാക്ടര്‍ ടെക്നോളജി സ്ലഡ്ജ് സംസ്ക്കരിച്ച് വളമാക്കുന്നു.
ദിവസേന 1.5 കിലോ ലിറ്റര്‍ മലിനജലം ഒറ്റപ്പാലം മുന്‍സിപ്പാലിറ്റിയിലെ മലിനജല ശൃംഖലയുമായി ബന്ധപ്പെട്ട് സീക്വന്‍ഷ്യല്‍ ബാച്ച് റിയാക്ടര്‍ ടെക്നോളജി.
മയ്യനാട് ഗ്രാമപഞ്ചായത്തിലെ സുനാമി ഫ്ളാറ്റുകളിലെ മലിനജല ട്രീറ്റ്മെന്‍റ് പ്ലാന്‍റ്: സീക്വന്‍ഷ്യല്‍ ബാച്ച് റിയാക്ടര്‍ ടെക്നോളജി (ടആഞ).
ദിവസേന 50 കിലോലിറ്റര്‍ കക്കൂസ് മാലിന്യം സംസ്ക്കരിക്കുന്ന വര്‍ക്കല മുനിസിപ്പാലിറ്റിയിലെ പ്ലാന്‍റ്: അനറോബിക് ബഫിള്‍ റിയാക്ടര്‍ അനറോബിക് ട്രീറ്റ്മെന്‍റിനും, മൂവിംഗ് ബെഡ് ബയോ ടെക്നോളജി ഏയ്റോബിക് ട്രീറ്റ്മെന്‍റിനും.