കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (KILA)
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതില്‍ പ്രേരകമായത് കിലയാണ്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു നല്‍കുന്ന തുടര്‍ച്ചയായ ശേഷിനിര്‍മ്മാണത്തിലൂടെയാണ് ഇത് സാധ്യമായത്. ഇതിന്‍റെ ഫലമായി മാലിന്യമുക്തം നവകേരളം പ്രചരണപരിപാടിയുടെ ശേഷിവികസനത്തിന് കില മുന്നില്‍ നിന്ന് നയിക്കുവാന്‍ കിലയ്ക്ക് കഴിയുന്നു. കിലയുടെ പ്രധാന ഉത്തരവാദിത്വങ്ങളില്‍ മാലിന്യമുക്തം നവകേരളം പ്രചരണപരിപാടിയ്ക്ക് അതിന്‍റെ വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും പരിശീലനപരിപാടികള്‍ നടത്തുകയും ആവശ്യം വേണ്ടതായ വിഭവങ്ങള്‍ ഉപയോഗിച്ച് പ്രചരണപ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്‍റ് ചെയ്യുക എന്നിവ ഉള്‍പ്പെടുന്നു. ഇതിനു പുറമേ, കിലയുടെ നിയമവിഭവ കേന്ദ്രം (ലീഗല്‍ റിസോഴ്സ് സെന്‍റര്‍) പ്രചരണത്തിന്‍റെ സംസസ്ഥാന ജില്ലാതലങ്ങളില്‍ ചുമതലയുള്ള സെക്രട്ടറിമാര്‍ക്ക്, സര്‍ക്കാരിന് മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് സുപ്രധാനമായ ദിശാബോധം നല്‍കുന്നു.