അമൃത് (അങഞഡഠ)
അഠല്‍ മിഷന്‍ ഫോര്‍ റിജുവിനേഷന്‍ ആന്‍റ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷനാണ് അമൃത് മിഷന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. എല്ലാ വാസഗൃഹങ്ങളിലും ജലവിതരണത്തിനായുള്ള ഒരു ടാപ്പും ജലവിതരണവും മലിനജല നിര്‍ഗമനത്തിനുള്ള കണക്ഷനും ഉണ്ടായിരിക്കണമെന്നതാണ് മിഷന്‍റെ ലക്ഷ്യം. നന്നായി പരിപാലിക്കപ്പെടുന്ന പാര്‍ക്ക് പോലെയുള്ള തുറസ്സായ സ്ഥലങ്ങളും പച്ചപ്പുമുള്ള നഗരങ്ങളും സ്വച്ഛമായ നഗരജീവിതവും സൗകര്യങ്ങളും നഗരവാസികള്‍ക്ക് നല്‍കി പൊതുഗതാഗതം കൂടുതലായി ഉപയോഗപ്പെടുത്തി മലിനീകരണം കുറയ്ക്കുകയും യന്ത്രശക്തി കൊണ്ടല്ലാതെ ഓടുന്ന വാഹനങ്ങള്‍ (ഉദാ. നടത്ത, സൈക്കിള്‍)ക്കായുള്ള സൗകര്യങ്ങള്‍ നിര്‍മ്മിച്ച് പ്രോത്സാഹിപ്പിക്കുകയും മിഷന്‍റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. ജലവിതരണത്തിനാണ് മിഷന്‍ മുന്‍ഗണന നല്‍കുന്നത്. അതിനു ശേഷം മലിനജലത്തിനും പ്രാധാന്യം നല്‍കുന്നു.
ജലസ്രോതസുകളുടെ പുനരുജ്ജീവനം, പച്ചപ്പുകള്‍, പാര്‍ക്കുകള്‍ എന്നിവയും ഇതിന്‍റെ ഭാഗമാണ്. അമൃത് 2.0യുടെ പ്രധാനപ്പെട്ട സവിശേഷത അനന്തരഫലത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഫണ്ടിംഗാണ് (ഔട്ട്കം ബേസ്ഡ് ഫണ്ടിംഗ്) അമൃത് മിഷനു കീഴിലുള്ള പദ്ധതികള്‍ക്കാവശ്യമായ ഫണ്ട് കേന്ദ്രവും സംസ്ഥാനങ്ങളും, യൂണിയന്‍ ഭരണ പ്രദേശങ്ങളും നഗര തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് വഹിക്കുന്നു. അമൃത് 1.0യ്ക്ക് കീഴിലുള്ളവയാണ് തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളും ആലപ്പുഴ, ഗുരുവായൂര്‍, പാലക്കാട് മുന്‍സിപ്പാലിറ്റികളും. കേരളത്തിലെ 93 നഗര തദ്ദേശസ്ഥാപനങ്ങളും അമൃത് 2.0യില്‍ ഉള്‍പ്പെട്ടിട്ടുള്ളവയാണ്. നഗര തദ്ദേശ സ്ഥാപനങ്ങളിലെ മലിനജല കക്കൂസ് മാലിന്യങ്ങള്‍ അമൃത് 1.0യിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
2015 സെപ്തംബര്‍ 1-ാം തീയതി അമൃത് മിഷന് തുടക്കം കുറിച്ചു.
9 അമൃത് നഗരങ്ങളിലാണ് അമൃത് 1 പദ്ധതി നടപ്പിലാക്കി വരുന്നത്.
6 കോര്‍പ്പറേഷനുകള്‍ (തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍)
3 മുന്‍സിപ്പാലിറ്റികള്‍ (ആലപ്പുഴ, ഗുരുവായൂര്‍, പാലക്കാട്)
ആകെ പദ്ധതി ചെലവ് / അംഗീകരിച്ച പദ്ധതി ചെലവ് 23576.9 കോടി.
കേരളത്തിനുള്ള കേന്ദ്ര സഹായം – 1161.2 കോടി
- അനുവദിച്ച പദ്ധതികള്‍ – 1111 (2386 കോടി മൂല്യമുള്ള)/ പൂര്‍ത്തിയായവ : 965/ നടന്നുകൊണ്ടിരിക്കുന്നത് : 146
ചെലവ് 1919.62 (81.42%)
100 ശതമാനം കേന്ദ്ര സഹായം ലഭിച്ചു.
പദ്ധതികള്‍ കൂടാതെ അമൃത് മിഷന്‍റെ മറ്റ് പ്രവര്‍ത്തനങ്ങള്‍
പരിഷ്ക്കാരങ്ങളുടെ നിര്‍വ്വഹണം, ശേഷി വികസനം, ജി.ഐ.എസ് അടിസ്ഥാനപ്പെടുത്തിയ മാസ്റ്റര്‍ പ്ലാന്‍ (9 അമൃത് നഗരങ്ങള്‍ക്കു വേണ്ടി), പ്രാദേശിക മേഖലാ പദ്ധതി (ലോക്കല്‍ ഏരിയ പ്ലാന്‍ ഘഅജ), തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചില മേഖലകളില്‍ നഗരാസൂത്രണ പദ്ധതി (ഠജട)
ജലവിതരണ മേഖല
ആകെ പദ്ധതികളുടെ എണ്ണം : 217 (1461.88 കോടി), പൂര്‍ത്തിയായവ : 172
ചിലവ്: 1209.29 കോടി (82.72%)
ജലശുദ്ധീകരണ പ്ലാന്‍റ്: ലക്ഷ്യം – 6 എണ്ണം (ദിവസം 265 ദശലക്ഷം), നേടിയത് – 5 എണ്ണം (ദിവസം 165 ദശലക്ഷം)
ജലവിതരണ ശൃംഖല : ലക്ഷ്യം – 2,084 കിലോമീറ്റര്‍, നേടിയത് – 1806 കിലോമീറ്റര്‍
പുതിയ വാട്ടര്‍ ടാപ്പ് കണക്ഷനുകള്‍: ലക്ഷ്യം : 83582 എണ്ണം, നേടിയത്: 50,647 എണ്ണം
വാട്ടര്‍ ടാങ്കുകള്‍ (ഛഒടഞ & ഏഘടഞ) : ലക്ഷ്യം : 20 എണ്ണം (365.5 ലക്ഷം ലിറ്റര്‍), നേടിയത്: 17 എണ്ണം (307.5 ലക്ഷം ലിറ്റര്‍)
മലിനജല മേഖല
ആകെ പദ്ധതികള്‍: 152 എണ്ണം (352.31 കോടി), പൂര്‍ത്തിയായവ : 109 എണ്ണം
ചിലവ്: 252 കോടി (71.69%)
മലിനജല ശുദ്ധീകരണ പ്ലാന്‍റ് : ലക്ഷ്യം – 9 എണ്ണം (ദിവസേന 27.7 മില്യണ്‍) / നേടിയത് : 7 എണ്ണം (ദിവസേന 14.6 മില്ല്യണ്‍), നടന്നു വരുന്നത്: 2 എണ്ണം (ദിവസേന 13.1 മില്ല്യണ്‍)
o കക്കൂസ് മാലിന്യ ശുദ്ധീകരണ പ്ലാന്‍റ്
ലക്ഷ്യം – 5 എണ്ണം (ദിവസേന 320 കിലോമീറ്റര്‍)/ നടന്നുവരുന്നത് – 1 (ദിവസേന 100 കിലോമീറ്റര്‍)
o ബാക്കി ചെയ്യാനുള്ളത് : 4 എണ്ണം (ദിവസേന 220 കിലോമീറ്റര്‍)
മലിനജല ശൃംഖല : ലക്ഷ്യം 103 കിലോമീറ്റര്‍ / നേടിയത് : 75 കിലോമീറ്റര്‍
മലിനജല കണക്ഷന്‍ : ലക്ഷ്യം – 29,128 എണ്ണം / നേടിയത്: 398 എണ്ണം
മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓടകള്‍
ആകെ പദ്ധതികള്‍ : 536 എണ്ണം (336.83 കോടി) / പൂര്‍ത്തിയായവ : 502 എണ്ണം
ചിലവ് : 289.74 കോടി (86%)
ഓടകളുടെ ശൃംഖല : ലക്ഷ്യം – 337 കിലോമീറ്റര്‍ / നേടിയത് 324 കിലോമീറ്റര്‍
വെള്ളക്കെട്ട് തടയുന്ന നിര്‍മ്മിതിയില്‍ – 1395 എണ്ണം / നേടിയത് – 1320 എണ്ണം
നഗരഗതാഗതം
ആകെ പദ്ധതികള്‍ : 128 എണ്ണം (189.58 കോടി)
- പൂര്‍ത്തിയായവ : 109 എണ്ണം
ചിലവ് : 129.40 കോടി (68.26%)
മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് : ലക്ഷ്യം – 7 എണ്ണം / നേടിയത് – 3 എണ്ണം
നടപ്പാത : ലക്ഷ്യം – 78.13 കി.മീ / നേടിയത് 77.4 കി.മീ.
- സൈക്കിള്‍ ട്രാക്ക് : ലക്ഷ്യം – 6.59 കി.മീ. / നേടിയത് – 6.49 കി.മീ.
കാല്‍നടക്കാര്‍ക്കുള്ള മേല്‍പ്പാലം : ലക്ഷ്യം – 27 എണ്ണം/ നേടിയത് – 27എണ്ണം
സ്കൈവാക്ക് : ലക്ഷ്യം – 1 എണ്ണം / നേടിയത് – 1 എണ്ണം
പച്ചപ്പുകളും പാര്‍ക്കുകളും
ആകെ പദ്ധതികള്‍ : 78 എണ്ണം (46.32 കോടി) പൂര്‍ത്തിയായവ : 73 എണ്ണം
ചെലവ് : 38.46 കോടി (83%)
പ്രാദേശിക വികസനം : ലക്ഷ്യം – 70.8 ഏക്കര്‍ / നേടിയത് – 68.01 ഏക്കര്‍
അമൃത് 2.0, 2021 ഒക്ടോബര്‍ 1ന് നഗരങ്ങളെ ‘ജലസുരക്ഷിതമാക്കുന്നതിന്’ ആരംഭിച്ചു.
കേരളത്തിലെ 93 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കി വരുന്നു.
4 മേഖലകളിലെ പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. ജലവിതരണം, മലിനജലത്തിന്‍റെയും കക്കൂസ് മാലിന്യത്തിന്‍റെയും പരിപാലനം (9 അമൃത് സിറ്റികളില്‍ മാത്രം), ജലസ്രോതസ്സുകളുടെ നവീകരണം പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളുടെയും പാര്‍ക്കുകളും
ആകെ പദ്ധതി ചിലവ് / അംഗീകരിച്ച പദ്ധതി ചിലവ് : 3495 കോടി
അംഗീകരിക്കപ്പെട്ട കേന്ദ്രസഹായം : 1374 കോടി
ഇതുവരെ അനുമതി ലഭിച്ച പദ്ധതികള്‍ (ടണഅജ 1 &2) 452 (2411 കോടി മൂല്യമുള്ളത്)
ടണഅജ 3 പദ്ധതി ഫൈനല്‍ ട്രാന്‍ : 299 1240.35 കോടി മൂല്യമുള്ളത്
ആകെ പ്രവര്‍ത്തികള്‍ : 751 പ്രവര്‍ത്തികള്‍ (452 + 299)
പദ്ധതികള്‍ക്കു പുറമേ അമൃത് 2.0 ക്കു കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍
പരിഷ്കാരങ്ങള്‍ നടപ്പിലാക്കല്‍ : പൗരന്മാര്‍ക്കു നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍, അവയുടെ നിരക്കുകള്‍ കുറച്ചുകൊണ്ടുവരുക, സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുക, വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സുതാര്യത ഉറപ്പു വരുത്തുക.
- Iഐ.ഇ.സി. (വിവരം, വിദ്യാഭ്യാസം, വിനിമയം)
ടെക്നോളജി സബ്-മിഷന്‍ (സ്റ്റാര്‍ട്ട് അപ് സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക). തെളിയിക്കപ്പെട്ടതും ആഗോള സാങ്കേതിക വിദ്യ ആയി മാറാന്‍ സാദ്ധ്യതയുള്ളതുമായ ജലശുചിത്വ മേഖലയിലെ സാദ്ധ്യതകള്‍ തിരിച്ചറിയുക.
കുറഞ്ഞ ചിലവുള്ള തദ്ദേശീയമായ ഉപകരണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സംരഭകത്വം / സ്റ്റാര്‍ട്ട്അപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നു.
സ്റ്റാര്‍ട്ട്അപ്പ് സംരഭങ്ങള്‍ വെല്ലുവിളിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുകയും സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്നു.
- ശേഷി വികസനം
ഭൂമിശാസ്ത്ര വിവര സംവിധാനം (ജി.ഐ.എസ്) അടിസ്ഥാനമാക്കിയുള്ള മാസ്റ്റര്‍ പ്ലാന്‍ : 50,000ത്തിനും 99,999നും ഇടയ്ക്ക് ജനസംഖ്യയുള്ള ക്ലാസ്സ് കക വിഭാഗത്തില്‍പ്പെടുന്ന ടൗണുകള്‍ക്ക്
അമൃത് മിത്ര : ജലപരിപാലനരംഗത്തെ സ്വയംസഹായ സംഘങ്ങളിലെ (എസ്.എച്ച്.ജി)പ്പെട്ട സ്ത്രീകള്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിച്ച് അവരുടെ നൈപുണ്യം വളര്‍ത്തിക്കൊണ്ടു വരുക, ജലസംരക്ഷണം, പുനരുപയോഗം മുതലായവയെക്കുറിച്ചുള്ള സാമൂഹ്യ അവബോധം വര്‍ദ്ധിപ്പിക്കുക.
ദേശീയ നഗര ഡിഡിറ്റല്‍ മിഷന്‍ (നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍): രാജ്യത്തുടനീളം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പങ്കുവച്ചുകൊണ്ട് നഗരപ്രദേശങ്ങളിലെ ഡിജിറ്റല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അമൃത് 2.0യ്ക്കു കീഴില്‍ കൊണ്ടുവന്നിട്ടുള്ള പൈലറ്റ് പദ്ധതിയാണിത്.
അമൃത് 2.0യുടെ പ്രാമുഖ്യമുള്ള ഭാഗങ്ങള്‍
ആകെ ചെലവ് : 3495 കോടി
- കേന്ദ്ര സഹായം ; 1374 കോടി
ആകെ പദ്ധതികള്‍ (സ്റ്റേറ്റ് വാട്ടര്‍ ആക്ഷന്‍ പ്ലാന്‍ 1 & 2) : 452 എണ്ണം (2213 കോടി) പൂര്‍ത്തിയാക്കിയവ : 15 എണ്ണം
ജലവിതരണം
ആകെ പദ്ധതികള്‍ : 156 എണ്ണം (1652.51 കോടി)
- പൂര്‍ത്തിയായവ – 7 എണ്ണം
ചെലവ് : 225.75 കോടി (13.65%)
- ജലശുദ്ധീകരണ പ്ലാന്‍റ് (പുതിയവ) ലക്ഷ്യം – 7 എണ്ണം (58 മിനിമം ലിക്വിഡ് ഡിസ്ചാര്‍ജ്)
- ജലശുദ്ധീകരണ പ്ലാന്‍റ് (വര്‍ദ്ധിപ്പിക്കല്‍) : ലക്ഷ്യം – 4 എണ്ണം (39 മിനിമം ലിക്വിഡ് ഡിസ്ചാര്‍ജ്)
ജലവിതരണ ശൃംഖല : ലക്ഷ്യം – 2614.45 കിമീ. / നേടിയത് – 792.56 കി.മീ.
വെള്ള ടാപ്പ് കണക്ഷനുകള്‍:
പുതിയവ – ലക്ഷ്യം – 3,86916 എണ്ണം, നേടിയത് – 56,647 എണ്ണം
- മാറ്റി സ്ഥാപിക്കല്‍ : ലക്ഷ്യം – 10,83,925, നേടിയത് – 18281
- വാട്ടര്‍ ടാങ്കുകള്‍ (ഛഒടഞ & ഏഘടഞ)
ലക്ഷ്യം : 35 എണ്ണം (70.07 ദശലക്ഷം ലിറ്റര്‍)
മലിനജലവും കക്കൂസ് മാലിന്യവും
ആകെ പദ്ധതികള്‍ : 14 എണ്ണം (457.81 കോടി)
നല്‍കിയവ : 11 എണ്ണം
ചിലവ് : 9.27 കോടി (2.02%)
മലിനജല ശുദ്ധീകരണ പ്ലാന്‍റ് :
പുതിയവ – ലക്ഷ്യം – 10 എണ്ണം (ദിവസേന 62.647 ദശലക്ഷം ലിറ്റര്‍)
വര്‍ദ്ധിപ്പിക്കല്‍ – ലക്ഷ്യം – 1 എണ്ണം (ദിവസേന 2 ദശലക്ഷം ലിറ്റര്‍)
മലിനജല ശൃംഖല – ലക്ഷ്യം – 90.61 കിലോമീറ്റര്‍ / നേടിയത് 1.354 കി.മീ.
മലിനജല കണക്ഷന്‍
ലക്ഷ്യം (പുതിയവ) – 19111 എണ്ണം / നേടിയത് – 0 എണ്ണം
ലക്ഷ്യം (മാറ്റി സ്ഥാപിക്കല്‍) – 14,058 എണ്ണം / നേടിയത് – 12 എണ്ണം
ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം
- ആകെ പദ്ധതികള്‍ : 251 എണ്ണം (65.15 കോടി) / പൂര്‍ത്തിയാക്കിയവ – 8 എണ്ണം
ചിലവ് – 6.17 കോടി (9.47%)
മൈക്രോജല വിതരണ പദ്ധതി
ആകെ പദ്ധതി : 31 എണ്ണം (37.60 കോടി)
പാര്‍ക്കുകള്‍ :
ഈ മേഖലയിലെ പദ്ധതികള്‍ ടണഅജ 3യ്ക്ക് (സെക്ടര്‍വൈസ് അപ്രോച്ച് പ്രോഗ്രാം) കീഴില്‍ നിര്‍ദ്ദേശിക്കപ്പെട്ടവയാണ് ഇവ. ഉടന്‍തന്നെ നഗരകാര്യവും ഭവനനിര്‍മ്മാണവും മന്ത്രാലയത്തിന് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതാണ്.
അമൃത് 2.0 പദ്ധതികളുടെ മുകളില്‍ കാണിച്ചിട്ടുള്ള പ്രകാരമുള്ള പുരോഗതി ടണഅജ 1 ടണഅജ 3 പദ്ധ എന്നിവയ്ക്കു കീഴില്‍ വരുന്നതാണ്. (ഭാഗം 1 & 2)
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ തയ്യാറായിട്ടുണ്ട്.