സ്മാര്‍ട്ട് മാലിന്യപരിപാലനം

കേരളത്തിലെ പൗരന്മാര്‍ക്ക് സ്മാര്‍ട്ട് മാലിന്യ പരിപാലനം, ശുചിത്വസംരഭങ്ങളുടെ മേല്‍നോട്ടം, അവയുടെ വിടവ്, അതിലെ പങ്കാളിത്തം എന്നിവയ്ക്കായുള്ള ഓണ്‍ലൈന്‍ വേദിയാണ്. ഓരോ പ്രാദേശിക ഭരണകൂടതലത്തിലും ഒരു കേന്ദ്രീകൃതമായ കണ്‍ട്രോള്‍ റൂമും കോള്‍-സെന്‍റര്‍ സൗകര്യങ്ങളോടും കൂടിയ ഒരു കേന്ദ്രീകൃത ഓണ്‍ലൈന്‍ സമാഹരണ സംരഭമായിരിക്കും ഇത്. മാലിന്യ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാഹനങ്ങളുടെ ചലനം/ഓട്ടം നിരീക്ഷിക്കുന്നതിന് ജി.ഐ.എസ്. അടിസ്ഥാനമാക്കിയ ട്രാക്കിഗ് സിസ്റ്റം, ഹരിതമിത്രം ആപ് വഴി ലഭിക്കുന്ന വിവരങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്നു. മാലിന്യം കൂട്ടിയിടാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ക്യാമറ നിരീക്ഷണം, മാലിന്യം സംഭരിക്കുവാനുള്ള സൗകര്യങ്ങള്‍ എന്നിവ കണക്കിലെടുക്കേണ്ടതുണ്ട്. ശുചിത്വമിഷനിലെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും വിവിധ സ്റ്റേക്ഹോള്‍ഡര്‍മാരുടെ ഇടപെടലിലൂടെ സംസ്ഥാനത്താകമാനമുള്ള മാലിന്യപരിപാലന കാര്യങ്ങളുടെ ആകെ പരിശോധനയ്ക്ക് ഇത് അവസരമൊരുക്കുന്നു.