റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (RKI)/ ഇംപാക്ട് കേരള
സംസ്ഥാനത്താകമാനം വലിയ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് കേരള സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴില്‍ ആരംഭിച്ച ഒരു സ്പെഷ്യല്‍ വെഹിക്കിള്‍ പദ്ധതിയാണ് ഇംപാക്ട് കേരള ലിമിറ്റഡ്. മലിനജല ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ (STPs), കക്കൂസ് മാലിന്യ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ (FSTPs), ആധുനികമായ അറവുശാലകള്‍, ചന്തകള്‍, ഗ്യാസ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങള്‍, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് (കിഫ്ബി), റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (RKI) എന്നിവ ഫണ്ട് നല്‍കുന്ന മുന്‍സിപ്പല്‍ ഓഫീസ് കെട്ടിട പ്രോജക്ടുകള്‍ എന്നിവയുടെ നിര്‍വ്വഹണ ഏജന്‍സിയാണ് ഇംപാക്ട് കേരള ലിമിറ്റഡ്. ദ്രവമാലിന്യ പരിപാലന മേഖലയില്‍ മലിനജല/കക്കൂസ് മാലിന്യ സംസ്ക്കരണ പദ്ധതികളില്‍ ഇംപാക്ട് കേരള ലിമിറ്റ്ഡ് കൈകാര്യം ചെയ്യുന്നു. നിലവില്‍ കക്കൂസ് മാലിന്യ ട്രീറ്റ് പ്ലാന്‍റുകള്‍ രണ്ട് മുന്‍സിപ്പാലിറ്റികളില്‍ നടന്നുവരുന്നു. കിഫ്ബിയുടെ സഹായത്തില്‍ ഒന്ന് ഒറ്റപ്പാലം മുന്‍സിപ്പാലിറ്റിയിലും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ സഹായത്തില്‍ മയ്യനാട് ഗ്രാമപഞ്ചായത്തിലും. ചേര്‍ത്തല മുന്‍സിപ്പാലിറ്റിയിലും വര്‍ക്കല മുന്‍സിപ്പാലിറ്റിയിലും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ സഹായത്തില്‍ രണ്ട് കക്കൂസ് മാലിന്യ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളുടെ പണി നടന്നുവരുന്നു. മറ്റ് പല പദ്ധതികളും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടത്തിലാണ്.
പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാക്കുന്ന വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ പരിശോധനയക്കും ധനസഹായം നല്‍കുന്ന ഏജന്‍സികള്‍ക്ക് നേരിട്ട് അയച്ചുകൊടുക്കുന്നതിനുമായി ഇംപാക്ട് കേരള ലിമിറ്റഡിന് അയച്ചുകൊടുക്കുന്നു. ഫണ്ടിംഗ് ഏജന്‍സിയില്‍ നിന്ന് ഭരണാനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഇംപാക്ട് കേരള ലിമിറ്റഡ് ദര്‍ഘാസ് നടപടികളും സാങ്കേതികാനുമതിക്കുമുള്ള നടപടികളും ആരംഭിക്കുന്നു. ദ്രവമാലിന്യ പരിപാലന പദ്ധതികള്‍ നിര്‍മ്മിക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റം ചെയ്യുക (ഉആഛ) വ്യവസ്ഥയില്‍ തുറന്ന സാങ്കേതികവിദ്യയിലൂടെയാണ് ഇംപാക്ട് നടത്തിവരുന്നത്. സംസ്ക്കരണ രീതി തെരഞ്ഞെടുക്കുവാന്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജുകള്‍ എന്നിവ വഴി സൂക്ഷ്മ പരിശോധന നടത്തേണ്ടതാണ്. ദര്‍ഘാസ് സമര്‍പ്പിച്ചവരുടെ സാങ്കേതിക മികവ്, ധനപരമായ കഴിവ് എന്നിവ വിലയിരുത്തി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ട്രാക്ടറുമായി കരാറില്‍ ഏര്‍പ്പെടുന്നു. കോണ്‍ട്രാക്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കേണ്ടതും പത്തുവര്‍ഷം പ്രവര്‍ത്തിപ്പിച്ച ശേഷം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറേണ്ടതാണ്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഘട്ടം മുതല്‍ പത്ത് വര്‍ഷത്തിനു ശേഷം കൈമാറ്റം ചെയ്യുന്നതുവരെയുള്ള കാലയളവില്‍ ഇംപാക്ട് കേരള ലിമിറ്റഡ് നടത്തിപ്പിലും പരിപാലനത്തിലും (o&m) തദ്ദേശസ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നു.