നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ബഹുമുഖമായ ദാരിദ്ര്യം ഏറ്റവും താഴ്ന്ന തലത്തില്‍ ഉള്ള സംസ്ഥാനമാണ് കേരളം. അതിദാരിദ്ര്യമനുഭവിക്കുന്നവരും നിലവിലുള്ള പിന്തുണാ സംവിധാനങ്ങള്‍ക്ക് പുറത്തുള്ളവരുമായവരെ അഞ്ചുവര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യാവസ്ഥയില്‍ നിന്ന് പുറത്തുകൊണ്ടുവരുക എന്നിവരെ തിരിച്ചറിയാനും അവരെ അത്തരം ജീവിതാവസ്ഥകളില്‍ നിന്ന് പുറത്തുകൊണ്ടുവരാനും ലക്ഷ്യമിട്ട് ആരംഭിച്ചതാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി. നിര്‍ണ്ണായകവും വളരെ നിര്‍ണ്ണായകവുമായ ദാരിദ്ര്യസൂചികളെ അടിസ്ഥാനമാക്കിയുള്ള വളരെ സവിശേഷമായ ഒരു രീതിശാസ്ത്രമാണ് ഇത്തരം കുടുംബങ്ങളെ തിരിച്ചറിയുന്നതിനായി അവലംബിച്ചത്. അതിദാരിദ്ര്യാവസ്ഥയുടെ വിവിധ സൂക്ഷ്മതലങ്ങള്‍, മനസ്സിലാക്കുന്നതിനായി നടത്തിയ പല പരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ പാര്‍ശ്വവല്‍ക്കരിപ്പെട്ടവരും ഇതുവരെയുള്ള വികസന പ്രക്രിയയില്‍ അദൃശ്യരായവരെ കണ്ടെത്തി അവരെ മേഖലയായിത്തിരിക്കുവാന്‍ കഴിഞ്ഞു. വ്യാപകമായ സമൂഹപങ്കാളിത്തത്തോടെയാണ് ഈ പൂര്‍ണ്ണമായ തിരിച്ചറിയല്‍ പ്രക്രിയ നടത്തിയത്. തദ്ദേശസ്ഥാപനങ്ങളുടേയും സമൂഹവിപുലീകരണ തൊഴിലാളികളായ ആശ, അങ്കന്‍വാടി തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ മുതലായവയുടെ സഹകരണം ഇതിന് തേടിയിരുന്നു. ഇതുവരെ കണക്കിലെടുക്കപ്പെടാതെ കിടന്നവരും സമൂഹത്തിലെ ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്നവരെ കണ്ടുപിടിക്കുവാനുള്ള ഈ ഉദ്യമത്തില്‍ 14 ലക്ഷത്തിലധികം പേരാണ് ഏര്‍പ്പെട്ടിരുന്നത്. തുടര്‍ന്ന് ഗ്രാമ/വാര്‍ഡ് സഭകളില്‍ ഇത് ഫീല്‍ഡ്തലത്തില്‍ മികച്ച രീതിയില്‍ ഒത്തുനോക്കി സാധൂകരിക്കുന്നു. സംസ്ഥാനത്തെ 1032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 103099 ആളുകളെ ഇങ്ങനെ കണ്ടെത്തി. ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം തുടങ്ങിയ സമ്മര്‍ദ്ദഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇവരെ കണ്ടെത്തിയത്. ക്രോഡീകരണത്തിനു ശേഷം ഇവരെ അതീവ ദാരിദ്ര്യാവസ്ഥയില്‍ നിന്ന് പുറത്ത് കൊണ്ടുവരുന്നതിന് ഓരോ കുടുംബത്തിന്‍റെയും സവിശേഷമായ അവസ്ഥ വിലയിരുത്തി തദ്ദേശസ്ഥാപനതലത്തില്‍ പ്രത്യേക സൂക്ഷ്മപരിശോധനകളും അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഉപപദ്ധതികളും തയ്യാറാക്കുന്നു. പ്രചരണപരിപാടിയുടെ ഭാഗമായി അവകാശരേഖകളായ ആധാര്‍, റേഷന്‍ കാര്‍ഡ്, ഭിന്നശേഷിക്കാര്‍ക്കുള്ള യുണീക് ഡിസ്എബിലിറ്റി തിരിച്ചറിയല്‍ കാര്‍ഡ് (UDID Card), തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് മുതലായവയും അടിയന്തര സേവനങ്ങളായ ആരോഗ്യ ഇന്‍ഷ്വറന്‍സ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ എന്നിവ 21,263 കുടുംബങ്ങള്‍ക്ക് നല്‍കുകയുണ്ടായി. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത് അവശ്യ ഭക്ഷണം, ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതിനാണ്. ഓരോ കുടുംബത്തിനും വേണ്ടി സൂക്ഷ്മ പദ്ധതി തയ്യാറാക്കുകയും കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ മാനേജ്മെന്‍റ് ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റത്തില്‍ (MIS) രേഖപ്പെടുത്തുകയും അതുവഴി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ എത്രത്തോളം പരിഹരിക്കുന്നുണ്ട് എന്നത് ഡിജിറ്റല്‍ ആയി രേഖപ്പെടുത്തുകയും ചെയ്യന്നു. കുടുംബശ്രീ ശൃംഖല ഒരു സേവനദാതാവായും സാമൂഹ്യ മേല്‍നോട്ടത്തിന്‍റെ ചുമതലയും വാദിക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ തങ്ങളുടെ വാര്‍ഷികപദ്ധതികളില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.