1986ലെ പരിസ്ഥിതി (സംരക്ഷണ) ആക്ട്, 2023-ലെ കേരള മുന്‍സിപ്പാലിറ്റി (രണ്ടാം ഭേദഗതി) ആക്ട്, 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ട് എന്നിവയുടെ കീഴില്‍ രൂപം കൊടുത്തിട്ടുള്ള ചട്ടങ്ങള്‍ പ്രകാരം അതാതിന്‍റെ അധികാര പരിധിയില്‍ സൃഷ്ടിക്കുന്ന മാലിന്യം പരിപാലിക്കേണ്ടത് അതതു പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനമാണ്. 2016ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ പ്രകാരം കേരള സര്‍ക്കാര്‍ ഒരു സംസ്ഥാനതല ഉപദേശക ബോര്‍ഡ് 16.01.2018ലെ G.O. (Rt) No.1410/2018/LSGD നമ്പരായുള്ള ഉത്തരവ് പ്രകാരം രൂപീകരിച്ചിട്ടുണ്ട്. 2016ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങളിലെ ചട്ടം 11, 15 എന്നിവ പ്രകാരം കേരളം ഒരു സംസ്ഥാന നയത്തിന് രൂപം കൊടുക്കുകയും വിജ്ഞാപനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട നയം അനുസരിച്ച് സുസ്ഥിര മാലിന്യ പരിപാലന പദ്ധതി നേടിയെടുക്കുന്നതിന് സംസ്ഥാനം താഴെപ്പറയുന്ന തന്ത്രങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. 

തന്ത്രങ്ങള്‍
  1. മാലിന്യങ്ങളെ അവയുടെ പ്രാഥമികമായ സ്വഭാവവിശേഷത്തെ അടിസ്ഥാനപ്പെടുത്തി നിര്‍ബന്ധമായും വേര്‍തിരിക്കുക.
  2. വീട് വീടാന്തരം കയറിയിറങ്ങി ഉറവിടത്തില്‍ നിന്ന് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുകയും അവയുടെ പുനരുപയോഗവും പുനഃചംക്രമണവും പരമാവധി ഉറപ്പുവരുത്തുകയും ചെയ്യുക.
  3. കഴിയുന്നിടത്തോളം ഉറവിടത്തില്‍ വച്ചുതന്നെ ജൈവമാലിന്യങ്ങള്‍ ഏറോബിക് ആയോ അനേറോബിക് ആയോ സംസ്ക്കരിക്കുക. 

  4. ഉറവിടത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്ന ജൈവമാലിന്യങ്ങള്‍ പരിപാലിക്കുന്നതിന് വികേന്ദ്രീകൃതമായ പൊതു സാമൂഹ്യസൗകര്യങ്ങള്‍ ഉറപ്പുവരുത്തുക.

  5. വലിയ നഗരങ്ങളില്‍ അതിനൂതനമായ സാങ്കേതികസൗകര്യങ്ങളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ആധുനിക കേന്ദ്രീകൃത മാലിന്യപരിപാലന സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക. 

  6. അപകടകരമായ ഗാര്‍ഹിക മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു നടപടിക്രമം രൂപപ്പെടുത്തുക. 

  7. നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യം നിക്ഷേപിക്കുന്നതിന് കച്ചവടക്കാര്‍ക്കും കടകള്‍, ചില്ലറ വില്പന നടക്കുന്ന കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, ജനങ്ങള്‍ ഉപയോഗിക്കുന്ന റെയില്‍വേ-ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സംഭരണികള്‍ സജ്ജമാക്കുക. 

  8. വന്‍കിടമാലിന്യ ഉല്പാദകര്‍ക്ക് ഒരു കാപ്റ്റീവ് മാലിന്യപരിപാലന പദ്ധതി നിര്‍ബന്ധമാക്കുക.

  9. മാലിന്യത്തില്‍ നിന്ന് സംസ്ക്കരിക്കപ്പെട്ട ഉല്പന്നങ്ങള്‍ സമന്വയിപ്പിച്ച് ഉല്പാദിപ്പിക്കപ്പെടുന്ന ജൈവവളങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൃഷി വര്‍ദ്ധിപ്പിച്ച് ദുര്‍ബലമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുവാന്‍ ഹരിതമിഷന്‍ നടത്തുന്ന ശ്രമങ്ങള്‍ ഉപയോഗപ്പെടുത്തുക. 

  10. ആത്യന്തികമായി ഒരിക്കലും ഉപയോഗിക്കുവാന്‍ കഴിയാത്ത സാധനങ്ങള്‍ മണ്‍പാളികള്‍ക്കിടയില്‍ മൂടുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ പ്രാദേശികമായി വികസിപ്പിക്കുക. 

  11. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന സ്വഭാവം തടയുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുക. 
  12. പൊതുസ്ഥലങ്ങള്‍ പതിവായി അടിച്ചുവാരുകയും വൃത്തിയാക്കുകയും സൗന്ദര്യാത്മകമാക്കുകയും ചെയ്യുക.
  13. പുനരുപയോഗം, പുനഃചംക്രമണം, മൂല്യവര്‍ദ്ധനവ് എന്നിവ പൊളിക്കല്‍ മാലിന്യങ്ങളുടെ കാര്യത്തില്‍ അനുവര്‍ത്തിക്കുക. 
  14. ചട്ടങ്ങളും ശിക്ഷാവ്യവസ്ഥകളും യുക്തിസഹമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.
  15. പൗരന്മാരുടെ പരാതി പരിഹാരത്തിന് സ്വയംപ്രേരിതമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. 
  16. ഉചിതമായ വിവരവിദ്യാഭ്യാസ വിനിമയ പ്രചരണപരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുക. 
  17. പ്രവര്‍ത്തനങ്ങള്‍ അനുഷ്ഠിപ്പിക്കുക. 
  18. ഓഹരി ഉടമകള്‍ക്ക് ഉചിതമായ കാര്യക്ഷമതാ പരിപോഷണം ഏകോപിപ്പിക്കുക.
  19. മാലിന്യപരിപാലനത്തില്‍ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന് ഉചിതമായ സമൂഹനിരീക്ഷണ സംവിധാനം വികസിപ്പിക്കുക. 
  20. സാങ്കേതികവിദ്യ കാലികമായി പുതുക്കുന്നതിനും ആചാരമര്യാദസംഹിത (പ്രോട്ടോക്കോള്‍) കൊണ്ടുവരുന്നതിനും അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളുമായി കണ്ണിചേരുക. 
  21. പ്രൊഫഷണലുകള്‍, തൊഴില്‍നൈപുണ്യമുള്ള ചെറുപ്പക്കാര്‍ എന്നിവര്‍ക്കിടയില്‍ സ്റ്റാര്‍ട്ട് അപ് സംരഭങ്ങള്‍ പ്രോത്സാഹിപ്പിച്ച് സേവനദാതാക്കളുടെ പ്രവര്‍ത്തന മണ്ഡലം വികസിപ്പിക്കുക.  
ശുചിത്വത്തിനും മാലിന്യപരിപാലനത്തിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വ്യവസ്ഥകള്‍:
  1. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ നിര്‍ബന്ധമായും പ്ലാന്‍ഫണ്ടിന്‍റെ ഒരു ഭാഗം ശുചിത്വ മാലിന്യപരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കേണ്ടതാണ്. 
  2. പ്ലാന്‍ ഫണ്ടുകള്‍ക്കു (വികസന) പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്വച്ഛ്ഭാരത് മിഷന്‍ (ഗ്രാമം),  സ്വച്ഛ് ഭാരത് മിഷന്‍ (നഗരം) എന്നിവയില്‍ നിന്നും ഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. 
  3. ശുചിത്വമിഷന്‍റെ ശുചിത്വ കേരളം, ഗ്രാമീണ നഗര പദ്ധതിയുടെ കീഴിലും സ്റ്റേറ്റ് പ്ലാനില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വമാലിന്യപരിപാലന പദ്ധതികള്‍ക്ക് രൂപംകൊടുക്കാവുന്നതാണ്.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:

വിവിധ മാലിന്യങ്ങള്‍ക്ക് പ്രത്യേകവും ശാസ്ത്രീയവുമായ പരിപാലന സമീപനങ്ങള്‍ ആവശ്യമാണെന്നതു മനസ്സിലാക്കി താഴെപ്പറയുന്ന തരത്തിലുള്ള മാലിന്യങ്ങളുടെ പരിപാലനത്തിന് സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  1. സ്ക്രാപ്പ് പോളിസി
  2. മാലിന്യ ഉല്പാദകരുടെ പ്രൊഡ്യൂസഴ്സ് റെസ്പോണ്‍സിബിലിറ്റി (EPR) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
  3. സ്വകാര്യപങ്കാളിത്തത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
  4. മുടിമാലിന്യപരിപാലനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (Add link to doc)
  5. ഇലക്ടോണിക് മാലിന്യപരിപാലനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 
  6. കന്നുകാലി ഫാം ലൈസന്‍സിംഗ് സംബന്ധിച്ച നയഭേദഗതി 
ഇതിനകം വികസിപ്പിച്ചുകഴിഞ്ഞതോ വിശദമായി വിവരണങ്ങളിലേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടുള്ളതുമായ മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
  • കോഴിമാംസ വില്പനയും മാലിന്യ പരപാലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.
  • ഗാര്‍ഹിക സാനിട്ടറി മാലിന്യങ്ങളും ബയോമെഡിക്കല്‍ മാലിന്യങ്ങളുടേയും നിര്‍മാര്‍ജ്ജനം.
  • നിര്‍മ്മാണം/പൊളിക്കല്‍ (Construction & Demolition) മാലിന്യങ്ങളുടെ പരിപാലനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. 
  • പൈതൃക മാലിന്യങ്ങളുടെ ജൈവസംസ്ക്കരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. 
  • പന്നിഫാമുകളിലെ കോഴിമാലിന്യ പരിപാലനം.
  • മെറ്റീരിയല്‍ കളക്ഷന്‍ സൗകര്യം (MCF) സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.
  • മാലിന്യത്തിന്‍റെ ഭൂരിഭാഗം ഉല്പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്വങ്ങള്‍
അനുബന്ധ ലിങ്കുകൾ