സംസ്ഥാന നഗര ഡിജിറ്റല്‍ മിഷന്‍ (SUDM)

ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്‍റെ മേഖലയില്‍ രാജ്യത്തെ അഞ്ച് സുപ്രധാന സംസ്ഥാന മിഷനുകളിലൊന്നാണ് സംസ്ഥാന നഗര ഡിജിറ്റല്‍ മിഷന്‍. ദേശീയ ഡിജിറ്റല്‍ മിഷന്‍റെ ആഭിമുഖ്യത്തിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാന നഗര ഡിജിറ്റല്‍ മിഷന്‍റെ കോര്‍ യൂണിറ്റായി പ്രവര്‍ത്തിക്കുന്നത്. ഇതിന്‍റെ സഹായവിഭാഗം പ്രവര്‍ത്തിക്കുന്നത് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഓഫീസിലാണ്. 

വിവര സാങ്കേതികവിദ്യയുടെ ഉപയോഗത്തിനും തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനും ഇ-ഗവേര്‍ണന്‍സിനും സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകള്‍ക്കുമുള്ള പശ്ചാത്തലമൊരുക്കിക്കൊണ്ട് പൗരന്മാര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ഭരണപരിഷ്ക്കാരങ്ങള്‍, പ്രതികരണ ശേഷി, സുതാര്യത എന്നിവ കൊണ്ടുവരുന്നതിനും നഗര തദ്ദേശസ്ഥാപനങ്ങളില്‍ വിവരസാങ്കേതിക വിദ്യ നടപ്പാക്കല്‍ ശ്രമങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് മിഷന്‍റെ ലക്ഷ്യങ്ങള്‍. സേവനങ്ങള്‍ക്കായുള്ള സമഗ്രമായ ഇന്‍റലിജന്‍റ് സംയോജിത ഇ-ഗവേര്‍ണന്‍സ് പ്ലാറ്റ്ഫോം, എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് ബിസിനസ്സ് പ്രോസസ് പരിപാലനം, ഉപഭോക്തൃബന്ധ പരിപാലനം എന്നിവയും ജനങ്ങള്‍ക്ക് സമാധാനമായി താമസിക്കുന്നതിനും, ബിസിനസ്സ് നടത്തുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നതിനും ഈ മിഷന്‍ സാഹചര്യമൊരുക്കുന്നു.