2016 നവംബര്‍ 1ന് കേരളം സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. ഇതുവരെ 93 തദ്ദേശസ്ഥാപനങ്ങളോ  അല്ലെങ്കില്‍ 90 ശതമാനമോ 6 മുന്‍സിപ്പാലിറ്റികള്‍ ഉള്‍പ്പെടെ മൂന്നാം കക്ഷി സ്ഥിരീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി സാക്ഷ്യപ്പെടുത്തപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് സെപ്റ്റിക് ടാങ്കുകളുടേയും കുതിരുവാനുള്ള കുഴികളുടേയും വിന്യാസം നല്ലതാണ്. പക്ഷേ പിന്നീട് ചോര്‍ച്ച സംബന്ധിയായ വിഷയങ്ങള്‍ തല ഉയര്‍ത്തുന്നുണ്ട്. ശരിയായ രീതിയിലല്ലാത്ത ദ്രവമാലിന്യ സംസ്കരണം, തത്സംബന്ധമായ ദുര്‍ബലനിയന്ത്രണങ്ങള്‍ എന്നിവ മലിനമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജലസ്രോതസ്സുകളില്‍ പ്രതിഫലിക്കുന്നുണ്ട്. ഇവയൊക്കെ പാരമ്പര്യമായി പരിപാലിച്ചിരുന്നത് കേരള വാട്ടര്‍ അതോറിറ്റി (മുന്‍പ് പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് വകുപ്പ്) നിലവില്‍ സെപ്റ്റിക് ടാങ്കുകളുടെ നിര്‍മ്മാണവും മേല്‍നോട്ടം, സോക്പിറ്റ്, ബയോഡൈജസ്റ്ററുകള്‍, ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെൻ്റ് പ്ലാന്‍റുകള്‍ (FSTP) , സഞ്ചരിക്കുന്ന FSTPകള്‍ തുടങ്ങിയവ ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. അമൃത് പദ്ധതിയുടെ ആവിര്‍ഭാവത്തോടെ സ്ലഡ്ജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതും അതിന്‍റെ പ്രവര്‍ത്തനവും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയായി മാറി. പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റി പ്രദേശങ്ങളിലും സ്ലഡ്ജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍, ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെൻ്റ് പ്ലാന്‍റുകള്‍ എന്നിവ വരുന്നതിനെതിരെ പ്രാദേശിക സമൂഹം പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇത് മറികടക്കാന്‍ നൂതനമായ തീതിയിലുള്ള പ്ലാന്‍റുകള്‍ സ്ഥാപിക്കേണ്ടതായി വന്നിരിക്കുന്നു. കേന്ദ്രധനകാര്യ കമ്മീഷന്‍, അമൃത്, സ്വച്ഛ്ഭാരത് മിഷന്‍ ഫണ്ടുകള്‍ ദ്രവമാലിന്യപരിപാലനത്തിന് പ്രാദേശികതലത്തില്‍ ഉപയോഗിക്കേണ്ടതായി വരുന്നു.

നഗരപ്രദേശങ്ങളിലെ കാതലായ ശുചിത്വമേഖലകളില്‍ മലിനജല ശൃംഖല അടിസ്ഥാനമാക്കിയുള്ള സംസ്ക്കരണ പ്ലാന്‍റുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. പ്രാന്തപ്രദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന കക്കൂസ് മാലിന്യങ്ങള്‍ ഒരുമിച്ച് സംസ്ക്കരിക്കാമെന്നതിനാലാണിത്. ജനവാസം കൂടുതലുള്ള പ്രദേശങ്ങളിലൂടെ കുഴലുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിവരുന്ന ഉയര്‍ന്ന ചിലവും പരുഷമായ പ്രാദേശിക പ്രതിരോധങ്ങളും പല പ്രദേശങ്ങളിലും ഇത് ഏറ്റെടുക്കുന്നതിന് പ്രയാസം നേരിടുന്നു. സഞ്ചരിക്കുന്ന സംസ്കരണ പ്ലാന്‍റുകള്‍ ഭൂമിക്കടിയിലുള്ള മാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍, പാക്കേജ്ഡ് മാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍ എന്നിവയെക്കുറിച്ച് പരിശോധിച്ചുവരികയാണ്. ഗ്രാമപ്രദേശങ്ങളില്‍ കക്കൂസ് മാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഭൂമിയുടെ നിമ്നോന്നത മൂലം മാലിന്യ ശൃംഖലകള്‍ സ്ഥാപിക്കുന്നതിനുള്ള ഉയര്‍ന്ന ചിലവും വെല്ലുവിളികളും ഉയര്‍ത്തുന്നു. ഗാര്‍ഹികവും വ്യാവസായിക വാണിജ്യസ്ഥാപനങ്ങളില്‍ നിന്നും പുറത്തേക്കു വിടുന്ന മനിലജലം വ്യക്തിഗതതലത്തിലോ സാമൂഹ്യതലത്തിലോ പരിപാലിക്കുവാന്‍ സാധിക്കുകയുള്ളൂ. 

തദ്ദേശസ്വയംഭരണവകുപ്പിന്‍റെ നേതൃത്വത്തില്‍ ഹരിതകേരളമിഷന്‍റെയും കുടുംബശ്രീയുടെയും സഹായത്തോടെ നടപ്പിലാക്കുന്ന ‘തെളിനീര്‍ ഒഴുകും നവകേരളം’ എന്ന പ്രചരണപരിപാടി സംസ്ഥാനമാകെയുള്ള ജലസ്രോതസ്സുകളുടെയും ജലാശയങ്ങളുടെയും മലിനീകരണത്തെ ഉയര്‍ത്തിക്കാട്ടുന്നു. 5000ത്തിലധികം വിലയിരുത്തി കണ്ടെത്തിയ വിവരങ്ങള്‍ പരസ്യമായി പങ്കുവച്ചു. ഉടന്‍ നടപടി എടുക്കേണ്ട വിഷയങ്ങളിലേക്ക് ശ്രദ്ധകൊണ്ടുവരാന്‍ ഈ പ്രചരണപരിപാടി ഉപയോഗിച്ചതിലൂടെ സാധിച്ചു. 

ദ്രവമാലിന്യ സംസ്ക്കരണ മൂല്യശൃംഖലയില്‍ ഉടനീളം സംരഭകത്വം പ്രോത്സാഹിപ്പിക്കുക, നിര്‍വ്വഹണശേഷി വര്‍ദ്ധിപ്പിക്കുക, പൊതുസ്വകാര്യ, സര്‍ക്കാരിതര മേഖലകളില്‍ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ശുചിത്വമിഷന്‍ ദ്രവമാലിന്യ പരിപാലനത്തിന് ഊന്നല്‍ കൊടുക്കുന്ന മേഖലകള്‍. എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥരുടെ മേഖലയെക്കുറിച്ചുള്ള അറിവിന്‍റെ അപര്യാപ്തത കണക്കിലെടുത്ത് ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള സേവനദാതാക്കളെ തിരിച്ചറിയുന്നതിനും അവരെ എംപാനല്‍ ചെയ്തുകൊണ്ടും സ്ഥലത്തെക്കെുറിച്ചുള്ള നിര്‍ദ്ദിഷ്ടതന്ത്രങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, അനുയോജ്യമായ സ്ഥലങ്ങള്‍ തിരിച്ചറിയല്‍, ദ്രവമാലിന്യ പരിപാലനത്തിന് പ്രാദേശിക ഭരണകൂടങ്ങളെ ഒരുമിപ്പിക്കല്‍ എന്നിവയാണ് ഈ രംഗത്ത് എടുത്തുവരുന്ന മറ്റ് ശ്രമങ്ങള്‍. 

Vision

Safe disposal of used water and its components or end use in a scientific manner is the main goal of liquid waste management. It, therefore, requires a stepwise approach, beginning from systematic planning to ensuring availability of infrastructure and human resources for liquid waste management. For this to be sustainable, it must take into consideration the socio-economic aspects of the region also.  The other Laws and Guidelines which needs to be followed are listed below

ആക്ടുകള്‍

ചട്ടങ്ങള്‍

മറ്റ് കോഡുകള്‍ / നയം / ഉപദേശകകുറിപ്പുകള്‍ / സംഹിതകള്‍

അനുബന്ധ ലിങ്കുകൾ