ഹരിത കര്‍മ്മ സേന
കുടുംബശ്രീ ശൃംഖലയില്‍ നിന്ന് രൂപം കൊണ്ട ജോലിക്കാരുടെ ഒരു കൂട്ടായ്മയാണിത്. പ്രാദേശിക ഭരണകൂടങ്ങള്‍ക്കു വേണ്ടി മാലിന്യശേഖരണം, വേര്‍തിരിയല്‍, അജൈവമാലിന്യങ്ങള്‍ അധികാരപ്പെടുത്തിയ ഏജന്‍സികള്‍ക്ക് അവ സംസ്ക്കരിക്കുന്നതിനോ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനോ നല്‍കുക എന്നതാണ് ഇവരുടെ ചുമതല. കുടുംബശ്രീയുടെ ഒരു മൈക്രോസംരംഭം എന്ന നിലയില്‍ നവകേരളം കര്‍മ്മ പദ്ധതിയുടെ കീഴില്‍ 2017ലാണ് ഹരിതകര്‍മ്മസേന സ്ഥാപിക്കപ്പെട്ടത്.
ഹരിതകര്‍മ്മസേനയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയും പ്രകാരമാണ്.
- അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് അവ വേര്‍തിരിച്ച് അവ ശാസ്ത്രീയമായി സംസ്ക്കരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സികളില്‍ നല്കി എന്നത് ഉറപ്പു വരുത്തുക.
- ഇന്‍-സിടു (In-situ) ജൈവമാലിന്യ സംസ്ക്കരണത്തിനുള്ള പിന്തുണാ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക.
- മാലിന്യം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ഹരിത പ്രോട്ടോക്കോള്‍ സേവനങ്ങള്‍ നടപ്പിലാക്കുക.
- മാലിന്യങ്ങള്‍ പുനഃചംക്രമണത്തിന് സഹായിക്കുന്ന സംരംഭങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.
മാലിന്യനിര്‍മ്മാര്‍ജ്ജന വെല്ലുവിളി
2005ല്‍ ക്ലീന്വെല് യൂണിറ്റുകള്‍ എന്ന പേരില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്ക്കരണ കേന്ദ്രങ്ങളില്‍ എത്തിക്കുവാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. എന്നിരുന്നാലും കേന്ദ്രീകൃതമായ ജൈവമാലിന്യ സംസ്ക്കരണ സംവിധാനങ്ങളുടെ കുറവ് ഈ ഇടപെടലുകളും സുസ്ഥിരതയെ ബാധിച്ചു. തുടര്‍ന്ന് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും ശേഖരിക്കുന്ന സ്ഥലത്തു തന്നെ അവ സംസ്ക്കരിക്കുവാനുള്ള സംരംഭങ്ങള്‍ കൊണ്ടു വന്നു. ഇവയ്ക്ക് നേതൃത്വം കൊടുത്തത് കുടുംബശ്രീ നയിച്ച ഹരിതസേവനദാതാക്കളാണ്. 2017ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നവകേരള കര്മ്മപദ്ധതിയ്ക്കു കീഴില്‍ ഹരിതകര്‍മ്മസേനയ്ക്ക് തുടക്കം കുറിച്ചു.
ഹരിത കര്‍മ്മ സേന
കുടുംബശ്രീയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഒരു മൈക്രോ എന്റര്‍പ്രൈസ് പോലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തിക്കുന്നു. ഹരിത തൊഴിലാളികള്‍ എന്ന നിലയില്‍ കുടുംബശ്രീയില്‍ നിന്നു നേടിയ അറിവും നൈപുണ്യവും സംസ്ഥാനത്തെ തദ്ദേശസ്ഥാപനത്തില്‍ 36,000ത്തിലധികം വരുന്ന ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ പ്രയോജനപ്പെടുത്തുന്നു.
അടുക്കളയില്‍ നിന്ന് പൊതുരംഗത്തേക്കുള്ള ഹരിതകര്‍മ്മസേനയുടെ യാത്ര
താഴെക്കിടയിലുള്ള ഒരു സംരംഭം എന്ന നിലയില്‍ ആരംഭിച്ച ഹരിതകര്‍മ്മസേനയ്ക്ക് കേരളമാകെ മാലിന്യപരിപാലന കാര്യങ്ങളില്‍ ഒരു പ്രബല സാക്ഷാത്തായ ചാലകശക്തിയായി മാറാന്‍ കഴിഞ്ഞു. മാലിന്യപരിപാലനത്തിനു പുറമേ ഇന്ന് ഹരിതകര്‍മ്മസേന വൈവിദ്ധ്യമാര്‍ന്ന ചെറുകിട സംരഭങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു.
- പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന ഉല്പന്നങ്ങള് വികസിപ്പിക്കുക.
- ജൈവവളങ്ങള്‍ ഉല്പാദിപ്പിക്കുക.
- തുണിയും സിമന്റും ഉപയോഗിച്ച് പൂച്ചട്ടികള്‍ നിര്‍മ്മിക്കുക, നാടന്ഫലവൃക്ഷങ്ങള് ശാസ്ത്രീയമായി സംരക്ഷിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ വളര്‍ത്തിയെടുക്കുക
- പാതയോര വിശ്രമകേന്ദ്രങ്ങളുടെയും പൊതുഹോട്ടലുകളുടെയും നടത്തിപ്പ്
- വൈദ്യുതി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി.
- ഉത്സവങ്ങള്‍, ചടങ്ങുകള്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ ഹരിതരീതികള്‍ അവലംബിക്കുക.
- കരകൗശല വസ്തുക്കളുടെ ഉല്പാദനം.
ഹരിതകര്‍മ്മസേന സമഗ്രത, സഹകരണം, സമൂഹം, സാമൂഹിക ഉത്തരവാദിത്വം എന്നീ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നു. തൊഴിലിന്റെ അന്തസ്സ് അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നത് ഉറപ്പുവരുത്തി വൃത്തിയും ആരോഗ്യവും ശുചിത്വവുമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അവരുടെ പങ്കും, സംഭാവനയും പൊതുസമൂഹം തിരിച്ചറിയുന്നതിനുള്ള സ്ഥിരമായ ശ്രമമാണ് നടത്തിവരുന്നത്.
തദ്ദേശസ്ഥാപനങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, നവകേരള മിഷന് എന്നിവയുമായി സഹകരിച്ചുകൊണ്ട് ഏകദേശം പതിനായിരം ടണ്‍ അജൈവമാലിന്യമാണ് ഓരോ മാസവും വീടുകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന നീക്കം ചെയ്യുന്നത്. കേരളത്തിന്റെ മണ്ണ്, ജലം, വായുവിന്റെ ഗുണനിലവാരം എന്നിവ സൂക്ഷിക്കുന്നതിനും ഭാവിതലമുറയ്ക്കു വേണ്ടി പരിസ്ഥിതി സംരക്ഷിക്കുന്നതിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായിക്കുന്നു.