ഇ-ഗവേര്‍ണന്‍സ് - ഹരിതമിത്രം
സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധേയമായ ഒരു ഇ-ഗവേര്‍ണന്‍സ് സംരഭത്തിലൂടെ അജൈവമാലിന്യങ്ങള്‍ വീടുകള്‍ തോറും നടന്ന് ശേഖരിച്ച് അവയുടെ പരിപാലനം ഹരിതകര്‍മ്മസേന കൈകാര്യം ചെയ്യുന്ന ഹരിതമിത്രം ആപ്പിലൂടെ നിര്‍വ്വഹിക്കുന്നു. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പൗരന്മാര്‍ക്ക് സമീപിക്കാവുന്നതും അവരുടെ സേവനങ്ങളെക്കുറിച്ച് അന്വേഷിക്കാവുന്നതും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്. നാളിതുവരെ 1034 ഗ്രാമപഞ്ചായത്തുകളിലും നഗരതദ്ദേശസ്ഥാപനങ്ങളിലും കൂടി 900ത്തിനോടടുത്ത് ഉള്ളവ ഈ ആപ്പ് ഉപയോഗിക്കുകയും ഏകദേശം 60% വീടുകളും സ്ഥാപനങ്ങളും ഈ ആപ്പില്‍ കയറി മാലിന്യസംസ്കരണത്തിന്‍റെ സൂക്ഷ്മവീക്ഷണവും മേല്‍നോട്ടവും തത്സമയം സാധ്യമാണെന്നത് ഉറപ്പുവരുത്തുകയും ചെയ്യുന്നു. മാലിന്യ ശേഖരണ സൗകര്യങ്ങളിലെയും വിഭവങ്ങള്‍ വീണ്ടെടുക്കല്‍ സൗകര്യങ്ങളുടേയും സംഭരണവും ചലനവും സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കുന്നതിന് ഹരിതകര്‍മ്മ മിത്രം ആപിനെ പ്രാപ്തമാക്കാനും അതുവഴി മുന്‍കൂട്ടി നിശ്ചയിച്ച കലണ്ടര്‍ പ്രകാരം മാലിന്യങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥാപനവല്‍ക്കരിക്കുവാനും മാലിന്യ ഉല്പാദനത്തില്‍ കുതിച്ചുചാട്ടമോ മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിന് തടസ്സമോ ഉണ്ടാകുമ്പോള്‍ നടപടിയെടുക്കാനും സഹായിക്കുന്നു.
രണ്ട് ആപ്ലിക്കേഷനുകള്‍ കൂടി – ഒന്ന് ജി.പി.എസ്. അടിസ്ഥാനപ്പെടുത്തിയുള്ള ട്രാക്കിംഗ് സംവിധാനം വഴി മാലിന്യത്തിന്‍റെ ചലനം പിന്‍തുടരുന്നതിനും മറ്റൊന്ന് നിയമാനുസൃതമല്ലാതെ മാലിന്യം കൂട്ടിയിടുന്നതായി കണ്ടിട്ടുള്ള തന്ത്രപരമായ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ എന്നിവ വഴി കണ്ടെത്തിയ വിവരങ്ങളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനും ഇവ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.