കാതലായ പ്രശ്നങ്ങള്‍ എന്ന നിലയില്‍ ജലസംരക്ഷണം, ശുചിത്വം, കാര്‍ഷിക ഉല്പാദനക്ഷമത എന്നിവയ്ക്ക് ശ്രദ്ധകൊടുത്തുകൊണ്ട് നവകേരള ആക്ഷന്‍ പ്ലാനിന്‍റെ ഭാഗമായി 2017ലാണ് ഹരിതകേരള മിഷന്‍ ആരംഭിച്ചത്. ശുചിത്വവും മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കൊപ്പം മാലിന്യപരിപാലനം മുഖ്യകാര്യപരിപാടികളില്‍ ഒന്നായി കരുതി അതിന് മുന്‍ഗണന നല്‍കുന്നു. ശുചിത്വ മാലിന്യപരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഹരിതകേരള മിഷന്‍ ഏകോപിപ്പിക്കുന്നു. ഒരു പ്രചുരപ്രചാരമേറിയ സംരംഭം എന്ന നിലയില്‍ ഈ പ്രവര്‍ത്തനങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിന്‍ കീഴില്‍ മിഷന്‍ പ്രവര്‍ത്തിക്കുന്നു. സംസഥാനതലത്തിലും ജില്ലാതലത്തിലുമുള്ള പ്രചരണ തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രാഥമിക ഉത്തരവാദിത്വം മിഷനാണ്. ഇത് ഇപ്പോള്‍ നവകേരളം കര്‍മ്മപദ്ധതി എന്ന പേരില്‍ നവീകരിക്കപ്പെട്ടിട്ടുണ്ട്.

അനുബന്ധ ലിങ്കുകൾ