ക്ളീന്‍ കേരള കമ്പനി ലിമിറ്റഡ് (CKCL)
കേരള സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് (CKCL), ഖര മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും അവയുടെ സംസ്കരണത്തിനുമായി പ്രാദേശീക സര്‍ക്കാരുകള്‍ക്ക് വേണ്ടി സഹായങ്ങളെത്തിക്കുന്ന സ്ഥാപനമാണ്. ഈ പ്രവര്‍ത്തനത്തില്‍, ഹരിത കര്‍മ്മ സേന, തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, കേരള സംസ്ഥാന ഖര മാലിന്യ പരിപാലന പദ്ധതി (KSWMP), പൊതു ജനങ്ങള്‍ , സ്വകാര്യ പങ്കാളികള്‍ തുടങ്ങി വിവിധ തലങ്ങളില്‍ CKCL തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
CKCL ന്‍റെ പ്രധാന ചുമതലകള്‍ താഴെ പറയുന്നവയാണ്.
തരം തിരിച്ച പ്ലാസ്റ്റിക്കുകളുടെ ശേഖരണം
നിലവില്‍ 667 പഞ്ചായത്തുകളുമായും, 47 നഗര തദ്ദേശ സ്ഥാപനങ്ങളുമായും CKCL സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു. നാളിതു വരെയായി, സംസ്ഥാനത്ത് ഉണ്ടാക്കപ്പെട്ട അജൈവ മാലിന്യത്തില്‍ നിന്നുമായി 24292 മെട്രിക് ടണ്‍ തരം തിരിച്ച പ്ലാസ്റ്റിക് ശേഖരിക്കുകയുണ്ടായി.
ചെറുതുണ്ടുകളാക്കിയ പ്ലാസ്റ്റിക്കിന്‍റെ ഉത്പാദനം
വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും CKCL-ലേക്ക് നല്‍കിയ ചെറുതുണ്ടുകളാക്കിയ പ്ലാസ്റ്റിക്, പോളിമെറൈസ്ഡ് റോഡുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കാവുന്നതാണ്.
തിരസ്കൃത വസ്തുക്കളുടെ (Rejects) ശേഖരണം
കമ്പനി ബന്ധം സ്ഥാപിച്ചിട്ടുള്ള സിമന്‍റ് ഫാക്ടറികളിലേക്ക് RDF നല്‍കി വരുന്നു.
ഇ-വേസ്റ്റ് പരിപാലനം
CKCL ശേഖരിക്കുന്ന ഇ വേസ്റ്റ്, കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ അനുമതിയോടെ ഇ-വേസ്റ്റ് പുനഃ ചംക്രമണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളിലേക്ക് കൈമാറുന്നു.
അപകട സാധ്യതയുള്ള ഇ വേസ്റ്റുകളുടെ (E-Hazardous Waste) പരിപാലനം
ട്യൂബ് ലൈറ്റ്, സി എഫ് എല്‍, ബാറ്ററികള്‍ തുടങ്ങി അപകട സാധ്യതയുള്ള ഇ വേസ്റ്റു കള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി, 2018 ഒക്ടോബര്‍ 31നു കൊച്ചി, അമ്പലമുകളിലുള്ള കേരള എന്‍വിറോ ഇന്‍ഫ്രാസ്റ്റ്സര്‍ ലിമിറ്റഡ് എന്ന സ്ഥാപനവുമായി CKCL ഒരു ഉടമ്പടി ഒപ്പു വച്ചിട്ടുണ്ട്. ഇത് വരെയായി 161 മെട്രിക് ടണ്‍ അപകട സാധ്യതയുള്ള ഇ വേസ്റ്റ് ആണ് ശേഖരിച്ചിട്ടുള്ളത്.
ഗ്ലാസ് വേസ്റ്റ് ശേഖരണം
ഇത് വരെയായി 3792 മെട്രിക് ടണ്‍ ഗ്ലാസ്സ് മാലിന്യം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ഇത് സ്ക്രാപ്പ് ഡീലര്‍മാര്‍ സംഭരിക്കുകയും, സംസ്ഥാനത്തിന് പുറത്തേക്കു അയക്കുകയുമാണ് ചെയ്തു വരുന്നത്. ഗ്ലാസ് മാലിന്യ സംസ്കരണം നിലവില്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്.
അനുബന്ധ ലിങ്കുകൾ
Menu